Malayalam Breaking News
ആ നടി ഐശ്വര്യയോ….? ആ കഥാപാത്രത്തെ കുറിച്ച് തുറന്ന് പറഞ്ഞ് ഹണി റോസ്
ആ നടി ഐശ്വര്യയോ….? ആ കഥാപാത്രത്തെ കുറിച്ച് തുറന്ന് പറഞ്ഞ് ഹണി റോസ്
ആ നടി ഐശ്വര്യയോ….? ആ കഥാപാത്രത്തെ കുറിച്ച് തുറന്ന് പറഞ്ഞ് ഹണി റോസ്
കലാഭവന്‍ മണിയുടെ ജീവിത കഥയെ ആസ്പദമാക്കി വിനയന്‍ സംവിധാനം ചെയ്യുന്ന ചിത്രം തിയേറ്ററുകലിലെത്താന്‍ ഇനി മണിക്കൂറുകള്‍ മാത്രം. നാളെയാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. പട്ടിണിയുടെയും ദാരിദ്ര്യത്തിന്റെയും നടുവില്‍ വളര്‍ന്ന മണി കുട്ടുക്കാലം മുതല്‍ക്കേ കലയെ സ്നേഹിച്ചിരുന്നു. ആദ്യം പ്രകൃതിയുടെ ശബ്ദങ്ങളെ അനുകരിച്ച മണി പിന്നീട് മനുഷ്യനെയും ഏറ്റവുമൊടുവില്‍ മറ്റു പലതിനെയും അനുകരിക്കാന്‍ തുടങ്ങി. ഇതിനിടയില്‍ ഈ യുവാവിലുണ്ടായ മാറ്റങ്ങളും അനുഭവങ്ങളുമാണ് ചിത്രം പറയുന്നത്.
തിയേറ്ററുകളിലെത്തും മുമ്പേ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഗാനങ്ങള്‍ക്കും ട്രെയിലറിനും വന്‍ സ്വീകാര്യതയായിരുന്നു. ഇനി പ്രേക്ഷകര്‍ കാത്തിരിക്കുന്നത് ചിത്രത്തിനായാണ്.. എന്നാല്‍ ആരാധകര്‍ ചാലക്കുടിക്കാരനായി കാത്തിരിക്കുന്നതിന് ഒരു കാരണമുണ്ട്. അതും സൂപ്പര്‍ സ്റ്റാറുകളോ മുന്‍ താര നിരകളോ ആരും തന്നെയില്ലാത്ത ഈ ചിത്രത്തിനായി. അതിന് കാരണം മറ്റൊന്നുമല്ല. ഓരോ ചാലക്കുടിക്കാരനും മനസ്സില്‍ എന്നും ഒരു വിങ്ങലായി കൊണ്ട് നടക്കുന്ന കലാഭവന്‍ മണി കഥയായത് കൊണ്ട് മാത്രമാണ്. മണിയുടെ മരണത്തിന് പകരം വെയ്ക്കാന്‍ ഒന്നുമില്ലെങ്കിലും ചാലക്കുടിക്കാരനായി കാത്തിരിക്കുകയാണ് ആരാധകര്‍.
രാജാമണിയാണ് ചിത്രത്തില്‍ മണിയായി വേഷമിടുന്നത്. ചിത്രത്തില്‍ ഹണി റോസും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. ഒരു നടിയായാണ് ചിത്രത്തില്‍ ഹണി റോസ് പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിലെ തന്റെ കഥാപാത്രത്തെ കുറിച്ച് ഹണി റോസ് പറയുന്നു.
ഹണി റോസിന്റെ വാക്കുകളിലേയ്ക്ക്-
“മലയാളികള്‍ ഏറ്റവും ഇഷ്ടപ്പെടുന്ന നമ്മുടെ മണിച്ചേട്ടന്റെ ജീവിത കഥ പറയുന്ന ചിത്രമാണ് ചാലക്കുടിക്കാരന്‍ ചങ്ങാതി. അതുമാത്രമല്ല എന്നെ സിനിമയില്‍ പരിചയപ്പെടുത്തിയ വിനയന്‍ സാറിനൊപ്പം 10 12 വര്‍ഷത്തിന് ശേഷം വീണ്ടും അദ്ദേഹത്തിനൊപ്പം വര്‍ക്ക് ചെയ്യാന്‍ കിട്ടിയ അവസരം കൂടിയാണ് ചാലക്കുടിക്കാരന്‍ ചങ്ങാതി. ഈ രണ്ടു കാര്യങ്ങളും എന്നെ സംബന്ധിച്ചിടത്തോളം എനിക്ക് ഏറ്റവും സന്തോഷം തരുന്ന ഒന്നാണ്.
അതുപോലെ വിനയന്‍ സാര്‍ എന്റെ കഥാപാത്രത്തിന് കുറച്ച് നെഗറ്റീവ് ഷെയ്ഡ്‌സൊക്കെ നല്‍കിയിട്ടുണ്ട്. പക്ഷേ ഈ സിനിമയുടെ ഷൂട്ടിംഗ് തുടങ്ങിയപ്പോഴെ എനിക്ക് മനസ്സിലായൊരു കാര്യമാണ്. ഞാന്‍ ഏറ്റവും കൂടുതല്‍ ഇന്‍വോല്‍വിഡ് ആയി വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞൊരു കഥാപാത്രം കൂടിയാണിത്. ഞാനൊരു ആക്ട്രസ് ആയിട്ടാണ് ചെയ്യുന്നത്. കുറച്ച് നെഗറ്റീവ് ഷെയ്ഡ്‌സൊക്കെയുള്ളൊരു കഥാപാത്രമാണ്. പക്ഷേ ഈ സിനിമയിലൂടെ തന്നെ അതിന്റെയൊരു ജസ്റ്റിഫിക്കേഷനും കൊടുക്കുന്നുണ്ട്.. എന്തുകൊണ്ട് ഏതു സാഹചര്യത്തിലാണ് അത്തരത്തില്‍ പെരുമാറിയത് എന്നത് ഈ ചിത്രത്തിലൂടെ കൊടുക്കുന്നുണ്ട്.
അതുപോലെ തന്നെ എനിക്ക് കോമ്പിനേഷന്‍സ് വരുന്നത് രാജാമണി ചേട്ടനൊപ്പമാണ്… മണിചേട്ടന്റെ കഥാപാത്രം ചെയ്ത രാജാമണി ചേട്ടനൊപ്പം. അദ്ദേഹം ഏറ്റവും മനോഹരമായി മണിച്ചേട്ടനെ അവതരിപ്പിച്ചിട്ടുണ്ട് ഈ ചിത്രത്തില്‍. ഒപ്പം അഭിനയിക്കുമ്പോള്‍ പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്.. എന്റെ മുന്നില്‍ മണി ചേട്ടനാണ് ഇരിക്കുന്നതെന്ന്.. നമ്മള്‍ കോമ്പിനേഷന്‍സ് ഉള്ള സീനുകളും അത്രയും ഇന്റന്‍സ് ആയിട്ടുള്ളതാണ്. ഈയൊരു ആക്ട്രസ് എന്നൊരു കഥാപാത്രം ചെയ്യുമ്പോള്‍ പലരും ചോദിച്ചിട്ടുണ്ട്.. നിങ്ങള്‍ ആരെയാണ് ചെയ്യുന്നതെന്ന്. ചിലര്‍ ചോദിച്ചിട്ടുണ്ട് ഐശ്വര്യ റായിയെ ആണോ ചെയ്യുന്നത്… എനിക്ക് തോന്നുന്നു ഇവര്‍ പലരുമുണ്ട് ഈ കഥാപാത്രത്തില്‍. നിങ്ങള്‍ക്ക് തിയേറ്ററില്‍ പോയി സിനിമ കാണുമ്പോള്‍ തന്നെ മനസ്സിലാകും എന്റെ ക്യാരക്ടര്‍ പെട്ടെന്ന് റിലേറ്റ് ചെയ്യാനും മനസ്സിലാക്കാനും ആകും ആരാണിതെന്ന്.. അതുവരെ ഇതൊരു ചെറിയ സസ്‌പെന്‍സ് ആയിതന്നെ ഇരിക്കട്ടെ.. ഇതില്‍ ഏതു നടിയെയാണ് അവതരിപ്പിച്ചിരിക്കുന്നതെന്ന് ഒത്തിരി ആളുകള്‍ക്ക് സംശയമുണ്ടാകും. പലര്‍ക്കും ഐശ്വര്യ റായ് ആണെന്ന് തോന്നിയിട്ടുണ്ട്… ചിലര്‍ മണിച്ചേട്ടന്റെ ജീവിതവുമായി ബന്ധമുള്ള ചിലരുടെ പേരു പറഞ്ഞു…
എനിക്ക് തോന്നുന്നു ഇവരില്‍ പലരുമാണ് ആ കഥാപാത്രം. ചിലപ്പോള്‍ ഇവരില്‍ എല്ലാവരും കാണാം. ചിലപ്പോള്‍ ഇവരില്‍ ആരും കാണില്ല എന്നൊക്കെയെ എനിക്ക് ഇതിനെ കുറിച്ച് പറയാനാകു.. കാരണം തിയേറ്ററില്‍ പോയി കണ്ട് മനസ്സിലാക്കേണ്ടതാണ്. പക്ഷേ ഇത് പെര്‍ഫോം ചെയ്യുമ്പോഴാണ് ഓരോരുത്തരും കടന്നുപോകുന്നത്. അവരുടെ മിസ്‌റ്റേക്കുകള്‍ എന്ന് പറയുന്നത് ചിലപ്പോള്‍ അവര്‍ അറിഞ്ഞു കൊണ്ട് ചെയ്യുന്നതല്ല. ചിലപ്പോള്‍ പുറത്ത് നിന്നും ബാഹ്യമായുള്ള ശക്തികള്‍ കൂടി ഇതിന് പിന്നിലുണ്ടാകും. ഞാന്‍ എന്റെയൊരു ഭാഗമാണ് പറയുന്നത്.
10 12 വര്‍ഷത്തിന് ശേഷമാണ് സാര്‍ എന്നെ സിനിമയിലേയ്ക്ക് വിളിക്കുന്നത്. അതും മണിച്ചേട്ടന്റെ ജീവിത കഥ കൂടി ആകുമ്പോള്‍ അതിന്റെ സന്തോഷമുണ്ട്.. ഞാന്‍ 10 12 വര്‍ഷമാകും സിനിമയില്‍ വന്നിട്ട്. പക്ഷേ ഇതുവരെ മണിച്ചേട്ടനെ നേരിട്ട് കാണാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടില്ല. അതുപോലെ അദ്ദേഹത്തോടൊപ്പം ഒരു സിനിമയില്‍ വര്‍ക്ക് ചെയ്യാനുള്ള അവസരവും എനിക്ക് കിട്ടിയിട്ടില്ല. പക്ഷേ അതൊരിക്കലും ഞങ്ങള്‍ റിയലൈസ് ചെയ്തില്ല എന്നുള്ളതാണ്. അദ്ദേഹത്തിന്റെ മരണത്തിന് ശേഷമാണ് അദ്ദേഹത്തെ കാണാന്‍ കഴിഞ്ഞിട്ടില്ലെന്നുള്ള സത്യം ഞാന്‍ മനസ്സിലാക്കുന്നത്. ഒത്തിരി നാളത്തെ എക്‌സ്പീരിയന്‍സുണ്ട് വിനയന്‍ സാറിന് മണിച്ചേട്ടനൊപ്പം. അതുകൊണ്ട് തന്നെ മണിച്ചേട്ടന്റെ സിനിമ എടുക്കുമ്പോള്‍ അതിന് ഏറ്റവും അര്‍ഹനായ വ്യക്തി വിനയന്‍ സാര്‍ തന്നെയെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.”
ധര്‍മ്മജന്‍, വിഷ്ണു, സലിംകുമാര്‍, ജോജു ജോര്‍ജ്ജ്, ടിനി ടോം, ജനാര്‍ദനന്‍, കോട്ടയം നസീര്‍, കൊച്ചുപ്രേമന്‍, ശ്രീകുമാര്‍, ജയന്‍, കലാഭവന്‍ സിനോജ്, ചാലി പാലാ, രാജാസാഹിബ്, സാജു കൊടിയന്‍, കലാഭവന്‍ റഹ്മാന്‍ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കും. ഹരിനാരായണന്റെ വരികള്‍ക്ക് ബിജിബാലാണ് സംഗീതം. വിനയാണ് കഥയും തിരക്കഥയും, സംഭാഷണം ഉമ്മര്‍ കാരിക്കാടും നിര്‍വ്വഹിക്കും.
Honey Rose about Chalakudykkaran Changathi character
