Connect with us

നല്ല പാട്ട് പാടണേ… താൻ ഒരു കാര്യം ചെയ്യു… വീട്ടിൽ പോയി റേഡിയോ ഓൺ ചെയ്ത് കേൾക്കൂ; ​ഗാനമേളയ്ക്കിടെ കമന്റടിച്ചയാൾക്ക് മറുപടി നൽകി എംജി ശ്രീകുമാർ

Malayalam

നല്ല പാട്ട് പാടണേ… താൻ ഒരു കാര്യം ചെയ്യു… വീട്ടിൽ പോയി റേഡിയോ ഓൺ ചെയ്ത് കേൾക്കൂ; ​ഗാനമേളയ്ക്കിടെ കമന്റടിച്ചയാൾക്ക് മറുപടി നൽകി എംജി ശ്രീകുമാർ

നല്ല പാട്ട് പാടണേ… താൻ ഒരു കാര്യം ചെയ്യു… വീട്ടിൽ പോയി റേഡിയോ ഓൺ ചെയ്ത് കേൾക്കൂ; ​ഗാനമേളയ്ക്കിടെ കമന്റടിച്ചയാൾക്ക് മറുപടി നൽകി എംജി ശ്രീകുമാർ

മലയാളികൾക്ക് എം.ജി ശ്രീകുമാർ എന്ന ഗായകനെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. മലയാളികൾ മൂളി നടക്കുന്ന, നിരവധി ഹിറ്റ് ഗാനങ്ങളുമായി അദ്ദേഹം നീണ്ട നാല് പതിറ്റാണ്ടുകളായി നമുക്കൊപ്പം ഉണ്ട്. അദ്ദേഹത്തിന്റെ പാട്ടുകൾ കേൾക്കാതെ ഒരു ദിവസം പോലും മലയാളികളുടെ ജീവിതത്തിലുണ്ടാവില്ല. ഗാനരംഗത്ത് പകരം വെക്കാനില്ലാത്ത പ്രതിഭയാണ് അദ്ദേഹം. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം യൂട്യൂബ് ചാനലിലൂടെ പങ്കുവെയ്ക്കാറുമുണ്ട്.

സിനിമാ പിന്നണി ഗാനത്ത് മിന്നും താരമായി നിൽക്കുമ്പോഴും സ്റ്റേജ് ഷോകളുമായി സജീവമാണ് എംജി ശ്രീകുമാർ. ഗായകന്റെ ഗാനമേള മലയാളികൾക്ക് ഹരമാണ്. അടുത്തിടെ ഒരു ഗാനമേളയിൽ പങ്കെടുത്തപ്പോഴുള്ള എംജി ശ്രീകുമാറിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. അമ്പലപ്പുഴയിലെ ഒരു ക്ഷേത്രത്തിൽ എംജി ശ്രീകുമാർ ഗാനമേള അവതരിപ്പിക്കാൻ എത്തിയപ്പോഴുള്ളതാണ് വീഡിയോ എന്നാണ് വിവരം.

അടുത്ത പാട്ട് പാടാനായി എംജി തയ്യാറെടുക്കുന്നതിനിടെ സദസിൽ നിന്ന് ഒരാൾ പറഞ്ഞ കമന്റും അതിന് എംജി പറഞ്ഞ മറുപടിയുമാണ് വൈറൽ. നല്ല പാട്ട് പാടണേ… എന്നായിരുന്നു കാണികളിൽ ഒരാളിൽ‌ നിന്നും വന്ന കമന്റ്. ഉടനടി കുറിക്കുകൊള്ളുന്ന മറുപടി എംജി നൽ‌കി. ഇത്രയും നേരം പാടിയത് ചീത്ത പാട്ടായിരുന്നുവോ?. ഇനി നല്ല പാട്ട് കേൾക്കണമെങ്കിൽ താൻ ഒരു കാര്യം ചെയ്യു… വീട്ടിൽ പോയി റേഡിയോ ഓൺ ചെയ്ത് കേൾക്കൂ.

അതിനകത്ത് നല്ല പാട്ടൊക്കെ വരും. താൻ നല്ല പാട്ട് കേട്ടിട്ടില്ല. താൻ കേട്ടിട്ടുള്ളത് മറ്റേതെങ്കിലുമാകും. ശരണമയ്യപ്പാ… ഇവനതൊക്കെ വേണമെന്ന്… അത്രയും കിട്ടിയില്ലെങ്കിൽ‌ ഉറക്കം വരില്ല. പോകുന്ന വഴി വല്ലവരും മോണയ്ക്ക് കുത്തും കെട്ടോ… പറഞ്ഞേക്കാം എന്നാണ് എംജി പരിഹസിക്കാൻ ശ്രമിച്ച ആരാധകന് നൽകിയ മറുപടി.

വീഡിയോ വൈറലായതോടെ ഗായകന്റെ മറുപടിയെ പ്രശംസിച്ചും വിമർശിച്ചുമെല്ലാം കമന്റുകൾ വരുന്നുണ്ട്. വെറുതെ വഴിയിലൂടെ പോയത് ചോദിച്ച് വാങ്ങി, ഇതിന്റെ ആവശ്യമില്ലായിരുന്നു എന്നിങ്ങനെ പറയുമ്പോൽ മറ്റ് ചിലർ പ്രേക്ഷകരോട് ഇത്തരത്തിൽ പരിഹസിക്കുന്ന മറുപടി പറഞ്ഞതിന് എംജിയെ വിമർശിച്ചും എത്തി.

സഹോദരൻ എം.ജി.രാധാകൃഷ്ണന്റെ കൂടെ കച്ചേരികൾ അവതരിപ്പിച്ചുകൊണ്ടായിരുന്നു ശ്രീകുമാർ സംഗീതത്തിൽ അരങ്ങേറ്റം കുറിച്ചത്. തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും ഹിന്ദിയിലും നിന്നുമായി ഏകദേശം 35000ത്തോളം ഗാനങ്ങൾ ഇതിനോടകം എംജി ശ്രീകുമാർ പാടിയിട്ടുണ്ട്. രണ്ട് തവണ നാഷണൽ അവാർഡും നേടി. മൂന്ന് തവണ കേരള സംസ്ഥാന അവാർഡിനും എംജി ശ്രീകുമാർ അർഹനായി. എംജിയുടെ ഫാസ്റ്റ് നമ്പർ ഗാനങ്ങൾ കേൾക്കാൻ പ്രേക്ഷകർക്ക് ഏറെ ഇഷ്ടമാണ്.

1982 ൽ പത്മരാജൻ സംവിധാനം ചെയ്ത് എം.ജി.രാധാകൃഷ്ണൻ സംഗീതം നിർവഹിച്ച ‘നവംബറിന്റെ നഷ്ടം’ എന്ന ചിത്രത്തിലൂടെയാണ് എംജി പിന്നണി ഗായകനായി അരങ്ങേറ്റം കുറിക്കുന്നത്. തുടർന്ന് കൂലി, പൂച്ചയ്ക്കൊരു മൂക്കുത്തി, ഓടരുതമ്മാവാ ആളറിയാം തുടങ്ങിയ ചിത്രങ്ങൾക്കുവേണ്ടി ഗാനം ആലപിച്ചു.

ഗാനഗന്ധർവൻ കെ.ജെ.യേശുദാസ് തിളങ്ങി നിൽക്കുന്ന കാലത്ത് കണ്ണീർപൂവിന്റെ, നാദ രൂപിണി ശങ്കരി പാഹിമാം തുടങ്ങിയ ഗാനങ്ങളിലൂടെയാണ് എംജി പ്രശസ്തനായത്. മോഹൻലാൽ എന്ന മഹാനായ നടന്റെ ശബ്ദവുമായി ചേർന്ന് നിൽക്കുന്നു എന്നതും എന്ന ഗായകന്റെ വളർച്ചയുടെ ഒരു പ്രധാന കാരണം തന്നെയാണ്. മോഹൻലാലിന്റെ ശബ്ദവുമായുള്ള സാമ്യം ശ്രീകുമാറിലെ ഗായകന് പിന്നണിഗാനരംഗത്ത് മുതൽകൂട്ടായി എന്ന് പറയാം.

ലാലിനു വേണ്ടിയാണ് എംജി ഏറ്റവും കൂടുതൽ ഗാനങ്ങൾ ആലപിച്ചിട്ടുള്ളത്. താളവട്ടം, ചിത്രം, കിരീടം, ആര്യൻ, റാംജിറാവു സ്പീക്കിങ്, ഹിസ്ഹൈനസ് അബ്ദുള്ള, ഇന്ദ്രജാലം, ഗോഡ്ഫാദർ, യോദ്ധ, ചമ്പക്കുളം തച്ചൻ, അദ്വൈതം, കിലുക്കം തുടങ്ങിയ ചിത്രങ്ങളിലെ മലയാളികളുടെ ഗൃഹാതുരത്വത്തെ തൊട്ടുണർത്തുന്ന നിരവധി ഗാനങ്ങൾ ഈ ഗായകന്റെ ശേഖരത്തിലുണ്ട്.

More in Malayalam

Trending