കുടുംബത്തിനെതിരെ ഗുരുതര ആരോപണവുമായി ഹൃത്വിക് റോഷന്റെ സഹോദരി സുനൈന റോഷന്. കുറച്ച് ദിവസങ്ങളായി താന്‍ ഹോട്ടലില്‍ മുറിയെടുത്താണ് കഴിയുന്നതെന്നും മാതാപിതാക്കള്‍ക്കൊപ്പമുള്ള ജീവിതം നരകതുല്യമാണെന്നും അവര്‍ പറഞ്ഞു.
സുനൈന ഗുരുതരാവസ്ഥയിലാണെന്നും ബൈപോളാര്‍ ഡിസോഡറിന് ചികിത്സയിലാണെന്നും കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ തനിക്ക് അത്തരമൊരു രോഗമില്ലെന്നും അവര്‍ പറഞ്ഞു.
‘ഞാന്‍ ആശുപത്രിയില്‍ ചികിത്സയിലല്ല. എനിക്ക് ബൈപോളാര്‍ ഡിസോഡറുമില്ല. ഈ വാര്‍ത്തകള്‍ പ്രചരിക്കുമ്ബോള്‍ ഞാന്‍ എന്റെ സുഹൃത്തുക്കള്‍ക്കൊപ്പം ചെമ്ബൂരിലായിരുന്നു. അച്ഛന്റെ (രാകേഷ് റോഷന്) വീട്ടില്‍ എത്തിയപ്പോഴാണ് വിവരങ്ങള്‍ ഞാന്‍ അറിയുന്നത്.മദ്യപാനത്തില്‍നിന്ന് മുക്തി നേടാന്‍ ഞാന്‍ നേരത്തേ ചികിത്സ നടത്തിയിട്ടുണ്ട്. ലണ്ടനിലായിരുന്നു ഞാന്‍. അതെല്ലാം ശരിയായി. അപ്പോഴാണ് അച്ഛന് തൊണ്ടയില്‍ അര്‍ബുദമാണെന്ന് ഞാന്‍ അറിയുന്നത്. വാര്‍ത്തകള്‍ പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ആരും തന്നെ തിരിഞ്ഞു നോക്കിയില്ലെന്നും അവര്‍ പറഞ്ഞു.
‘കുറച്ച് പ്രശ്നങ്ങള്‍ ഉണ്ട്. അതൊന്നും എനിക്ക് തുറന്ന് പറയാനാകില്ല. കാരണം എന്റെ കുടുംബത്തെ ഈ പ്രശ്നങ്ങളൊന്നും ബാധിക്കരുത് എന്ന് എനിക്ക് നിര്‍ബന്ധമുണ്ട്. ഞാന്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഹോട്ടല്‍ മുറി വാടകയ്ക്കെടുത്താണ് കഴിയുന്നത്. – സൂനൈന പറഞ്ഞു.
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം വലിയ വാർത്തായായിരുന്നത്. ഇപ്പോഴിതാ തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന്...
‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരിൽ സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ സംവിധായകന് കടുത്തവിമർശനം. സംവിധായകൻ ഉത്തം മഹേശ്വരിയ്ക്കാണ് വിമർശനം ഏറ്റുവാങ്ങേണ്ടിവന്നത്. പിന്നാലെ ഖേദം...