“ശ്രേയ ഘോഷാല്‍ കുറച്ചു കാലമായി മലയാളത്തില്‍ പാടുന്നതൊന്നും ശ്രദ്ധിക്കപ്പെടുന്നില്ല… ചിലതെങ്കിലും മലയാളി ഗായകര്‍ക്ക് കൂടി നല്‍കണം”-രാജലക്ഷ്മി
കുറച്ചു കാലമായി ശ്രേയ മലയാളത്തില്‍ ഒരുപാടു പാട്ടുകള്‍ പാടുന്നു. ചിലതൊന്നും ശ്രദ്ധിക്കപ്പെടുന്നതു പോലുമില്ല. മലയാളത്തില്‍ ഇപ്പോള്‍ ശ്രേയ ഘോഷാല്‍ പാടുന്ന പാട്ടുകളില്‍ ചിലതെങ്കിലും ഇവിടുത്തെ മലയാളി ഗായകര്‍ക്ക് നല്കിയാല് അവര്‍ക്കും അവസരങ്ങള്‍ ലഭിക്കുമെന്ന് ഗായിക രാജലക്ഷ്മി. ഒരു പ്രമുഖ ചാനലിനു നല്കിയ അഭിമുഖത്തിനിടയിലായിരുന്നു രാജലക്ഷ്മിയുടെ പ്രതികരണം.
രാജലക്ഷ്മിയുടെ വാക്കുകള്‍
ഇന്ത്യയിലെ ഏറ്റവും മികച്ച ഗായിക തന്നെയാണ് ശ്രേയ ഘോഷാല്‍. ശ്രേയയെക്കൊണ്ടു ഒരു പാട്ടു പാടിക്കുക എന്നുള്ളത് നമ്മുടെ സംഗീത സംവിധായകര്‍ക്കെല്ലാം വളരെ താല്പര്യമുള്ള കാര്യവുമാണ്. ശ്രേയാജി പാടുന്ന പോലെയൊന്നും പാടാനാകും എന്നും തോന്നുന്നുമില്ല. അത്ര കഴിവുറ്റ കലാകാരിയാണവര്‍.
എങ്കിലും അവരോടൊപ്പം റീജ്യണല്‍ പാട്ടുകാര്ക്കു കൂടി അവസരങ്ങള്‍ നല്‍കണമെന്നു തന്നെയാണ് എന്റെ അഭിപ്രായം. കുറച്ചു കാലമായി ശ്രേയ മലയാളത്തില്‍ ഒരുപാടു പാട്ടുകള്‍ ആയി പാടുന്നു. ചിലതൊന്നും ശ്രദ്ധിക്കപ്പെടുന്നതു പോലുമില്ല.അവയില്‍ ചിലതെങ്കിലും ഇവിടുത്തെ മലയാളി ഗായകര്‍ക്ക് നല്കിയാല് പലര്‍ക്കും അവസരങ്ങള്‍ ലഭിക്കും. ശ്രദ്ധിക്കപ്പെടാനാഗ്രഹിക്കുന്ന പല നല്ല ഗായകര്‍ക്കും അതൊരു വലിയ കാര്യമാണ്. മറ്റൊന്ന്, ഓരോ ഈണവും പുതിയതായി നിര്മിക്കപ്പെടുമ്ബോള് സംഗീത സംവിധായകര്‍ക്ക് അറിയാം, ഏതു ഗായകന് അല്ലെങ്കില്‍ ഗായിക അതു പാടിയാല്‍ കൊള്ളുമെന്ന്. അതെല്ലാം അവരുടെ കയ്യിലാണ് ഇരിക്കുന്നത്.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...