Connect with us

IFFK 2019..ഉറപ്പായും കാണ്ടേണ്ട 10 ചിത്രങ്ങൾ ഇവയൊക്കെ!

IFFK

IFFK 2019..ഉറപ്പായും കാണ്ടേണ്ട 10 ചിത്രങ്ങൾ ഇവയൊക്കെ!

IFFK 2019..ഉറപ്പായും കാണ്ടേണ്ട 10 ചിത്രങ്ങൾ ഇവയൊക്കെ!

24 മത് അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഇന്നലെ തുടക്കം കുറിച്ചു.അനന്തപുരിയിപ്പോൾ ചലച്ചിത്ര ലോകത്തിലെ തിളക്കം ആസ്വദിച്ചു കൊണ്ടിരിക്കുകയാണിപ്പോൾ .ജീവിതം മുഴുവൻ സിനിമയ്ക്ക് വേണ്ടി മാറ്റിവെച്ചവർക്ക്,സിനിമ കൊണ്ടുതന്നെ വേണം മനസ് നിറയ്ക്കാൻ.കേരളത്തിന് ലോക സിനിമയുടെ വാതിൽ തുറക്കുമ്പോൾ ആകാംഷയും വാനോളമാണ്.ചിത്രങ്ങൾ ഒരുപാടെത്തുമ്പോൾ അതിൽ ചില ചിത്രങ്ങൾ പറഞ്ഞു തരേണ്ടതുണ്ട്.. ഇപ്പോഴിതാ ചലച്ചിത്ര അക്കാദമി ഉപാധ്യക്ഷയും ഐ എഫ് എഫ് കെ ആർട്ടിസ്റ്റിക് ഡയറക്ടറുമായ ബീനാപോളിൻറെ ചില ചിത്രങ്ങളുടെ തിരഞ്ഞെടുപ്പുകളാണിവിടെ പറയുന്നത്.മേളയിൽ ഉറപ്പായും കാണാൻ ഇതാ 10 ചിത്രങ്ങൾ ബീന പോൾ തിരഞ്ഞെടുത്തിരിക്കുന്നു…ബീൻപോൾ, ഡാർക്ക് ഡാർക്ക് മാൻ,ത്രീ സിസ്‌റ്റേഴ്‌സ്,ഇറ്റ് മസ്റ്റ് ബി ഹെവൻ,ഡെസ്പൈറ്റ് ദ് ഫോഗ്,പാരസൈറ്റ്,ഹൈഫ സ്ട്രീറ്റ് ,ബലൂൺ,വെർഡിക്ട് ,ബോണിങ്ങ് എന്നിവയാണ് ബീന പോൾ തിരഞ്ഞെടുത്ത ചിത്രങ്ങൾ.

ഇന്ത്യയിൽ സർക്കാർ പങ്കാളിത്തത്തോടെ നടത്തുന്ന മറ്റു ചലച്ചിത്ര മേളകളും നമ്മുടെ മേളയും തമ്മിൽ ഒരു പ്രധാന വ്യത്യാസമുണ്ട്.പലയിടത്തും ഒരു മുഖമില്ലാത്ത മേളയാണ് മേധാവിത്തപരമാണ് അവിടത്തെ കാര്യങ്ങൾ.എന്നാൽ അത്തരമൊരു മേധാവിത്തം ഒരിക്കലും ഐ എഫ് എഫ് കെ യിൽ കാണാൻ സാധിക്കില്ല.ഇവിടെ ആർക്കു വേണമെങ്കിലും എപ്പോഴും അക്കാദമി ചെയർമാനോടും ,സെക്രട്ടറിയോടെല്ലാം സംസാരിക്കാം ചോദ്യം ചെയ്യാം.മറ്റിടങ്ങളിൽ ചോദ്യം ചെയ്യാനാകുമോ? അതാണ് ഇതൊരു അതിഗംഭീരമായ മേളയാണെന്ന് ബീനാപോൾ പറയുന്നത്.

iffk 2019 films

More in IFFK

Trending

Recent

To Top