Malayalam Breaking News
എന്നെ സിനിമയിൽ നിർത്താതിരിക്കാൻ പലരും ശ്രമിക്കുന്നുണ്ട് -ഗോകുൽ സുരേഷ്
എന്നെ സിനിമയിൽ നിർത്താതിരിക്കാൻ പലരും ശ്രമിക്കുന്നുണ്ട് -ഗോകുൽ സുരേഷ്
മുത്തുഗൗ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ നായകനായെത്തിയ താരപുത്രനാണ് ഗോകുൽ സുരേഷ്. സുരേഷ് ഗോപിയെപ്പോലെ വ്യക്തമായ നിലപാടുകളുള്ള താരമാണ് ഗോകുൽ സുരേഷ്. തന്നെ സിനിമയിൽ നിർത്താതിരിക്കാൻ പലരും ശ്രമിക്കുന്നുണ്ട് എന്ന് പറയുകയാണ് ഗോകുൽ. ഇന്ത്യൻ എക്സ്പ്രെസ്സ്സിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ.
‘ഞാൻ ആഗ്രഹിക്കുന്നത് പോലുള്ള സിനിമകളും കഥാപാത്രങ്ങളും സംവിധായകരുമൊന്നും എന്റെ അടുത്തേക്ക് എത്തുന്നില്ല. അത് വരാതിരിക്കാനായി പലരും പല കളികളും കളിക്കുന്നുണ്ട്. അതാരാണെന്ന് വ്യക്തമായി അറിയില്ല, ചിലരുടെ പേരുകളൊക്കെ പറഞ്ഞ് കേൾക്കുന്നുണ്ട്.സത്യത്തിൽ ഞാനതിനെക്കുറിച്ചൊന്നും ആലോചിച്ച് ആശങ്കപെടുന്നില്ല. സ്വന്തം കാലിൽ നിന്ന് എന്നെ ഇമ്പ്രൂവ് ചെയ്യുന്ന കഥാപാത്രങ്ങൾ ചെയ്യാനാണ് ശ്രമിക്കുന്നത്’. ഗോകുൽ പറഞ്ഞു.
അച്ഛൻ സുരേഷ് ഗോപിയോടൊപ്പം ലേലം 2 വിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് താരമിപ്പോൾ. കൊച്ചു ചാക്കോച്ചി എന്ന കഥാപാത്രമായെത്തുന്ന ഗോകുൽ അച്ഛൻ സുരേഷ് ഗോപിയുടെ മകനായി തന്നെയാണ് സിനിമയിൽ എത്തുന്നത്.
interview with gokul suresh
