Connect with us

എന്തൊരു ശല്യമാണിത്!, ‘തലൈവ എന്ന് വിളിച്ചുകൊണ്ട് എല്ലാവരും കൂടി വരും’… മനസമാധാനമായി പ്രാര്‍ത്ഥിക്കാന്‍ പോലും സാധിക്കുന്നില്ല, ഞങ്ങള്‍ 21 കുടുംബാംഗങ്ങള്‍ കഷ്ടപ്പെടുന്നു!; രജിനികാന്ത് ആരാധകര്‍ക്കെതിരെ നടന്റെ അയല്‍വാസി

Tamil

എന്തൊരു ശല്യമാണിത്!, ‘തലൈവ എന്ന് വിളിച്ചുകൊണ്ട് എല്ലാവരും കൂടി വരും’… മനസമാധാനമായി പ്രാര്‍ത്ഥിക്കാന്‍ പോലും സാധിക്കുന്നില്ല, ഞങ്ങള്‍ 21 കുടുംബാംഗങ്ങള്‍ കഷ്ടപ്പെടുന്നു!; രജിനികാന്ത് ആരാധകര്‍ക്കെതിരെ നടന്റെ അയല്‍വാസി

എന്തൊരു ശല്യമാണിത്!, ‘തലൈവ എന്ന് വിളിച്ചുകൊണ്ട് എല്ലാവരും കൂടി വരും’… മനസമാധാനമായി പ്രാര്‍ത്ഥിക്കാന്‍ പോലും സാധിക്കുന്നില്ല, ഞങ്ങള്‍ 21 കുടുംബാംഗങ്ങള്‍ കഷ്ടപ്പെടുന്നു!; രജിനികാന്ത് ആരാധകര്‍ക്കെതിരെ നടന്റെ അയല്‍വാസി

ഇന്ത്യന്‍ സിനിമയില്‍ത്തന്നെ ഏറ്റവുമധികം ആരാധകരുള്ള താരങ്ങളില്‍ ഒരാളാണ് രജനികാന്ത്. രജനി എവിടെ എത്തിയാലും സ്‌നേഹം കൊണ്ട് പൊതിയാറുണ്ട് അവര്‍. സിനിമാചിത്രീകരണത്തിനിടെ രജനിയെ കാണാനെത്തുന്ന ആള്‍ക്കൂട്ടത്തിന്റെ വീഡിയോ പലപ്പോഴും വൈറല്‍ ആവാറുമുണ്ട്.എന്നാല്‍ രജിനികാന്തോ കുടുംബാംഗങ്ങളോ പൊങ്കല്‍ ആഘോഷിച്ചതിന്റെ ചിത്രങ്ങള്‍ പങ്കിട്ടിട്ടില്ല.

പൊതുവെ മകള്‍ ഐശ്വര്യ രജിനികാന്ത് ഇത്തരം ആഘോഷങ്ങള്‍ വരുമ്പോള്‍ മുടങ്ങാതെ ചിത്രങ്ങള്‍ പങ്കുവെക്കാറുള്ളതാണ്. എന്നാല്‍ ഇത്തവണ അതൊന്നും ഉണ്ടായില്ല. അതുപോലെ തന്നെ ഐശ്വര്യയുടെ മക്കളായ യാത്രയും ലിംഗയും ധനുഷിനൊപ്പം പുതിയ വീട്ടിലാണ് പൊങ്കല്‍ ആഘോഷിച്ചത്. ഇത്തരം ആഘോഷ ദിവസങ്ങളില്‍ രജിനികാന്തിന്റെ വക ആശംസകള്‍ ആരാധകര്‍ പ്രതീക്ഷിക്കാറുണ്ട്.

ഇത്തവണ അത് ഇല്ലാതിരുന്നത് ആരാധകരെ വിഷമത്തിലാക്കി. അതുപോലെ തന്നെ രജിനികാന്തിനെ നേരിട്ട് കണ്ട് ആശംസകള്‍ അറിയിക്കാന്‍ പതിവുപോലെ ഇത്തവണയും നിരവധി ആരാധകര്‍ ചെന്നൈ പേയസ് ഗാര്‍ഡനിലുള്ള താരത്തിന്റെ വസതിക്ക് മുന്നില്‍ എത്തിയിരുന്നു. അത് വലിയ പ്രശ്‌നങ്ങള്‍ക്ക് വഴിവെച്ചു. കഴിഞ്ഞ ദിവസം ഒരു ടെലിവിഷന്‍ ചാനലിനോട് അയല്‍വാസിയായ സ്ത്രീ ഇക്കാര്യം തുറന്നുപറഞ്ഞിരുന്നു.

രജിനികാന്ത് ആരാധകര്‍ കാരണം പ്രദേശത്തുള്ള 21 കുടുംബാംഗങ്ങള്‍ക്ക് മനസമാധാനമായി പ്രാര്‍ത്ഥിക്കാന്‍ പോലും സാധിക്കുന്നില്ലെന്ന് പറഞ്ഞാണ് അയല്‍വാസിയായ സ്ത്രീ ബഹളം വെച്ചത്. ഈ സംഭവത്തിന്റെ വീഡിയോ വലിയ രീതിയില്‍ വൈറലാണ്. ‘തലൈവ എന്ന് വിളിച്ചുകൊണ്ട് എല്ലാവരും കൂടി വരും… ഞങ്ങള്‍ ഈ 21 കുടുംബം കഷ്ടപ്പെടുന്നത് പോലെ ആരും കഷ്ടപ്പെടുന്നുണ്ടാവില്ല.

ഇവരെയൊക്കെ ഗേറ്റ് തുറന്ന് നിങ്ങളുടെ തലൈവന്റെ വീടിന്റെ ഉള്ളിലേയ്ക്ക് വിടാന്‍ പറയണം… പുറത്ത് ആളുകളെ കഷ്ടപ്പെടുത്താതെ. അവര്‍ അവരുടെ ഗേറ്റ് തുറക്കുകയുമില്ല ഞങ്ങളുടെ വീടിന്റെ ഒക്കെ വാതില്‍ വരെ മൂടി ഇങ്ങിനെ ആള്‍ക്കൂട്ടം വന്ന് ഞങ്ങളെ കഷ്ടപ്പെടുകയും ചെയ്യും.’ ‘എന്ത് നോണ്‍സെന്‍സാണിത്. ഇവരെയൊക്കെ ഗേറ്റ് തുറന്ന് മര്യാദയ്ക്ക് ഉള്ളിലേക്ക് വിടണം.

ബാക്കി ഞാന്‍ നോക്കിക്കൊള്ളാം. നിങ്ങളുടെ ഗേറ്റ് തുറന്ന് അവരെ ഒക്കെ അകത്തേക്ക് വിടണം. തലൈവര്‍ വീടൊക്കെ കാണട്ടെ അവര്‍. അവിടുത്തെ അമ്മ രാത്രി പത്തുമണിക്കൊക്കെ പ്രസ് കോണ്‍ഫറന്‍സ് ഒക്കെ കൊടുത്തത് അല്ലെ.’ ‘ഞങ്ങളും ഇവിടെ ടാക്‌സ് കെട്ടുകയും എല്ലാം അടച്ചും ഒക്കെ തന്നയാണ് ജീവിക്കുന്നത്. ഞങ്ങള്‍ക്ക് മാത്രം ഒരു അഡ്വാന്റ്റേജും ഇല്ല. പൊങ്കല്‍ ദിവസമായിട്ട് പോലും രാവിലെ തൊട്ട് ഈ കൂട്ടം കാരണം ഒന്ന് പ്രാര്‍ത്ഥിക്കാന്‍ പോലും സ്വസ്ഥമായിട്ട് പറ്റുന്നില്ല. ഞങ്ങള്‍ക്ക് മടുത്തു… ശരിക്കും മടുത്തു’, എന്നാണ് അയല്‍വാസിയായ സ്ത്രീ വീഡിയോയില്‍ പറയുന്നത്.

More in Tamil

Trending

Recent

To Top