News
താങ്കള്‍ ദയവായി ട്വിറ്റര്‍ വിട്ടുപോകണം; ട്വിറ്റര്‍ ഏറ്റെടുത്ത ഇലോണ്‍ മസ്‌കിനെതിരെ ഹള്‍ക്
താങ്കള്‍ ദയവായി ട്വിറ്റര്‍ വിട്ടുപോകണം; ട്വിറ്റര്‍ ഏറ്റെടുത്ത ഇലോണ്‍ മസ്‌കിനെതിരെ ഹള്‍ക്
ട്വിറ്റര്‍ ഏറ്റെടുത്ത ഇലോണ്‍ മസ്‌കിനെതിരെ ഹോളിവുഡ് താരം മാര്‍ക് റഫലോ. മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതോടെ വിശ്വാസ്യത നഷ്ടമായെന്നും അതിനാല്‍ എത്രയും പെട്ടെന്ന് ട്വിറ്റര്‍ വിട്ടുപോകണമെന്നുമാണ് അവഞ്ചേഴ്‌സിലെ ഹള്‍ക് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മാര്‍ക് റഫലോ ആവശ്യപ്പെട്ടു.
‘മസ്‌ക്, താങ്കള്‍ ദയവായി ട്വിറ്റര്‍ വിട്ടുപോകണം. ഇത് ഭംഗിയായി ചെയ്യാന്‍ അറിയുന്നവരെ ഏല്‍പിക്കണം. താങ്കള്‍ ടെസ്‌ലയും സ്‌പേസ് എക്‌സും നോക്കി നടത്തിക്കോളൂ. നിങ്ങള്‍ നിങ്ങളുടെ തന്നെ വിശ്വാസ്യതയാണ് തകര്‍ത്തിരിക്കുന്നത്. ഇത് നല്ലതല്ല’ എന്നായിരുന്നു താരത്തിന്റെ ട്വീറ്റ്.
റഫലോയുടെ ട്വീറ്റ് യു.എസ് രാഷ്ട്രീയ നേതാവ് അലക്‌സാണ്ട്രിയ ഒകാഷ്യോ കോര്‍ടെസും റീ ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇതിന് മറുപടിയുമായി ഉടന്‍ തന്നെ മസ്‌ക് രംഗത്ത് വന്നിട്ടുണ്ട്. ഒകാഷ്യോ പറയുന്നത് എല്ലാം ശരിയല്ല എന്നായിരുന്നു മസ്‌കിന്റെ ട്വീറ്റ്.
ട്വിറ്ററിന്റെ നിയന്ത്രണം ലഭിച്ചതിന് പിന്നാലെ പ്രധാനപ്പെട്ട സ്ഥാനങ്ങള്‍ വഹിക്കുന്നവരെ മസ്‌ക് പുറത്താക്കി. സി.ഇ.ഒ പരാഗ് അഗ്രവാള്‍, ലീഗല്‍ തലവന്‍ വിജയ ഗാഡ, ഫിനാന്‍ഷ്യല്‍ ഓഫീസര്‍ നെഡ് സെഗല്‍ എന്നിവര്‍ പുറത്താക്കപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. സി.ഇ.ഒ ഉള്‍പ്പടെയുള്ളവര്‍ വ്യാജ അക്കൗണ്ട് സംബന്ധിച്ച വിവരങ്ങളില്‍ തന്നെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് മസ്‌ക് ആരോപണം ഉയര്‍ത്തിയിരുന്നു.
