News
സ്വന്തം ഹെയര്‍ കെയര്‍ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ച് മുടി മുഴുവന്‍ പോയി; പ്രിയങ്കയ്ക്ക് ട്രോളുകള്‍
സ്വന്തം ഹെയര്‍ കെയര്‍ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ച് മുടി മുഴുവന്‍ പോയി; പ്രിയങ്കയ്ക്ക് ട്രോളുകള്‍
ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് പ്രിയങ്ക ചോപ്ര. ഇപ്പോഴിതാ താരം പങ്കുവെച്ച പുതിയ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഒപ്പം വിവാദങ്ങളും തലപൊക്കിയിട്ടുണ്ട്. തന്റെ ഹെയര്‍ പ്രോഡക്ട് ഉല്‍പ്പന്നങ്ങളുടെ പ്രചരണാര്‍ഥം മുംബൈയില്‍ എത്തിയപ്പോള്‍ എടുത്ത ചിത്രങ്ങളാണ് വ്യാപക ട്രോളുകള്‍ക്ക് ഇരയാകുന്നത്.
സ്വന്തം ഹെയര്‍ കെയര്‍ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ച് മുടി മുഴുവന്‍ പോയെന്നാണ് ട്രോളുകളില്‍ പറയുന്നത്. സോഷ്യല്‍മീഡിയയിലെ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ മറ്റൊരു വീഡിയോ പങ്കുവെച്ചുകൊണ്ട് നടിയും രംഗത്തെത്തി. ട്രോളുകളെ ഇല്ലാതാക്കാനാണ് നടി പുതിയ വീഡിയോ ഇട്ടതെങ്കിലും അത് കൂടുതല്‍ ട്രോളുകള്‍ക്കാണ് വഴിവെച്ചത്.
‘ഞാന്‍ അടുത്തിടെ എന്റെ മുടി ഹൈലൈറ്റ് ചെയ്യുകയും നിറം നല്‍കുകയും, എക്സ്റ്റന്‍ഷനുകളും ചേര്‍ത്തു. കഴിഞ്ഞ ആഴ്ചയില്‍ സാധാരണ ഉപയോഗിക്കുന്നതിനേക്കാള്‍ കൂടുതല്‍ സ്‌റ്റൈലിംഗ് ഉല്‍പ്പന്നങ്ങള്‍ ഞാന്‍ ഉപയോഗിച്ചിരുന്നു അവര്‍ വീഡിയോയ്‌ക്കൊപ്പം കുറിച്ചു.
അപ്പോള്‍ തങ്ങളുടെ നിഗമനങ്ങള്‍ ശരിയാണെന്ന് തെളിഞ്ഞെന്നായിരുന്നു ട്രോളന്മാരുടെ ഭാഷ്യം. റൂസ്സോ സഹോദരന്മാര്‍ സംവിധാനം ചെയ്യുന്ന സിറ്റാഡെലിനു വേണ്ടി തയ്യാറെടുക്കുകയാണ് പ്രിയങ്കയിപ്പോള്‍. ആലിയ ഭട്ട്, കത്രീന കൈഫ് എന്നിവര്‍ക്കൊപ്പം ജീ ലി സാറാ എന്ന ബോളിവുഡ് ചിത്രത്തിലും പ്രിയങ്ക അഭിനയിക്കുന്നുണ്ട്.
