മലയാളികള്‍ക്കേറെ പ്രിയങ്കരിയായ താരമാണ് ഹണി റോസ്. കുറച്ച് നാളുകള്‍ക്ക് മുമ്പ് താരം വിവാഹം കഴിക്കുന്നില്ല എന്ന് പറഞ്ഞിരുന്നു. ഇപ്പോഴിതാ വിവാഹം ചെയ്യാന്‍ തനിക്ക് താല്പര്യമില്ല എന്ന് താന്‍ പറയില്ലെന്ന് പറയുകയാണ് നടി. ഒരാള്‍ കുറച്ച് അറിയപ്പെട്ട് തുടങ്ങിയാല്‍ അയാള്‍ പണ്ട് പറഞ്ഞ കാര്യങ്ങള്‍ എടുത്ത് വീണ്ടും പ്രചരിപ്പിക്കാന്‍ തുടങ്ങുന്നത് ആള്‍ക്കാരുടെ സ്വഭാവമാണ്.
അത് തന്നെയാണ് തന്റെ കാര്യത്തില്‍ സംഭവിച്ചിരിക്കുന്നത് എന്നാണ് ഹണി റോസ് പറയുന്നത്. ഒരാള്‍ കുറച്ച് അറിയപ്പെട്ട് തുടങ്ങിയാല്‍ അയാള്‍ പണ്ട് പറഞ്ഞ കാര്യങ്ങള്‍ എടുത്ത് വീണ്ടും പ്രചരിപ്പിക്കാന്‍ തുടങ്ങുന്നത് ആള്‍ക്കാരുടെ സ്വഭാവമാണ്. ഇതൊക്കെ താന്‍ എപ്പോ പറഞ്ഞെന്നു പോലും ഓര്‍മയില്ല. ഒരു പക്ഷേ കരിയറിന്റെ തുടക്കത്തില്‍ അങ്ങനെ പറഞ്ഞിട്ടുണ്ടാകാം.
മനുഷ്യരല്ലേ മനോഭാവം മാറുമല്ലോ, വിവാഹിതയാകാന്‍ താല്പര്യമില്ല എന്നൊന്നും ഇന്ന് താന്‍ പറയില്ല. പ്രണയമൊന്നും ഇല്ല, എങ്കിലും പ്രണയം ഇഷ്ടമുള്ള ഒരു വ്യക്തിയാണ് താന്‍. തനിക്ക് ഇഷ്ടപ്പെടുന്ന ഒരാള്‍ വന്നാല്‍ ഒരു പക്ഷേ പ്രണയിക്കുകയും വിവാഹം കഴിക്കുകയും ചെയ്തേക്കും.
നല്ലൊരു പ്രണയ ചിത്രത്തിന്റെ ഭാഗമാകണം എന്ന് പോലും തനിക്ക് ആഗ്രഹമുണ്ട്. ഇതുവരെ അങ്ങനെ ഒരു റോള്‍ ചെയ്തിട്ടില്ല. ഒരു മുഴുനീള പ്രണയ ചിത്രത്തില്‍ അഭിനയിക്കണം എന്നത് വലിയ ആഗ്രഹമാണ് എന്നാണ് ഹണി റോസ് ഒരു മാധ്യമത്തോട് പ്രതികരിക്കുന്നത്.
അതേസമയം, ‘മോണ്‍സ്റ്റര്‍’ ആണ് ഹണി റോസിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയത്. മോഹന്‍ലാല്‍ നായകനായ ചിത്രത്തില്‍ ഭാമിനി എന്ന കഥാപാത്രമായാണ് ഹണി വേഷമിട്ടത്. താരത്തിന്റെ കരിയറിലെ വ്യത്യസ്തമായ കഥാപാത്രമായിരുന്നു ഭാമിനി.
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...