ബിക്കിനി ധരിക്കാൻ തയ്യാറായിരുന്നെങ്കിൽ മുൻപ് തന്നെ ബോളിവുഡിൽ അവസരം കിട്ടിയേനെ !! ബോളിവുഡിൽ അഭിനയിക്കാത്തതിന് കാരണം വെളിപ്പെടുത്തി അമല പോൾ….
ബിക്കിനി ധരിക്കാൻ തയ്യാറായിരുന്നുവെങ്കിൽ ബോളിവുഡിൽ തനിക്ക് മുൻപ് തന്നെ അവസരം ലഭിച്ചേനെയെന്ന് താര സുന്ദരി അമല പോള്‍. തന്റെ പുതിയ ബോളിവുഡ്ഡ് ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെക്കവെ ആയിരുന്നു അമലയുടെ ഈ വിവാദ പരാമർശം. നരേഷ് മല്‍ഹോത്ര സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അര്ജുന് രാംപാലിന്റെ നായികയായാണ് അമല എത്തുക.
“കുറച്ചു കാലം മുൻപ് വരെ എനിക്ക് ബോളിവുഡിലേക്ക് ഒരുപാട് അവസരങ്ങള്‍ ലഭിച്ചിരുന്നു. ബിക്കിനി ധരിക്കാന്‍ തയ്യാറാണോ ?! എന്ന് ചോദിച്ചാണ് പല അവസരങ്ങളും എത്തിയത്. എന്നാൽ ഞാൻ അതിന് തയാറായില്ല. കഥാപാത്രത്തിനാണ് പ്രാധാന്യം നല്‍കിയത്.”
“ഒരു പഞ്ചാബി പെണ്‍കുട്ടിയുടെ വേഷമാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. എന്റെ തമിഴ് സിനിമകൾ കണ്ടിട്ടാണ് നരേഷ് എന്നെ സമീപിച്ചത്. അതുകൊണ്ടുതന്നെ ഒരു ഓഡീഷന്റെ ആവശ്യം വന്നില്ല. വളരെയധികം സന്തോഷത്തിലാണ് ഞാൻ. കഥാപാത്രത്തെ ഉള്‍ക്കൊള്ളാനുള്ള ആത്മവിശ്വാസം എനിക്കുണ്ട്” – അമല പറഞ്ഞു.
ഒക്ടോബറിൽ ഹിമാലയത്തിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്നത്. ചിത്രം ഒരു റൊമാന്റിക് ത്രില്ലറാണ്. ഏറെക്കാലം ഡല്‍ഹിയില്‍ താമസിച്ചതുകൊണ്ട് ഹിന്ദിയില്‍ തനിക്ക് നന്നായി സംസാരിക്കാനറിയാമെന്നും അമല പറഞ്ഞു. ‘അതോ അന്തൈ പറവൈ പോല’ എന്ന തമിഴ് ചിത്രത്തിന്റെയും പൃഥ്വിക്കൊപ്പം ‘ആടുജീവിത’ത്തിലുമാണ് അമല ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.
I Have Got Only Bikini Offers from bollywood: Amala paul
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...