ഇതു കണ്ടെങ്കിലും ഇവരൊക്കെ ഒരു പാഠം പഠിക്കുമെങ്കില്‍ പഠിക്കട്ടെ ; ആരാധകരെ ഞെട്ടിച്ച് സുപ്രിയ!!!
By
മലയാളി സിനിമ പ്രേമികള്‍ക്ക് ഏറെ സുപരിചിതയായ താരമാണ് മല്ലിക സുകുമാരന്‍.പ്രശസ്ത നടനായ സുകുമാരൻ്റെ ഭാര്യയാണ് മല്ലിക. താരം ഇപ്പോഴും അഭിനയത്തിൽ സജീവമാണ്. മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന അഭിനേത്രി കൂടിയാണ് മല്ലിക. സിനിമയിൽ മാത്രമല്ല സോഷ്യൽ മീഡിയയിലും ഏറെ ആരാധകരുളള താര കുടുംബമാണ് മല്ലിക സുകുമാരന്റേത്. മക്കളായ പൃഥ്വിരാജ്, ഇന്ദ്രജിത്ത്, മരുമക്കളായ പൂർണ്ണിമ, സുപ്രിയ എന്നിവർ സമൂഹമാധ്യമങ്ങളിൽ സജീവമാണ്.
ഇപ്പോഴിതാ മല്ലിക സുകുമാരനെക്കുറിച്ചുള്ള ജുനൈസ് വിപിയുടെ റീല്‍ പങ്കുവെച്ചിരിക്കുകയാണ് സുപ്രിയ മേനോന്. കഴിഞ്ഞ ദിവസം ജുനൈസ് പങ്കുവച്ച രസകരമായൊരു റീലാണ് സുപ്രിയ ഷെയര്‍ ചെയ്തിരിക്കുന്നത്. മല്ലിക സുകുമാരനോടുള്ള ചോദ്യങ്ങളെ തമാശയായി അവതരിപ്പിക്കുന്നതാണ് റീല്‍. ഇതിനോടം തന്നെ വൈറലായി മാറിയിരിക്കുകയാണ് ജുനൈസിന്റെ റീല്‍. ഈയ്യടുത്ത് ഒരു യൂട്യൂബ് ചാനലിന് മല്ലിക സുകുമാരന്‍ നല്കിയ അഭിമുഖത്തിലെ ചോദ്യങ്ങളെ കളിയാക്കുന്ന തരത്തിലാണ് ജുനൈസ് വീഡിയോ ഒരുക്കിയിരിക്കുന്നത്.
പിന്നാലെ ഇത് സുപ്രിയയും പങ്കുവെക്കുകയായിരുന്നു. ഇതു കണ്ടെങ്കിലും ഇവരൊക്കെ ഒരു പാഠം പഠിക്കുമെങ്കില്‍ പഠിക്കട്ടെ എന്നാണ് സുപ്രിയ ജുനൈസിന്റെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. കൂടാതെ ജുനൈസിന്റെ വീഡിയോയ്ക്ക് സുപ്രിയ കമന്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
സത്യം, സത്യം, സത്യം എന്നായിരുന്നു ജുനൈസിന്റെ വീഡിയോയ്ക്ക് സുപ്രിയ നല്കിയ കമന്റ്. ഈയ്യടുത്താണ് മല്ലിക സുകുമാരന്‍ അഭിനയ രംഗത്ത് 50 വര്‍ഷം എന്ന നാഴികക്കല്ല് പിന്നിട്ടത്. ഇതിന്റെ ആഘോഷത്തിന്റെ ഭാഗമായി നല്കിയ അഭിമുഖത്തിനിടെയാണ് അവതരാക മല്ലികയോട് അനാവശ്യ ചോദ്യങ്ങളുമായെത്തിയത്. അവതാരകയുടെ ചോദ്യങ്ങളില്‍ മല്ലിക തന്നെ നെറ്റിചുളിക്കുന്നുണ്ടെങ്കിലും വിദഗ്ധമായി തന്നെ അവര്‍ അതിനെ നേരിടുന്നതും കാണാം.
തീര്‍ത്തും അനാവശ്യമായ ചോദ്യങ്ങളായിരുന്നു അവതാരക ചോദിച്ചത്. മക്കളില്‍ ഇഷ്ടം ആരോടാണ്, മരുമക്കളില്‍ ആരാണ് സ്വാര്‍ത്ഥ, മരുമക്കളില്‍ ആരോട് പോരെടുക്കാനാണ് ഇഷ്ടം, പേരക്കുട്ടികളില്‍ ആരെയാണ് കൂടുതല്‍ ഇഷ്ടം, ഇഷ്ടപ്പെട്ട മരുമകള്‍ ആരാണ് എന്നിങ്ങനെ പോവുകയാണ് അവതാരകയുടെ ചോദ്യങ്ങള്‍. ചോദ്യങ്ങള്‍ക്ക് പിന്നിലെ കുത്തിത്തിരിപ്പ് ഉദ്ദേശം മനസിലാക്കിയാണ് മല്ലിക അവയ്ക്ക് മറുപടി നല്‍കിയത്.
ലെ ആങ്കര്‍ ഇവരെ വെച്ച് റേറ്റിംങ്ങ് കൂട്ടാന്‍ നോക്കിയതാ , ഇതിപ്പോ, ആങ്കറിന് ലാസ്റ്റ് ഒരു അടിയുടെ കുറവുണ്ടായിരുന്നു അതും കൂടി കൊടുത്തിട്ട് പോകാമായിരുന്നു, അവളെ ഒക്കെ ആങ്കര്‍ ആക്കിയവനെ പിടിച്ചു ആദ്യം തല്ലണം, ആ കസേര എടുത്ത് തലക്ക് അടിക്കാഞ്ഞേ ഭാഗ്യം, ആരുടെ കുടുംബം ഇല്ലാതായാലും കുഴപ്പമില്ല. ഞങ്ങള്‍ക്ക് വ്യൂസ് വേണം, ആരേലും ഒന്ന് ട്രോളിലോ സമാധാനം ആയി എന്നിങ്ങനെയായിരുന്നു ജുനൈസിന്റെ വീഡിയോയ്ക്ക് ലഭിച്ച കമന്റുകള്‍. നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്.
