Malayalam Breaking News
പെണ്‍കുട്ടികള്‍ സ്നേഹത്തോടെ എന്നെ ലാമ്ബു എന്ന് വിളിക്കും: ആദ്യ പ്രണയത്തെക്കുറിച്ചും ആരാധികമാരെക്കുറിച്ചും വാചാലനായി ബാബു ആന്റണി!
പെണ്‍കുട്ടികള്‍ സ്നേഹത്തോടെ എന്നെ ലാമ്ബു എന്ന് വിളിക്കും: ആദ്യ പ്രണയത്തെക്കുറിച്ചും ആരാധികമാരെക്കുറിച്ചും വാചാലനായി ബാബു ആന്റണി!
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ബാബു ആന്റണി. കരാട്ടെ എന്ന് കേട്ടാൽ മലയാളികളുടെ മനസ്സിൽ ആദ്യം ഓടിയെത്തുക ബാബു ആന്റണി ആയിരിക്കും. വളരെ വ്യത്യസ്തനായ താരമാണ് ബാബു ആന്റണി. അതുകൊണ്ട് തന്നെ അന്നും ഇന്നും സിനിമകൾക്ക് ഒരു പഞ്ഞവുമില്ല.
ഒരു കാലത്ത് മലയാളികളുടെ ഹരമായിരുന്നു ബാബു ആന്റണി ചിത്രങ്ങള്‍. ചന്തയും, കമ്പോളവും , ബോക്സറും പോലെയുള്ള ഇടി പടങ്ങള്‍ ഒരു കാലത്ത് പ്രേക്ഷകര്‍ക്ക് വല്ലാത്തൊരു ആവേശം തന്നെയായിരുന്നു. വളരെ പെട്ടന്നാണ് ബാബു ആന്റണി എന്ന താരോദയം പ്രേക്ഷക മനസ്സിലേക്ക് ആഴ്ന്നിറങ്ങിയത്. ഒരു കാലത്ത് ആരാധികമാർ ഒരുപാട് ഉണ്ടായിരുന്ന താരമാണ് ബാബു അദ്ദേഹം. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തന്‍റെ ആരാധികമാരെ കുറിച്ച് മനസ്സ് തുറക്കുകയാണ് ബാബു ആന്റണി.
പണ്ട് എന്നെ സുഹൃത്തുക്കള്‍ വിളിച്ചിരുന്നത് അമിതാഭ് ബച്ചന്‍ എന്നായിരുന്നു. പെണ്‍കുട്ടികള്‍ സ്നേഹത്തോടെ എന്നെ ലാമ്ബു എന്ന് വിളിക്കും. അന്നേ ഞാന്‍ മുടിയൊക്കെ നീട്ടി വളര്‍ത്തിയിട്ടുണ്ട്. പോള്‍ വാള്‍ട്ട് ചെയ്യുന്ന കാലത്താണ് ആരാധികമാരുടെ തിരതള്ളല്‍ ഉണ്ടായത്. ഓടി വന്നു ചാടുന്നതിനിടെ മുടി കാറ്റില്‍ പാറുന്നത് കാണാന്‍ പല സുന്ദരികള്‍ക്കും ഇഷ്ടമായിരുന്നു.അന്ന് എനിക്കൊരു നോര്‍ത്ത് ഇന്ത്യന്‍ പെണ്‍കുട്ടിയുമായി പ്രണയമുണ്ടായിരുന്നു. അവളോടൊപ്പം സിനിമ കാണാനും പുറത്ത് കറങ്ങാനും പോകും. പഠിപ്പിസ്റ്റായിരുന്ന അവള്‍ സിവില്‍ സര്‍വീസിന്‍റെ പിന്നാലെ പോയതോടെ അതു വിട്ടു’. ബാബു ആന്റണി പറഞ്ഞു.
interview with babu antony
