Malayalam Breaking News
വഴിയരികില്‍ വില പേശി പച്ചക്കറി വാങ്ങിച്ച് ഇല്യാന !! വിമര്‍ശനവുമായി ആരാധകര്‍….
വഴിയരികില്‍ വില പേശി പച്ചക്കറി വാങ്ങിച്ച് ഇല്യാന !! വിമര്‍ശനവുമായി ആരാധകര്‍….
വഴിയരികില്‍ വില പേശി പച്ചക്കറി വാങ്ങിച്ച് ഇല്യാന !! വിമര്‍ശനവുമായി ആരാധകര്‍….
താരങ്ങളുടെ ഓരോ പ്രവര്‍ത്തികളും ഒപ്പിയെടുക്കാന്‍ പാപ്പരാസികള്‍ക്ക് പ്രത്യേക താല്പര്യമാണ്. മുൻപ് ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കൊഹ്ലിയും ഭാര്യയും വിദേശ പര്യടനം നടത്തുമ്പോൾ ഓഫര്‍ ലഭിക്കുന്ന സ്ട്രീറ്റിൽ നിന്ന് സാധനങ്ങള്‍ വാങ്ങുന്നുവെന്ന രീതിയില്‍ പ്രചരിച്ച ചിത്രങ്ങള്‍ വൈറലായി. ലാഭം നോക്കി ഇറങ്ങുന്നതെന്തിനാ, രണ്ടാള്‍ക്കും നല്ല പണമുണ്ടല്ലോ, ഇത്ര പിശുക്ക് വേണോ എന്നായിരുന്നു ട്രോളര്‍മാരുടെ ചോദ്യം.
ഇപ്പോഴിതാ ബോളിവുഡ് സുന്ദരി ഇല്യാന ഡിക്രൂസയുടെ ഷോപ്പിങ് വീഡിയോ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ജിമ്മില്‍ നിന്ന് മടങ്ങവേ വഴിയോരത്തെ കടയില്‍ ഇറങ്ങി വിലപേശി പച്ചക്കറി വാങ്ങുന്ന ദൃശ്യമാണ് പുറത്തുവന്നിരിക്കുന്നത്.
വീഡിയോ പുറത്തുവന്നതോടെ നടിയ്ക്കെതിരെ സോഷ്യല്‍മീഡിയയില്‍ വിമര്‍ശനവും ഉയര്‍ന്നു. ലക്ഷങ്ങള്‍ സമ്പാദിക്കുന്ന ആഡംബര ജീവിതം നയിക്കുന്ന ഷോപ്പിങ്ങിനായി മാളുകള്‍ നിരങ്ങുന്ന നിങ്ങള്‍ വഴിയോര കച്ചവടക്കാരനോട് പത്തുരൂപയ്ക്ക് വേണ്ടി വില പേശണോ എന്നാണ് ചിലര്‍ ചോദിക്കുന്നത്. ഏതായാലും താരത്തിന്റെ ആരാധകര്‍ ഈ കമന്റുകളില്‍ അസ്വസ്ഥരാണ്.
Ileana new pics went viral
