പരാതി പറയുന്നവരോട് …. എനിക്ക് ആ പരാതിയില്ല – ഇനിയ
സിനിമ വിട്ടാൽ ഏറ്റവും ഇഷ്ടത്തോടെ ചെയ്യുന്ന കാര്യങ്ങളെ കുറിച്ച് തുറന്നു പറഞ്ഞു മലയാളികളുടെ പ്രിയ നടി ഇനിയ. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇനിയ ഇക്കാര്യം തുറന്നു പറഞ്ഞത്.എ ആര് റഹ്മാന്റെ പാട്ടുകള്‍ കേള്‍ക്കുന്നതാണ് അതിലൊന്ന്. അതും ഇന്‍സ്പയറിങ് ആയിട്ടുള്ള പാട്ടുകളാണ് കേള്‍ക്കുന്നത്. മറ്റൊന്ന് പുസ്തകം വായിക്കാന്‍ സമയം കണ്ടെത്തുന്നതാണ്. എന്നെ സംബന്ധിച്ചിടത്തോളം ഇഷ്ടമുള്ളത് ചെയ്യാന്‍ സമയം പരിമിതി അല്ല എന്നാണ് അഭിപ്രായം. എത്ര തിരക്കുള്ള സെലിബ്രിറ്റിയാണെങ്കിലും ഇഷ്ടമുള്ളത് ചെയ്യാന്‍ എല്ലാവര്ക്കും സമയുണ്ട് – നടി തുറന്നു പറയുന്നു.
നിങ്ങള്‍ എത്ര തിരക്കുള്ള നടനായാലും നടിയായാലും വിമാനത്തില്‍ യാത്ര ചെയ്യുകയാണെന്ന് കരുതുക. തീര്‍ച്ചയായും ഫോണ്‍ സ്വിച്ച് ഓഫ് ആയിരിക്കും. അപ്പോള്‍ കിട്ടുന്ന പുസ്തകം വായിക്കുക എന്നല്ലാതെ മറ്റൊരു ടൈം പാസ് നിങ്ങള്‍ക്കുണ്ടാവില്ല- ഇനിയ വ്യക്തമാക്കി.
iniya- opens up
