Malayalam
നിന്നെയോര്‍ത്ത് ഞാന്‍ അഭിമാനിക്കുന്നു’; പൃഥ്വിരാജിനോട് ഇന്ദ്രജിത്ത്
നിന്നെയോര്‍ത്ത് ഞാന്‍ അഭിമാനിക്കുന്നു’; പൃഥ്വിരാജിനോട് ഇന്ദ്രജിത്ത്
പ്രിത്വിരാജിന്റെ സംവിധാനത്തിൽ ആദ്യമായി പിറന്ന ചിത്രമാണ് ലൂസിഫർ .മോഹൻലാലിനെ നായകനാക്കി പ്രിത്വിരാജ് ആദ്യമായി അണിയിച്ചൊരുക്കിയ ചിത്രം വിജയകരമായ രീതിയിൽ പോയിക്കൊണ്ടിരിക്കുകയാണ് .ആദ്യ സംവിധാന സംരഭം ആയിട്ട് പോലും അധികം പിഴവുകൾ വരുത്താതെ ചിത്രം പൂർത്തീകരിച്ചു പ്രേക്ഷകരിൽ നിന്ന് നല്ല അഭിപ്രായം നേടാൻ പ്രിത്വിരാജിന് ആയി .
ലുസിഫെറിൽ തന്റെ സഹോദരനായ ഇന്ദ്രജിത്തിനും നാല്ലൊരു വേഷം തന്നെയാണ് പ്രിത്വിരാജ് നൽകിയത് .ഇദ്രജിത്തിന്റെ അഭിനയത്തിനും മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത് .തന്റെ സഹോദരന്റെ ആദ്യ ചിത്രത്തെ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചതിന്റെ സന്തോഷത്തിലാണ് ഇന്ദ്രജിത്ത്.
പൃഥ്വിരാജിനെ ഓര്‍ത്ത് താന്‍ അഭിമാനിക്കുന്നുവെന്ന് ഇന്ദ്രജിത്ത് ഫെയ്സ്ബുക്കില്‍ കുറിച്ചു. ചിത്രത്തെക്കുറിച്ച് വരുന്ന പ്രതികരണങ്ങള്‍ക്ക് നന്ദിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രേക്ഷകർ ഒട്ടും തന്നെ നിരാശ പെടാതെ ആണ് ചിത്രം കണ്ടു തീയറ്ററിൽ നിന്നും മടങ്ങുന്നത് .ചിത്രത്തെ പറ്റി നല്ല അഭിപ്രായങ്ങൾ തന്നെ ആണ് ഏവർക്കും പങ്കുവയ്ക്കാൻ ഉള്ളതും ..എന്തായാലും ലൂസിഫറിനായുള്ള ഏറെ നാളത്തെ കാത്തിരുപ്പു വെറുതെ ആയില്ല എന്നാണു ആരാധകരുടെ പക്ഷം .
indrajith about prithviraj and his film lucifer
