Connect with us

ഇബ്നു ബത്തൂത്ത സഞ്ചരിച്ച കോഴിക്കോടൻ പാതകൾ!

News

ഇബ്നു ബത്തൂത്ത സഞ്ചരിച്ച കോഴിക്കോടൻ പാതകൾ!

ഇബ്നു ബത്തൂത്ത സഞ്ചരിച്ച കോഴിക്കോടൻ പാതകൾ!

കോഴിക്കോടിനെ സാംസ്കാരികവും മതപരവുമായ വിഷയങ്ങൾ അടയാളപ്പെടുത്തി ആളാണ് ഇബ്നു ബത്തൂത്ത.
ഇബ്നു ബത്തൂത്തയുടെ യാത്രാവിവരണങ്ങൾ കുറിച്ച് പല എതിർപ്പുകളും നിലവിലുണ്ട്. ഇബ്നു ബത്തൂത്ത കള്ളമാണ് പറഞ്ഞത് എന്നും ഇതെല്ലാം സഞ്ചരിക്കാതെ മോഷ്ടിച്ചു എഴുതിയതാണെന്നുമുള്ള ആരോപണങ്ങൾ നിലവിലുണ്ട്.

എന്തൊക്കെയായിരുന്നാലും ഇത്തരം ചോദ്യങ്ങൾക്കും ആരോപണങ്ങൾക്കും അപ്പുറം  അദ്ദേഹം രേഖപ്പെടുത്തിയ മതപരവും സാംസ്കാരികവുമായ വിഷയങ്ങളാണ് വിശകലനത്തിന് വിധേയമാക്കേണ്ടത് എന്ന് മഹ്മൂദ് കൂരിയ അഭിപ്രായപ്പെട്ടു. 
കോഴിക്കോട്ടെ മുസ്ലിം ഹിന്ദു സമുദായങ്ങളുടെ സഹവർത്തിത്വമാണ് ഇബ്നു ബത്തൂത്തയുടെ യാത്രാവിവരണങ്ങളിൽ കാണാൻ കഴിയുന്നത്. വടക്കൻ കോഴിക്കോട് ഒരു പള്ളി ഉണ്ടായിരുന്നു എന്നും മുസ്ലീങ്ങൾ ഇല്ലാതിരുന്ന അവിടെ പള്ളി നോക്കിയിരുന്നതും മറ്റും അവിടുത്തെ നമ്പൂതിരി സമുദായങ്ങളായിരുന്നു എന്നും ഇബ്നു ബത്തൂത്ത രേഖപ്പെടുത്തിയതായി പറയുന്നു.

കോഴിക്കോടിന്റെ തുറമുഖം ലോകത്തിൽ വച്ച് ഏറവും വലുതാണെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
കോഴിക്കോടിനെ സത്യത്തിന്റെ നഗരമായാണ് ഇബ്നു ബത്തൂത്ത വിശേഷിപ്പിച്ചത്. തകർന്ന കപ്പലുകളുൾക്ക് സംരക്ഷണം നൽകാൻ സാമൂതിരിയും കാവൽക്കാരുമെത്തിയതും അദ്ദേഹത്തിന്റെ േകാഴിക്കോടിന്റെ സത്യത്തിന്റെ മുഖമാണ് തുറന്നു കാട്ടുന്നത്.
കോഴിക്കോടിന്റെ ലോകവ്യാപകമായ ബന്ധത്തെ കുറിച്ചു പ്രതിപാദിച്ച മഹ്മൂദ് കൂരിയ ഇന്നത് നഷ്ടപ്പെടുന്നുണ്ടോ എന്ന സംശയമാണ് ചർച്ചയിൽ ഉന്നയിച്ചത്.


 ഇബ്നു ബത്തൂത്തയെ കുറിച്ചുള്ള ഇലക്ട്രോണിക്ക് വില്ലജിന്റെ പുതിയ പ്രോജക്ട് ആയ ഇബ്നു ബത്തൂത്ത എന്ന ആപ്ലിക്കേഷൻ തനൂര സണ്ണി അവതരിപ്പിച്ചു. ലോകവ്യാപകമായി സഞ്ചരിച്ച സഞ്ചാരികളെയും അവരുടെ യാത്രാവിവരണങ്ങളും സഞ്ചാര പാതകളും അടങ്ങിയതാണ് ആപ്ലിക്കേഷൻ . ഒപ്പം ഇലക്ടോണിക്ക് വില്ലേജിന്റെ ഗവേഷണ റിപ്പോർട്ടുകളും ആപ്ലീക്ഷേനിൽ ലഭ്യമാകും. അപ്ലിക്കേഷൻ ഉപയോഗ്താക്കളെ യാത്രാ വിവരണങ്ങളെഴുതാൻ സഹായിക്കയും ചെയ്യുന്നു എന്ന് അവർ അഭിലായപ്പെടു.

ibnu batutah in KLF

More in News

Trending

Recent

To Top