Bollywood
ഐശ്വര്യയുമായി പിരിഞ്ഞു , ഇനി അടുത്ത വിവാഹം – അഭിഷേക് ബച്ചന്റെ പ്രതികരണത്തിൽ അമ്പരന്നു ആരാധകർ !
ഐശ്വര്യയുമായി പിരിഞ്ഞു , ഇനി അടുത്ത വിവാഹം – അഭിഷേക് ബച്ചന്റെ പ്രതികരണത്തിൽ അമ്പരന്നു ആരാധകർ !
By
വലിയ വിവാദങ്ങൾക്കൊടുവിലാണ് ഐശ്വര്യ റായ് അഭിഷേക് ബച്ചനെ വിവാഹം കഴിച്ചത് . ഒട്ടേറെ പ്രണയങ്ങൾ അതിനു മുൻപ് ഐശ്വര്യയ്ക്ക് ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെയാണ് ഇവരുടെ പ്രണയവും വിവാഹവുമൊക്കെ ചര്ച്ച ആയതും.
ഇപ്പോൾ മകൾ ആരാധ്യയും വാർത്തകളിൽ താരമാണ്. ആരാധ്യയുടെ പുതിയ വിശേഷങ്ങൾക്കായി ആരാധകർ കാത്തിരിക്കാറുണ്ട്. വിവാഹം കഴ്ഞ്ഞു വർഷങ്ങളായിട്ടും ഇപ്പോളും പാപ്പരാസികൾ ഇവർ വിവാഹ മോചനത്തിലേക്ക് ആണെന്നുമൊക്കെ പറയാറുണ്ട് .
എന്നാൽ തങ്ങളുടെ വിവാഹ ശേഷം ഇത്തരമൊരു ഗോസ്സിപ് ഉണ്ടായപ്പോൾ അഭിഷേക് ബച്ചൻ പ്രതികരിച്ചത് ഇപ്പോളും വൈറലാകുകയാണ് .. മുന്‍പൊരിക്കല്‍ തങ്ങളുടെ വിവാഹമോചനത്തെക്കുറിച്ച് പ്രചരിച്ച റിപ്പോര്‍ട്ടും അന്ന് അഭിഷേക് പ്രതികരിച്ചതിനെക്കുറിച്ചുമൊക്കെയുള്ള കാര്യങ്ങള്‍ ഇപ്പോഴും വൈറലായിക്കൊണ്ടിരിക്കുകയാണ്.
ഐശ്വര്യയുമായി ഒത്തുപോകാന്‍ കഴിയില്ലെന്നും അതിനാല്‍ അഭിഷേക് വിവാഹമോചനത്തെ കുറിച്ച് ചിന്തിക്കുകയാണെന്നും ഒരിക്കല്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അന്ന് അഭിഷേക് നല്‍കിയ മറുപടിക്ക് ഇന്നും ആരാധകര്‍ കൈയ്യടി നല്‍കുന്നുണ്ട്.
‘താന്‍ വിവാഹ മോചിതനായെന്നും ഇക്കാര്യത്തെക്കുറിച്ച് തന്നെ അറിയിച്ചതിന് നന്ദിയുണ്ടെന്നുമായിരുന്നു അന്ന് താരം പ്രതികരിച്ചത്. എന്നാണ് വീണ്ടും വിവാഹിതനാവുന്നതെന്ന് അറിയിക്കണമെന്നും അന്ന് താരം പറഞ്ഞിരുന്നു. താനും ആഷുമായുള്ള വിവാഹ ജീവിതത്തില്‍ മൂന്നാമതൊരാളുടെ ആവശ്യമില്ല. തന്റെയും ആഷിന്റേയും കാര്യങ്ങള്‍ എന്തിനാണ് മറ്റൊരാള്‍ തീരുമാനിക്കുന്നത്. ‘തങ്ങളുടെ ജീവിതത്തെക്കുറിച്ച് എന്തിനാണ് മറ്റുള്ളവര്‍ ഇത്രയധികം ചിന്തിക്കുന്നതെന്നും അഭിഷേക് ചോദിച്ചിരുന്നു.
abhishek bachan about aishwarya rai
