Connect with us

“ആ സീൻ ഒഴിവാക്കാൻ ഞാൻ പറഞ്ഞു .പക്ഷെ മമ്മൂട്ടി സമ്മതിച്ചില്ല ” !!!

Malayalam Breaking News

“ആ സീൻ ഒഴിവാക്കാൻ ഞാൻ പറഞ്ഞു .പക്ഷെ മമ്മൂട്ടി സമ്മതിച്ചില്ല ” !!!

“ആ സീൻ ഒഴിവാക്കാൻ ഞാൻ പറഞ്ഞു .പക്ഷെ മമ്മൂട്ടി സമ്മതിച്ചില്ല ” !!!

“ആ സീൻ ഒഴിവാക്കാൻ ഞാൻ പറഞ്ഞു .പക്ഷെ മമ്മൂട്ടി സമ്മതിച്ചില്ല ” !!!

മമ്മൂട്ടിയുടെ മികച്ച പ്രകടനം കൊണ്ട് ഹിറ്റായ ചിത്രമാണ് ദി ഗ്രേറ്റ് ഫാദർ . സിനിമയുടെ കഥ തന്തു കൊണ്ട് തന്നെ ആളുകൾ മികച്ച അഭിപ്രായമാണ് ചിത്രത്തിന് നൽകിയത്. സിനിമയിൽ മമ്മൂട്ടിക്കൊപ്പം ഫുട്ബോൾ താരം ഐ എം വിജയനും വേഷമിട്ടിരുന്നു.

‘ശാന്തം’ എന്ന ചിത്രത്തിലൂടെ താന്‍ മികച്ച നടന്‍ കൂടിയാണെന്ന് തെളിയിച്ചിട്ടുള്ളതാണ് ഐ എം വിജയൻ . പിന്നീട് ഒട്ടേറെ തമിഴ് ചിത്രങ്ങളില്‍ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

മമ്മൂട്ടിയോട് വില്ലത്തരം കാണിക്കുന്ന ആളായാണ് ഐ എം വിജയന് അഭിനയിക്കേണ്ടത്. ആ സിനിമയിലെ ഒരു രംഗത്ത് മമ്മൂട്ടിയുടെ തോളില്‍ തട്ടി പുച്ഛഭാവത്തില്‍ സംസാരിക്കേണ്ട ഒരു സന്ദര്‍ഭമുണ്ട്. എത്ര തവണ എടുത്തിട്ടും ആ സീന്‍ ശരിയായില്ല.

മമ്മൂട്ടിയുടെ തോളില്‍ തട്ടി ഐ എം വിജയന്‍ സംസാരിക്കുന്ന രംഗം സംവിധായകന്‍ ഹനീഫ് അദേനി പല തവണ എടുത്തു. എന്നാല്‍ ശരിയായി വന്നില്ല. ഒടുവില്‍ ആ രംഗം ഒഴിവാക്കിത്തരുമോ എന്ന് വിജയന്‍ തന്നെ സംവിധായകനോട് അഭ്യര്‍ത്ഥിച്ചു.

എന്നാല്‍ മമ്മൂട്ടി സമ്മതിച്ചില്ല. ആ രംഗം അങ്ങനെ തന്നെ ചെയ്യണമെന്ന് മമ്മൂട്ടി നിര്‍ബന്ധിച്ചു. ഒടുവില്‍ ഐ എം വിജയന്‍ അത് അഭിനയിപ്പിച്ച്‌ ഫലിപ്പിച്ചു. സിനിമയില്‍ ശ്രദ്ധേയമായ ഒരു രംഗമായി അത് മാറുകയും ചെയ്തു.

i m vijayan about mammootty

More in Malayalam Breaking News

Trending

Recent

To Top