Connect with us

എനിക്ക് സ്റ്റേജ് ത്രീ സ്തനാര്‍ബുദം സ്ഥിരീകരിച്ചു, ചികിത്സ ആരംഭിച്ചിട്ടുണ്ട്, ദയവായി സ്വകാര്യതയെ മാനിക്കണം; കുറിപ്പുമായി ‘നാഗിന്‍’ താരം

Actress

എനിക്ക് സ്റ്റേജ് ത്രീ സ്തനാര്‍ബുദം സ്ഥിരീകരിച്ചു, ചികിത്സ ആരംഭിച്ചിട്ടുണ്ട്, ദയവായി സ്വകാര്യതയെ മാനിക്കണം; കുറിപ്പുമായി ‘നാഗിന്‍’ താരം

എനിക്ക് സ്റ്റേജ് ത്രീ സ്തനാര്‍ബുദം സ്ഥിരീകരിച്ചു, ചികിത്സ ആരംഭിച്ചിട്ടുണ്ട്, ദയവായി സ്വകാര്യതയെ മാനിക്കണം; കുറിപ്പുമായി ‘നാഗിന്‍’ താരം

ടെലിവിഷന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായ താരമാണ് ഹിന ഖാന്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരത്തിന്‍റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ തനിക്ക് സ്താനാര്‍ബുദം ബാധിച്ചുവെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് നടി. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് താരം ഇക്കാര്യം തുറന്നു പറഞ്ഞത്.

എന്നെ സ്‌നേഹിക്കുന്ന എല്ലാവരോടുമായി പ്രധാനപ്പെട്ടൊരു വാര്‍ത്ത പങ്കുവെക്കാനുണ്ട്. ഈ രോഗത്തെ മറി കടക്കുന്നതില്‍ പൂര്‍ണമായും കമ്മിറ്റഡ് ആണ്. എന്റെ ചികിത്സ ആരംഭിച്ചിരിക്കുന്നു. ഇതില്‍ നിന്നും കൂടുതല്‍ കരുത്തയായി ഉയര്‍ന്നു വരാന്‍ എന്ത് ചെയ്യാനും ഞാന്‍ തയ്യാറാണ്.

ഈ സമയത്ത് നിങ്ങളോടൊല്ലാവരോടും സ്വകാര്യതയെ മാനിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ്. ഞാനും എന്റെ കുടുംബവും പ്രിയപ്പെട്ടവരും ശ്രദ്ധയോടെ, ദൃഢനിശ്ചയത്തോടെ, പോസിറ്റീവായിരിക്കുകയാണ്. ദൈവത്തിന്റെ അനുഗ്രഹത്താല്‍ ഈ വെല്ലുവിളിയെ അതീജിവിച്ച് പൂര്‍ണ ആരോഗ്യവതിയായി മാറാനാകുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നുണ്ട്.

ചികിത്സ ഇതിനകം ആരംഭിച്ചു കഴിഞ്ഞു. നിങ്ങളുടെ പ്രാര്‍ത്ഥനകളും അനുഗ്രഹവും സ്‌നേഹവും പ്രതീക്ഷിക്കുന്നു സ്‌നേഹത്തോടെ ഹിന എന്നായിരുന്നു താരം കുറിച്ചത്. നടിയുടെ പോസ്റ്റിന് താഴെ നിരവധി പേരാണ് ആശ്വാസവാക്കുകളുമായി എത്തിയിരിക്കുന്നത്.

അതേസമയം, യേ റിശ്താ ക്യാ കഹ്‌ലാത്ത ഹേ എന്ന സീരിയലിലൂടെയാണ് ഹിന ശ്രദ്ധ നേടുന്നത്. കസൗട്ടി സിന്ദഗി കെ, നാഗിന്‍ 5 എന്നീ ജനപ്രിയ പരമ്പരകളിലും അഭിനയിച്ച് കയ്യടി നേടിയിരുന്നു. ബിഗ് ബോസ്, ഖത്രോം കി ഖിലാഡി എന്നീ ഷോകളിലും എത്തിയിട്ടുണ്ട്. കൂടാതെ ഹാക്ഡ്, ഷിന്‍ഡ ഷിന്‍ഡ നോ പപ്പ, അണ്‍ലോക്, വിഷ്‌ലിസ്റ്റ് തുടങ്ങിയ ചിത്രങ്ങളും അഭിനയിച്ചിട്ടുണ്ട്.

More in Actress

Trending

Recent

To Top