Connect with us

ഇനി ഒരു മുപ്പത്തിയഞ്ച് വര്‍ഷം കൂടി തനിക്ക് ബാക്കിയുണ്ട്; അതിനുള്ളില്‍ ലോകം അറിയുന്ന ഒരു സിനിമ ചെയ്യണം; ഷാരൂഖ് ഖാന്‍

Actor

ഭാഷാഭേദമന്യേ പ്രായഭേദമന്യേ നിരവധി ആരാധകരുള്ള താരമാണ് ഷാരൂഖ് ഖാന്‍. ഇപ്പോഴിതാ തന്റെ ഏറ്റവും വലിയ സ്വപ്നത്തെ കുറിച്ച് സംസാരിക്കുകയാണ് നടന്‍. തനിക്ക് ഇനി ഒരു മുപ്പത്തിയഞ്ച് വര്‍ഷം കൂടി ബാക്കിയുണ്ടെന്നും അതിനുള്ളില്‍ ലോകം അറിയുന്ന ഒരു സിനിമ ചെയ്യണമെന്നും ഷാരൂഖ് ഖാന്‍ പറയുന്നു.

നേരത്തെ ഡാനി ബോയല്‍ സംവിധാനം ചെയ്ത ‘സ്ലംഡോഗ് മില്യണയര്‍’ എന്ന ചിത്രത്തില്‍ തനിക്ക് അവസരം ലഭിച്ചിരുന്നുവെന്നും എന്നാല്‍ വളരെ ചെറിയ വേഷമായതിനാല്‍ അത് നിരസിക്കേണ്ടിവന്നുവെന്നുമാണ് ഷാരൂഖ് പറയുന്നത്.

‘എനിക്ക് എന്റെ കരിയര്‍ അവസാനിപ്പിക്കണം, ആ അവസാനം വളരെ അകലെയാണെങ്കിലും, എനിക്ക് 35 വര്‍ഷം കൂടി ഇനി ബാക്കിയുണ്ട്. ലോകം മുഴുവന്‍ ഇഷ്ടപ്പെടുന്ന ഒരു സിനിമയുടെ ഭാഗമാകണം. പിന്നെ ഇത്രയും വലിയ വേദിയില്‍ ആരും എന്നോട് ചോദിക്കരുത്.

എന്തുകൊണ്ട് ഞാന്‍ ലോകമെമ്പാടും അറിയപ്പെടുന്ന ഒരു സിനിമ ചെയ്തില്ല എന്ന്, കാരണം ആ സിനിമ എന്നെ മറികടക്കുന്നതാകണം. അതാണ് എന്റെ സ്വപ്നം.’ എന്നാണ് ദുബായിയില്‍ നടന്ന വേള്‍ഡ് ഗവണ്‍മെന്റ് സമ്മിറ്റില്‍ വെച്ച് ഷാരൂഖ് തന്റെ സ്വപ്നത്തെ പറ്റി സംസാരിച്ചത്.

More in Actor

Trending

Recent

To Top