Connect with us

സച്ചിൻ്റെ ടീമിൽ ഹരീഷ് കണാരനും !

Malayalam Breaking News

സച്ചിൻ്റെ ടീമിൽ ഹരീഷ് കണാരനും !

സച്ചിൻ്റെ ടീമിൽ ഹരീഷ് കണാരനും !

യുവത്വം ആഘോഷിക്കുന്ന സിനിമകളോട് മലയാളികൾക്ക് എന്നും പ്രിയം കൂടുതലാണ്. കൂട്ടുകെട്ടിന്റെ കഥ പറയുന്ന സിനിമകൾ എന്നും മലയാളി പ്രേക്ഷകർ നെഞ്ചിലേറ്റിയിട്ടേ ഉള്ളു. മലയാള സിനിമയിലെ ഹിറ്റ് യുവ കൂട്ടുകെട്ടാണ് ധ്യാൻ ശ്രീനിവാസൻ ,അജു വർഗ്ഗീസ് തുടങ്ങിയവരുടേത്.

ഈ കൂട്ടിലേക്ക് ചിരിപ്പടക്കവുമായി രമേശ് പിഷാരടിയും ഹരീഷ് കണാരനും ശരത്ത് അപ്പനിയുമെത്തുമ്പോൾ ആ സിനിമ വേറെ ലെവലാകുംഅത്തരമൊരു ചിത്രമാണ് സച്ചിൻ . ഈ യുവനടന്മാരെ കോർത്തിണക്കി സന്തോഷ് നായർ സംവിധാനം ചെയ്ത സച്ചിൻ റിലീസിന് തയ്യാറെടുക്കുകയാണ് .

ഇപ്പോൾ ഹരീഷ് കണാരന്റെ ലുക്കും കാരക്ടർ പോസ്റ്ററും പുറത്ത് വിട്ടിരിക്കുകയാണ് സച്ചിന്റെ അണിയറ പ്രവർത്തകർ . പൂച്ച ഷൈജു എന്നാണ് ഹരീഷ് കണാരന്റെ പേര്.

ക്രിക്കറ്റിന്റെ പശ്ചാത്തലത്തിൽ ഒരു ടൗൺഷിപ്പിലെ കൂട്ടുകാരുടെയും പ്രണയത്തിന്റെയും കഥ പറയുന്ന ചിത്രമാണ് സച്ചിൻ. സിനിമയിൽ അജു വര്ഗീസിന്റെ ലുക്ക് തന്നെ സച്ചിൻ ടെൻഡുകറോട് സാമ്യമുള്ളതാണ് . പുനലൂരും പരിസര പ്രദേശത്തുമായാണ് ഷൂട്ടിംഗ് പൂർത്തിയായത്.

hareesh kanaran’s character poster in sachin movie

More in Malayalam Breaking News

Trending

Recent

To Top