Tamil
‘അവന് കാര്‍ എന്ന് പറഞ്ഞാല്‍ ഭ്രാന്ത് ആണ്’, പുതുപുത്തന്‍ ബിഎംഡബ്ല്യു സ്വന്തമാക്കി വിജയ്, വില കേട്ട് ഞെട്ടി ആരാധകര്
‘അവന് കാര്‍ എന്ന് പറഞ്ഞാല്‍ ഭ്രാന്ത് ആണ്’, പുതുപുത്തന്‍ ബിഎംഡബ്ല്യു സ്വന്തമാക്കി വിജയ്, വില കേട്ട് ഞെട്ടി ആരാധകര്
നിരവധി ആരാധകരുള്ള താരമാണ് വിജയ്. അദ്ദേഹത്തിന് കാറുകളോടുള്ള ഭ്രമം എല്ലാവര്‍ക്കും അറിയാം. പല തരത്തിലുള്ള കാര്‍ ശേഖരമാണ് അദ്ദേഹത്തിന്റെ ഗ്യാരേജിലുള്ളത്. ചെറിയ കാരുകള്‍ മുതല്‍ വലിയ കാറുകള്‍ വരെയുണ്ട്. ഇപ്പോഴിതാ പുതിയൊരു അതിഥിയെക്കൂടി വരവേറ്റിരിക്കുകയാണ് നടന്‍.
വിജയ് പുത്തൻ ബിഎംഡബ്യൂ സ്വന്തമാക്കിയെന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. BMW i7 xDrive 60 ആണ് വിജയ് സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യയിൽ അപൂർവമായ ഇല്ക്ടോണിക് മോഡൽ കാറാണിത്. 2 മുതൽ 2.3 കോടി വരെയാണ് ഈ ആഡംബര കാറിന്റെ വില. എന്നാൽ ഇതുസംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല.
ടാറ്റ എസ്റ്റേറ്റ്, ടൊയോട്ട സെറ, BMW X6, നിസ്സാൻ എക്സ്-ട്രെയിൽ, ഓഡി എ8, പ്രീമിയർ 118 NE, മിനി കൂപ്പർ എസ്,മാരുതി സുസുക്കി സെലേറിയോ, Mercedes-Benz GLA, റേഞ്ച് റോവർ ഇവോക്ക്, ടൊയോട്ട ഇന്നോവ ക്രിസ്റ്റ, റോൾസ്-റോയ്സ് ഗോസ്റ്റ് എന്നിവയാണ് വിജയിയുടെ ഗ്യാരേജിലെ മറ്റ് കാറുകൾ. വിജയ്ക്ക് കാറുകൾ ഭയങ്കര ഇഷ്ടമാണെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ അമ്മ ശോഭ പറഞ്ഞിരുന്നു.
‘അവന് കാര്‍ എന്ന് പറഞ്ഞാല്‍ ഭ്രാന്ത് ആണ്. ഏത് പുതിയ കാര്‍ വന്നാലും അച്ഛനോട് പറഞ്ഞ് അത് വാങ്ങിക്കുമായിരുന്നു. അച്ഛനും മകനും കാര്‍ എന്ന്വെച്ചാല്‍ ഭ്രാന്ത് ആണ്. ഇപ്പോഴും അങ്ങനെ തന്നെയാണ്. വിജയ് ടെന്‍ഷനൊന്നും ഇല്ലാതെ കാര്‍ ഓടിക്കും. സ്പീഡ് ബ്രേക്ക് വരെ പതിയെ ഇടത്തുള്ളൂ’, എന്നാണ് ശോഭ അന്ന് പറഞ്ഞത്.
