നൂറ് ശതമാനം കൃത്യനിഷ്ഠയും ഉത്തരവാദിത്തവുമുള്ള അഭിനേതാവാണ് ഷൈന്‍ ടോം ചാക്കോയെന്ന് ബി. ഉണ്ണികൃഷ്ണന്. അടുത്ത സിനിമ ഒരുക്കുമ്പോള്‍ ഷൈനിനെ ആയിരിക്കും ആദ്യം പരിഗണിക്കുക എന്നാണ് സംവിധായകന് ഇപ്പോള്‍ പറയുന്നത്.
വി.കെ പ്രകാശ് ചിത്രം ‘ലൈവി’ന്റെ ഓഡിയോ ലോഞ്ചിലാണ് ബി. ഉണ്ണികൃഷ്ണന് സംസാരിച്ചത്. ഷെയ്ന് നിഗത്തിനും ശ്രീനാഥ് ഭാസിക്കും വിലക്കേര്‍പ്പെടുത്തിയതിന്റെ പശ്ചാത്തലത്തിലാണ് സംവിധായകന്റെ പരാമര്‍ശമെന്നത് ശ്രദ്ധേയമാണ്.
‘ഞാന്‍ സിനിമ ചെയ്യുന്നുണ്ടെങ്കില്‍ എന്തെങ്കിലും നിവൃത്തിയുണ്ടെങ്കില്‍ കാസ്റ്റിംഗിലെ ആദ്യത്തെ പേര് ഷൈന്‍ ടോം ചാക്കോയുടേത് ആയിരിക്കും. അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കുന്നത് ഞാന്‍ അത്രത്തോളം ആസ്വദിച്ചിട്ടുണ്ട്. നിരവധി ഊഹാപോഹങ്ങള്‍ ഇപ്പോള്‍ അന്തരീക്ഷത്തിലുണ്ട്.’
‘ഒരു അഭിനേതാവെന്ന നിലയില്‍ 100 ശതമാനം കൃത്യനിഷ്ഠയും, ഉത്തരവാദിത്തബോധവും ഉള്ള ആളാണ് ഷൈന്‍ ടോം ചാക്കോ’ എന്നാണ് ബി. ഉണ്ണികൃഷ്ണന് പറഞ്ഞത്. സംവിധായകന്റെ ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ‘ക്രിസ്റ്റഫര്‍’ എന്ന ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ ഷൈന്‍ എത്തിയിരുന്നു.
അതേസമയം, സൗബിന് ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, മംമ്ത മോഹന്‍ദാസ്, പ്രിയ വാര്യര്‍ എന്നിവരാണ് ലൈവ് എന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍. വ്യാജ വാര്‍ത്തകള്‍ എങ്ങനെ ബാധിക്കുന്നുവെന്നും അതിനെതിരെയുള്ള പോരാട്ടവുമാണ് ചിത്രം പറയുന്നത്.
ഏഷ്യാനെറ്റിലെ സംപ്രേഷണം ചെയ്യുന്ന മൗനരാഗം എന്ന പരമ്പരയിലൂടെ മലയാളികളുടെ മനംകവർന്ന നായികയാണ് ഐശ്വര്യ റാംസായി. എന്ന പറഞ്ഞാൽ മലയാളികളുടെ പ്രിയപ്പെട്ട കല്യാണി....
കാന്താര എന്ന ഒറ്റ ചിത്രത്തിലൂടെ ലോകമെമ്പാടും ആരാധകരെ സ്വന്തമാക്കിയ താരമാണ് ഋഷഭ് ഷെട്ടി. കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്ന് കൂടിയായിരുന്നു...
നിരവധി ആരാധകരുള്ള സംവിധായകനാണ് ലോകേഷ് കനകരാജ്. അദ്ദേഹത്തിന്റെ പ്രൊജക്റ്റുകളുമായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. തമിഴ് സിനിമ ഏറെ പ്രതീക്ഷയോടെ...
മലയാളികളുടെ പ്രിയ നടിയാണ് ശോഭന. മികച്ച നര്‍ത്തകി കൂടിയായ ശോഭന അഭിനയത്തേക്കാള്‍ കൂടുതല്‍ നൃത്തത്തിലാണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. തിരുവിതാംകൂര്‍ സഹോദരിമാര്‍...