Malayalam Breaking News
“അച്ഛനെയും അമ്മയെയും നമുക്ക് തെരഞ്ഞെടുക്കാൻ കഴിയില്ലല്ലോ” -നടൻ സൂര്യ !
“അച്ഛനെയും അമ്മയെയും നമുക്ക് തെരഞ്ഞെടുക്കാൻ കഴിയില്ലല്ലോ” -നടൻ സൂര്യ !
തെന്നിന്ത്യൻ സൂപ്പർ സ്റ്റാറാണ് നടൻ സൂര്യ. തമിഴ്നാട്ടിൽ മാത്രമല്ല കേരളത്തിലും താരത്തിന് നിരവധി ആരാധകരുണ്ട്. സിനിമയിലെത്തി ആരുമാകാതിരുന്ന കാലത്ത് തനിക്ക് ലഭിച്ച പിന്തുണയെ ഓര്‍ക്കുകയാണ് നടൻ സൂര്യ.
താന്‍ ആദ്യം വാങ്ങിയ ചെറിയ ഫ്ലാറ്റിന് ലോണ്‍ അനുവദിച്ചതു മുതല്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് നല്കിയ പിന്തുണയെ കുറിച്ചും സൂര്യ പറയുന്നു. ബാങ്ക് എന്റെ ഭാഗ്യമാണ്, അച്ഛനെയും അമ്മയെയും കൂടപ്പിറപ്പുകളെയും നമുക്ക് തെരഞ്ഞെടുക്കാന്‍ ചെയ്യാന്‍ കഴിയില്ല. ഈ ബാങ്ക് ഒരു അനുഗ്രഹമായാണ് ഞാന്‍ കാണുന്നത് എന്നും സൂര്യ ചെന്നൈയില്‍ നടന്ന സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ പരിപാടിയില്‍ പറയുന്നു.
‘അച്ഛനെയും അമ്മയെയും കൂടപ്പിറപ്പുകളെയും നമുക്ക് തെരഞ്ഞെടുക്കാന്‍ ചെയ്യാന്‍ കഴിയില്ല. ഈ ബാങ്ക് ഒരു അനുഗ്രഹമായാണ് ഞാന്‍ കാണുന്നത്. അതുപോലെയാണ് എനിക്ക് സൗത്ത് ഇന്ത്യന്‍ ബാങ്ക്. എന്റെ ആദ്യമായി ചെറിയൊരു ഫ്ലാറ്റ് വാങ്ങാന്‍ എനിക്ക് ലോണ്‍ നല്‍കിയതിന് ഞാന്‍ നന്ദി പറയുകയാണ്. ആദ്യത്തെ ബോംബെയിലെ ഇന്‍വസ്റ്റ്മെന്റ്, ഇപ്പോഴുള്ള വീട്, ഞങ്ങളുടെ ആദ്യ കുട്ടിയായ ടുഡി എന്റര്‍ടെയ്മെന്റ് ചെയ്യുന്ന സിനിമകള്‍ എല്ലാത്തിനും സപ്പോര്‍ട്ട് ചെയ്യുന്നത് സൗത്ത് ഇന്ത്യന്‍ ബാങ്കാണ്. ചെന്നൈയില്‍ മറ്റൊരു ബാങ്കും എനിക്ക് പിന്തുണ നല്‍കിയിട്ടില്ല.
ബാങ്കിലെ മാനേജര്‍ മുതല്‍ എല്ലാവരും നല്കുന്ന പിന്തുണ വളരെ വലുതാണ്. ഇത് നമ്മുടെ ലക്കി ബാങ്കാണെന്ന് എപ്പോഴും എന്റെ മാനേജര്‍ പറയും. ഇതിന് ഞാന്‍ ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി പറയുന്നു.’
interview with surya
