Connect with us

കീപ് സ്മൈലിങ്, ഹണി റോസിനൊപ്പമുള്ള ചിത്രം പങ്കിട്ട് റോബിൻ, ഉദ്‌ഘാടനകളുടെ രാജാവും രാജ്ഞിയും രണ്ടുപേരെയും ബിഗ് സ്ക്രീനിലും കാണാൻ കഴിയട്ടെയെന്ന് കമന്റുകൾ

Malayalam

കീപ് സ്മൈലിങ്, ഹണി റോസിനൊപ്പമുള്ള ചിത്രം പങ്കിട്ട് റോബിൻ, ഉദ്‌ഘാടനകളുടെ രാജാവും രാജ്ഞിയും രണ്ടുപേരെയും ബിഗ് സ്ക്രീനിലും കാണാൻ കഴിയട്ടെയെന്ന് കമന്റുകൾ

കീപ് സ്മൈലിങ്, ഹണി റോസിനൊപ്പമുള്ള ചിത്രം പങ്കിട്ട് റോബിൻ, ഉദ്‌ഘാടനകളുടെ രാജാവും രാജ്ഞിയും രണ്ടുപേരെയും ബിഗ് സ്ക്രീനിലും കാണാൻ കഴിയട്ടെയെന്ന് കമന്റുകൾ

ബിഗ് ബോസ്സ് അവസാനിച്ചിട്ട് മാസങ്ങൾ ആയെങ്കിലും ഇന്നും പ്രേക്ഷകർക്കിടയിൽ നിറഞ്ഞ് നിൽക്കുകയാണ് ഡോ റോബിൻ രാധാകൃഷ്ണൻ. നാലാം സീസൺ ഇന്നും ഏറെ ചർച്ച ചെയ്യപ്പെടുന്നുണ്ടെങ്കിൽ അതും റോബിയിലൂടെ ആണെന്നതാണ് മറ്റൊരു കാര്യം. ഷോയിലെ ഗെയിമുകളിൽ ഒക്കെ അധികം തിളങ്ങാൻ കഴിയാതിരുന്ന റോബിന് എങ്ങനെ എത്രയധികം ആരാധകരെ ലഭിച്ചു എന്നത് പ്രേക്ഷകർ ആദ്യമൊക്കെ അത്ഭുതപ്പെട്ടിട്ടുണ്ട്.

എഴുപത് ദിവസം മാത്രമാണ് റോബിൻ ബിഗ് ബോസ് വീട്ടിൽ ഉണ്ടായിരുന്നത്. എന്നാൽ ഈ എഴുപത് ദിവസം കൊണ്ടു തന്നെ ബിഗ് ബോസ് വിജയിയുടേതായി പ്രശസ്‌തിയാണ് താരം നേടിയെടുത്തത്.

ഈ അടുത്ത കാലത്ത് ഏറ്റവും കൂടുതൽ ഉദ്‌ഘാടനങ്ങൾ നടത്തിയതിന്റെ റെക്കോർഡ് ചിലപ്പോൾ റോബിനും ഒപ്പം നടി ഹണി റോസിനുമാകും നിരവധി വേദികളിലാണ് ഇവർ ഉദഘാടകരായി എത്തിയത്. ചിലയിടങ്ങളിൽ ഇവർ ഒരുമിച്ചും എത്തിയിരുന്നു. ഇപ്പോഴിതാ, ഇവർ ഒന്നിച്ചുള്ള ഒരു ചിത്രവും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

റോബിനാണ് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ഹണി റോസിന് ഒപ്പമുള്ള ചിത്രം പങ്കുവച്ചത്. കീപ് സ്മൈലിങ് എന്ന അടികുറിപ്പോടെ പങ്കുവച്ച ചിത്രം വൈറലായി മാറിയിരിക്കുകയാണ്. രണ്ടു പേരും പുഞ്ചിരിയോടെയാണ് ചിത്രത്തിന് പോസ് ചെയ്തിരിക്കുന്നത്. അതേസമയം നിരവധി പേരാണ് ചിത്രത്തിന് കമന്റ് ചെയ്യുന്നത്.

റോബിന്റെ ചിരിയെ പുകഴ്ത്തി ധാരാളം കമന്റുകൾ വരുന്നുണ്ട്. ‘ഡോക്ടർ റോബിൻ മച്ചാന്റെ ചിരിയാണ് നമ്മളെ എല്ലാവരെയും തളർത്തി കളയുന്നത് അത് അല്ലെ ശരി’ എന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്. അതോടൊപ്പം ഇരുവരെയും ഒരുമിച്ച് ബിഗ് സ്‌ക്രീനിൽ കാണണം എന്ന ആഗ്രഹവും ആവശ്യവും ആരാധകർ പങ്കുവയ്ക്കുന്നുണ്ട്. ‘ഉദ്‌ഘാടനകളുടെ രാജാവും രാജ്ഞിയും രണ്ടുപേരെയും ബിഗ് സ്ക്രീനിലും കാണാൻ കഴിയട്ടെ’, ‘ഏറ്റവും കൂടുതൽ ഉദ്‌ഘാടനങ്ങൾ ചെയ്തത് ഇവരാകും’. ‘രണ്ടു പേരുടെയും ചിരി. രണ്ടുപേരെയും ഒന്നിച്ച് ബിഗ് സ്‌ക്രീനിൽ കാണാൻ കഴിയട്ടെ’, ‘ട്രോളന്മാരുടെയും ഡിഗ്രെഡർസസിന്റെയും ഇപ്പോഴത്തെ ഇരകൾ’ എന്നിങ്ങനെ പോകുന്നു. നല്ല കോമ്പിനേഷൻ, ബെസ്റ്റ് കപ്പിൾ, ഒരു സിനിമയ്ക്ക് പറ്റിയ ജോഡികളാണ് എന്നിങ്ങനെയുള്ള കമന്റുകളും ചിത്രത്തിന് താഴെ വരുന്നുണ്ട്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top