Connect with us

ആരും പിറന്നാൾ വിഷ് ചെയ്യാറില്ലായിരുന്നു, ഭാവിയിൽ പിറന്നാൾ ആഘോഷിക്കാൻ ഒരുപാട് പേർ ഉണ്ടാകുമെന്ന് എന്നോട് തന്നെ പറയും, ആരതിയാണ് എന്റെ മുന്നിലുള്ള മാതൃകയെന്ന് റോബിൻ

Malayalam

ആരും പിറന്നാൾ വിഷ് ചെയ്യാറില്ലായിരുന്നു, ഭാവിയിൽ പിറന്നാൾ ആഘോഷിക്കാൻ ഒരുപാട് പേർ ഉണ്ടാകുമെന്ന് എന്നോട് തന്നെ പറയും, ആരതിയാണ് എന്റെ മുന്നിലുള്ള മാതൃകയെന്ന് റോബിൻ

ആരും പിറന്നാൾ വിഷ് ചെയ്യാറില്ലായിരുന്നു, ഭാവിയിൽ പിറന്നാൾ ആഘോഷിക്കാൻ ഒരുപാട് പേർ ഉണ്ടാകുമെന്ന് എന്നോട് തന്നെ പറയും, ആരതിയാണ് എന്റെ മുന്നിലുള്ള മാതൃകയെന്ന് റോബിൻ

ബി​ഗ് ബോസ് മലയാളം സീസൺ നാലിൽ മത്സരാർഥിയായി എത്തി വലിയൊരു ആരാധകരെ നേടിയെടുക്കുകയിരുന്നു റോബിൻ രാധാകൃഷ്ണൻ. ഷോ കഴിഞ്ഞെങ്കിലും ഉദ്ഘാടനങ്ങളും മറ്റ് സ്റ്റേജ് പരിപാടികളുമായി തിരക്കിലുമാണ് റോബിൻ. ഇന്നലെയായിരുന്നു റോബിന്റെ പിറന്നാൾ. നിരവധി പേരാണ് ആശംസകൾ അറിയിച്ച് എത്തിയത്.

ഇപ്പോഴിത ഒരു പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെ തന്റെ കഴിഞ്ഞ കാല ജീവിതത്തെ കുറിച്ച് കണ്ണ് നിറഞ്ഞ് സംസാരിക്കുന്ന റോബിന്റെ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.

എന്റെ കുട്ടിക്കാലത്ത് ഞാൻ ബിലോ ആവറേജ് സ്റ്റുഡന്റായിരുന്നു. മറ്റ് കുട്ടികളെ കണ്ട് പഠിക്കാൻ അച്ഛനും അമ്മയും പറയുമായിരുന്നു. അതുകേട്ടാണ് ‍ഞാൻ‌ വളർന്നത്. ചെറുപ്പത്തിൽ സ്റ്റേജ് ഫിയർ ഉണ്ടായിരുന്നു. സംസാരിക്കുമ്പോൾ നാക്ക് തിരിയില്ലായിരുന്നു. പിന്നീട് അച്ഛന്റേയും അമ്മയുടേയും ആ​ഗ്രഹ പ്രകാരം ഡാൻസ് പഠിച്ചു.’

‘എന്റെ ജീവിത്തതിൽ 99 ശതമാനവും പരാജയമായിരുന്നു. പലരും ഉപയോ​ഗമില്ലാത്തവനെന്ന് വിളിച്ചിട്ടുണ്ട്. എനിക്ക് മനസിന് ശരിയെന്ന് തോന്നുന്ന കാര്യങ്ങൾ മാത്രമാണ് ‍ഞാൻ‌ ചെയ്തത്. എന്റെ അച്ഛനും അമ്മയും കാരണമാണ് ഞാൻ ഈ ലോകത്ത് വന്നത്.’ ‘അവരോട് അതിനുള്ള കടപ്പാടും സ്നേഹവും എപ്പോഴും ഉണ്ടായിരിക്കും. എനിക്ക് അധികം സുഹൃത്തുക്കളില്ലായിരുന്നു കോളജിൽ പഠിക്കുന്ന സമയത്ത്. എന്റെ പിറന്നാളുകൾ ഞാൻ എന്റെ അച്ഛനും അമ്മയ്ക്കും സഹോദരിക്കുമൊപ്പം മാത്രമാണ് ആഘോഷിച്ചിരുന്നത്.

എന്നോടൊപ്പം പഠിച്ചിരുന്ന സുഹൃത്തുക്കൾക്കൊന്നും എന്റെ പിറന്നാൾ അറിയില്ലായിരുന്നു. അതിനാൽ ആരും പിറന്നാൾ വിഷ് ചെയ്യാറുമില്ലായിരുന്നു. അമ്മ എന്നോട് ചോദിക്കുമ്പോൾ സുഹൃത്തുക്കൾ വിഷ് ചെയ്തിരുന്നു… പിറന്നാൾ നന്നായി ആഘോഷിച്ചുവെന്നൊക്കെ കള്ളം പറയുമായിരുന്നു.’ ‘മുമ്പൊക്കെ എന്റെ പിറന്നാളിന് ഞാൻ തന്നെ കേക്ക് വാങ്ങി ഞാൻ ഒറ്റയ്ക്ക് തിരിയൊക്കെ കത്തിച്ച് വെച്ച് കേക്ക് മുറിച്ച് ആഘോഷിക്കുമായിരുന്നു. അപ്പോൾ ‍ ഞാൻ എന്നോട് തന്നെ പറയുമായിരുന്നു ഭാവിയിൽ നിന്റെ പിറന്നാൾ ആഘോഷിക്കാൻ ഒരുപാട് പേർ ഉണ്ടാകുമെന്ന്.

ഞാൻ ഒറ്റപ്പെട്ടിരുന്ന സമയത്ത് എനിക്ക് ഞാൻ തന്നെ നൽകിയ പ്രോമിസ് ആയിരുന്നു. ആ പ്രോമിസ് എന്നോട് തന്നെ പാലിക്കാനാണ് ഞാൻ പിന്നീട് കഷ്ടപ്പെട്ടതും ഇപ്പോൾ ഈ നിലയിൽ എത്തിയതും. ഈ ലോകത്തിലെ ഏറ്റവും വലിയ കാര്യം സ്നേഹം തന്നെയാണ്.’ ‘കുടുംബം എന്നത് വലിയൊരു കാര്യമാണ്. വീട്ടുജോലി പെണ്ണുങ്ങൾക്ക് മാത്രം ഉള്ളതല്ല. പുരുഷന്മാരും ചെയ്യേണ്ടതാണ്. എന്റെ വീട്ടിലെ ജോലികൾ ഞാൻ തന്നെയാണ് ചെയ്യുന്നത്. ഓരോ ദിവസവും ഓരോ പുതിയ തുടക്കമാണ്.

‘ആരതി ഭയങ്കര ഹാർഡ് വർക്കിങാണ്. രാത്രി രണ്ടും മൂന്നും മണിക്ക് ഇരുന്ന് ജോലി ചെയ്യും. ഞാനും ചിലപ്പോഴൊക്കെ ഒപ്പം കൂടാറുണ്ട്. അവൾ തന്നെയാണ് എന്റെ മുമ്പിലുള്ള മാതൃക. ആരതി വളരെ നല്ല കുട്ടിയാണ്’ റോബിൻ പറഞ്ഞു.

റോബിന്റെ പിറന്നാൾ ഇത്തവണ ആരതി അടിപൊളിയാക്കിയിരുന്നു. റോബിനായി സര്‍പ്രൈസ് ബര്‍ത്ത് ഡെ പാര്‍ട്ടിയും ആരതി ​ഗംഭീരമായി ഒരുക്കിയിരുന്നു.

More in Malayalam

Trending

Recent

To Top