News
കുഞ്ഞിനെ കാണാനായി കൊതിയോടെ കാത്തിരിക്കുന്നു, ഗര്‍ഭിണിയാണെന്ന് അറിയിച്ച് നടി ഇല്യാന ഡിക്രൂസ്; കുഞ്ഞിന്റെ പിതാവിനെ കുറിച്ച് ചോദിച്ച് ആരാധകര്‍
കുഞ്ഞിനെ കാണാനായി കൊതിയോടെ കാത്തിരിക്കുന്നു, ഗര്‍ഭിണിയാണെന്ന് അറിയിച്ച് നടി ഇല്യാന ഡിക്രൂസ്; കുഞ്ഞിന്റെ പിതാവിനെ കുറിച്ച് ചോദിച്ച് ആരാധകര്‍
ബോളിവുഡിലും തെന്നിന്ത്യയിലും നിരവധി ആരാധകരുള്ള നടിയാണ് ഇല്യാന ഡിക്രൂസ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് താരം. ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം പങ്കുവെച്ചും എത്താറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ പോസ്റ്റ് ആണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്.
താന്‍ അമ്മയാകാന്‍ പോകുന്നുവെന്നാണ് നടി അറിയിച്ചിരിക്കുന്നത്. ഇതോടെ ആശംസകളുമായി ആരാധകരും സുഹൃത്തുക്കളും എത്തിയിട്ടുണ്ട്. എന്നാല്‍ വിവാഹത്തിനെക്കുറിച്ചോ പ്രണയബന്ധത്തെക്കുറിച്ചോ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലാത്തതിനാല്‍ കുട്ടിയുടെ അച്ഛനെക്കുറിച്ചുള്ള ചോദ്യങ്ങളുമായും ചിലര്‍ എത്തുന്നുണ്ട്. നടി ഇതിനോടൊന്നും പ്രതികരിച്ചിട്ടില്ല.
രണ്ടു ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് അമ്മയാകാന്‍ പോകുന്ന കാര്യം നടി അറിയിച്ചത്. കുഞ്ഞുടുപ്പിന്റെ ചിത്രമാണ് ഒന്നാമത്തേത്. രണ്ടാമത്തെ ചിത്രം ഒരു ലോക്കറ്റിന്റേതാണ്. ‘മാമ’.. എന്നാണ് ലോക്കറ്റില്‍ എഴുതിയിരിക്കുന്നത്. കുഞ്ഞിനെ കാണാനായി കൊതിയോടെ കാത്തിരിക്കുന്നുവെന്നും ഇല്യാന പറയുന്നു.
ഇല്യാനയും നടി കത്രീന കൈഫിന്റെ സഹോദരന് സെബാസ്റ്റ്യനും പ്രണയത്തിലാണെന്ന് നേരത്തെ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. കത്രീനയുടെ ഏക സഹോദരനാണ് സെബാസ്റ്റ്യന്‍. ആറു സഹോദരിമാരും കത്രീനയ്ക്കുണ്ട്. ഫര്‍ണിച്ചര്‍ ഡിസൈനറായ സെബാസ്റ്റ്യന്‍ ലണ്ടനിലാണ് താമസം. എന്നാല്‍ ഈ അഭ്യൂഹങ്ങളോടും ഇല്യാന പ്രതികരിച്ചിരുന്നില്ല.
നേരത്തെ ഫോട്ടോഗ്രാഫര്‍ ആന്‍ഡ്ര്യൂ നീബോണുമായി ഇല്യാന പ്രണയത്തിലായിരുന്നു. വര്‍ഷങ്ങള്‍ നീണ്ട ബന്ധത്തിനൊടുവില്‍ ഇരുവരും വേര്‍പിരിയുകയായിരുന്നു. സ്വന്തം ശരീരത്തെ കുറിച്ച് ചിന്തിച്ച് ആശങ്കപ്പെടുന്ന ബോഡി ഡിസ്മോര്‍ഫിക് ഡിസോര്‍ഡര്‍ എന്ന അവസ്ഥയിലൂടെയാണ് താന്‍ കടന്നുപോകുന്നതെന്ന് നടി അറിയിച്ചു.
കൂടാതെ ആത്മഹത്യാ പ്രവണത വരെ തനിക്കുണ്ടായിരുന്നെന്നും ഇല്യാന 2017ല്‍ തുറന്നുപറഞ്ഞിരുന്നത് ഏറെ ചര്‍ച്ചയായിരുന്നു. താരത്തിന്റെ ശരീര ഭാരം കൂടിയതിനെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ സജീവമായതിന് പിന്നാലെയാണ് തന്റെ മാനസിക പ്രശ്നത്തെ കുറിച്ച് ഇല്യാന മനസു തുറന്നത്.
