Malayalam Breaking News
ബോളിവുഡിനെയും ഭേദിച്ച് ലൂസിഫർ വീണ്ടും ഒന്നാമത് തന്നെ ! രാജ ആറാമതും ! -ഐ എം ഡി ബി ; ഏറ്റവും കൂടുതൽ പേര് കാത്തിരിക്കുന്നത് ലൂസിഫറിനായി തന്നെ
ബോളിവുഡിനെയും ഭേദിച്ച് ലൂസിഫർ വീണ്ടും ഒന്നാമത് തന്നെ ! രാജ ആറാമതും ! -ഐ എം ഡി ബി ; ഏറ്റവും കൂടുതൽ പേര് കാത്തിരിക്കുന്നത് ലൂസിഫറിനായി തന്നെ
ലാലേട്ടന്റെ മുന്‍ ചിത്രങ്ങളെ പോലെ വലിയ റിലീസായിട്ടാണ് ലൂസിഫറും തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.റിലീസിങ്ങിനൊരുങ്ങുന്നതിനിടെ പുറത്തിറങ്ങിയ സിനിമയുടെ ട്രെയിലര്‍ സമൂഹ മാധ്യമങ്ങളില്‍ ഒന്നടങ്കം തരംഗമായി മാറിയിരുന്നു. ലക്ഷക്കണക്കിന് പേരാണ് ലൂസിഫറിന്റെ ട്രെയിലര്‍ ഇതുവരെ യൂടൂബില്‍ കണ്ടുകഴിഞ്ഞിരിക്കുന്നത്.മോഹന്‍ലാലിന്റെ ലൂസിഫറിനായി പ്രേക്ഷകര്‍ ഒന്നടങ്കം ആകാംക്ഷകളോടെയാണ് കാത്തിരിക്കുന്നത്
കാത്തിരിപ്പുകള്‍ക്കൊടുവില്‍ പൃഥ്വിരാജ് ചിത്രം തിയ്യേറ്ററുകളില്‍ എത്തുമ്ബോള്‍ അതിന് മികച്ച സ്വീകാര്യത തന്നെ ലഭിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. പൊളിറ്റിക്കല്‍ ത്രില്ലറായി എത്തുന്ന ലൂസിഫറില്‍ സ്റ്റീഫന്‍ നെടുമ്ബളളിയെന്ന രാഷ്ട്രീയ നേതാവിന്റെ വേഷത്തിലാണ് മോഹന്‍ലാല്‍ എത്തുന്നത്.
ലൂസിഫര്‍ റിലീസ് ചെയ്യാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേയാണ് ചിത്രത്തെ സംബന്ധിച്ചുളള പുതിയൊരു റിപ്പോര്‍ട്ട് കൂടി പുറത്തുവന്നത്. പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യന്‍ സിനിമകളുടെ ഐഎംഡിബി ലിസ്റ്റില്‍ ചിത്രം ഒന്നാമത് എത്തിയിരിക്കുകയാണ്. 23.7 ശതമാനും വോട്ടുകള്‍ നേടിയാണ് മോഹന്‍ലാല്‍ ചിത്രം ആദ്യ സ്ഥാനത്ത് എത്തിയിരിക്കുന്നത്.
ലൂസിഫറിന് തൊട്ടുപിന്നില്‍ നോട്ട് ബുക്ക് എന്ന ബോളിവുഡ് ചിത്രമാണ് എത്തിയിരിക്കുന്നത്. നിതിന്‍ കക്കറിന്റെ സംവിധാനത്തില്‍ മുഹസം ഭട്ട്,സഹീര്‍ ഇഖ്ബാല്‍ തുടങ്ങിയവര്‍ മുഖ്യ വേഷങ്ങളില്‍ എത്തുന്ന ചിത്രമാണ് നോട്ട്ബുക്ക്. നോട്ട്ബുക്കിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ജീവിതകഥ പറയുന്ന പിഎം നരേന്ദ്ര മോഡി എന്ന ചിത്രമാണ് എത്തിയിരിക്കുന്നത്.
വമ്ബന്‍ ചിത്രങ്ങളാണ് ഐഎംഡിബി പട്ടികയില്‍ ആദ്യ പത്തില്‍ ഇടംപിടിച്ചിരിക്കുന്നത്. ബോളിവുഡിലെ ബ്രഹ്മാണ്ഡ ചിത്രം കളങ്ക് നാലാം സ്ഥാനത്ത് എത്തിയപ്പോള്‍ മമ്മൂട്ടിയുടെ മധുരരാജ ആറാമതാണ് എത്തിയിരിക്കുന്നത്. ജംഗ്ലി,സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ 2, റോമിയോ അക്ബര്‍ വാള്‍ട്ടര്‍ പഹര്‍ഗഞ്ച്, മഞ്ചേ ബിസ്ത്രേ 2 തുടങ്ങിയവയാണ് ലൂസിഫറിന് പിന്നില്‍ പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്ന ചിത്രങ്ങള്‍.
ലൂസിഫറിന്റെ ബുക്കിംഗിനെല്ലാം മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. റിലീസ് ദിനം ലൂസിഫറിന്റെതായി പല സ്ഥലങ്ങളിലും ഫാന്‍സ് ഷോകളും സംഘടിപ്പിക്കുന്നുണ്ട്. വമ്ബന്‍ റിലീസായി എത്തുന്ന ചിത്രത്തിനെ വരവേല്‍ക്കാനുളള തയ്യാറെടുപ്പുകളിലാണ് ആരാധകര്‍ ഒന്നടങ്കമുളളത്.മാര്‍ച്ച് 28നാണ് മോഹന്‍ലാലിന്റെ ലൂസിഫര്‍ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.
imdb list about lucifer
