Hollywood
ബോളിവുഡിലും പ്രതിസന്ധി; ആയിരക്കണക്കിന് സിനിമാ, ടെലിവിഷന്‍ തിരക്കഥാകൃത്തുകള്‍ അനിശ്ചിതകാല സമരത്തിലേയ്ക്ക്
ബോളിവുഡിലും പ്രതിസന്ധി; ആയിരക്കണക്കിന് സിനിമാ, ടെലിവിഷന്‍ തിരക്കഥാകൃത്തുകള്‍ അനിശ്ചിതകാല സമരത്തിലേയ്ക്ക്

ഹോളിവുഡിലെ ആയിരക്കണക്കിന് സിനിമാ, ടെലിവിഷന്‍ തിരക്കഥാകൃത്തുകള്‍ ചൊവ്വാഴ്ച അനിശ്ചിതകാല സമരം തുടങ്ങി. ശമ്പളവര്‍ധനയും തൊഴില്‍സമയം ക്രമീകരിക്കുന്നതുമടക്കമുള്ള പ്രശ്നങ്ങളില്‍ നിര്‍മാണക്കമ്പനികളുമായുള്ള ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് പണിമുടക്ക്.
എഴുത്തുകാര്‍ ആവശ്യപ്പെടുന്ന ശമ്പളവര്‍ധനയും മറ്റ് ആനുകൂല്യങ്ങളും നിലവിലുള്ള പ്രതിസന്ധിഘട്ടത്തില്‍ നല്കാന് കഴിയില്ലെന്നാണ് നിര്‍മാണക്കമ്പനികളുടെ നിലപാട്.
എഴുത്തുകാര്‍ക്ക് പിന്തുണയുമായി ഹോളിവുഡ് സംവിധായകരുടെയും അഭിനേതാക്കളുടെയും സംഘടനകള്‍ രംഗത്തെത്തി. അമേരിക്കയിലെ വിനോദവ്യവസായത്തിന് സമരം വന്‍തിരിച്ചടിയാകും. ടെലിവിഷന്‍ പരിപാടികള്‍ നിര്‍ത്തിവെക്കേണ്ടിവരും. സിനിമകളുടെ റിലീസുകളും വൈകും.
2007ലും സമാനമായ സമരം അമേരിക്കയില്‍ നടന്നിരുന്നു. 100 ദിവസം നീണ്ടുനിന്ന എഴുത്തുകാരുടെ സമരത്തെത്തുടര്‍ന്ന് അന്ന് 200 കോടി ഡോളറാണ് (ഏകദേശം 16,351 കോടി രൂപ) നഷ്ടമുണ്ടായത്.
നെറ്റ്ഫ്ലിക്സ്, ഡിസ്നി പോലുള്ള ഓണ്‍ലൈന്‍ സ്ട്രീമിങ് പ്ലാറ്റ്ഫോമുകള് സജീവമായതോടെ എഴുത്തുകാര്‍ക്ക് വരുമാനവും കൂടിയിരുന്നു. എന്നാല്‍, ഇപ്പോള്‍ ചെലവുചുരുക്കി മുടക്കുമുതല്‍ തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് ഇത്തരം ഒ.ടി.ടി. പ്ലാറ്റ്ഫോമുകള്.
പ്രശസ്ത ഹോളിവുഡ് നടന് മൈക്കല്‍ മാഡ്സന്‍ അന്തരിച്ചു. 67 വയസായിരുന്നു. വ്യാഴാഴ്ചയായിരുന്നു മരണം സംഭവിച്ചത്. കാലിഫോര്‍ണിയയിലെ മാലിബുവിലെ വീട്ടില്‍ മരിച്ച നിലയില്‍...
പോപ്പ് ലിയോ പതിനാലാമനെ സന്ദർശിച്ച് ഹോളിവുഡ് താരം അൽ പാച്ചിനോ. തിങ്കളാഴ്ചയായിരുന്നു വത്തിക്കാനിലെത്തി കൂടിക്കാഴ്ച നടത്തിയത്. പോപ്പ് ലിയോ പതിനാലാമനെ സന്ദർശിക്കുന്ന...
ഹോളിവുഡിൽ ലോകത്തിലെ ഏറ്റവും ചെലവേറിയ സിനിമ അണിയറിയിൽ ഒരുങ്ങുന്നതായി വിവരം. 1 ബില്യൺ യുഎസ് ഡോളർ അതായത്, ഏകദേശം 8581 കോടി...
ഗാസയില്‍ ഇസ്രയേല്‍ അതിക്രമങ്ങള്‍ക്കെതിരേ കാനില്‍ നിലപാട് വ്യക്തമാക്കി ജൂലിയന്‍ അസാഞ്ജ്. വിക്കിലീക്സ് സ്ഥാപകന്‍ ആണ് ജൂലിയന്‍ അസാഞ്ജ്. തന്നെക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ പ്രഥമപ്രദര്ശനത്തിനെത്തിയ...
പ്രശസ്ത പോപ് ഗായിക ടെയ്ലർ സ്വിഫ്റ്റിന്റെ ആഡംബര വസതിയ്ക്ക് സമീപം മനുഷ്യശരീര ഭാഗങ്ങൾ കണ്ടെത്തി. അമേരിക്കൻ സംസ്ഥാനമായ റോഡ് ഐലൻഡിലെ താരത്തിന്റെ...