Hollywood
ഹെൽബൗണ്ട് താരം യൂ ആ ഇന്നിനെതിരെ ലൈം ഗികാരോപണവുമായി യുവാവ്
ഹെൽബൗണ്ട് താരം യൂ ആ ഇന്നിനെതിരെ ലൈം ഗികാരോപണവുമായി യുവാവ്
പ്രശസ്ത കൊറിയൻ നടനും ക്രിയേറ്റീവ് ഡയറക്ടറുമാണ് യൂ ആ ഇൻ. ഇപ്പോഴിതാ നടനെതിരെ ഗുരുതര പീഡ നാരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് മുപ്പതുകാരൻ. ഇത് സംബന്ധിച്ച് യുവാവ് പോലീസിൽ പരാതി നൽതിയിട്ടുണ്ട്. എന്നാൽ ആരാപണം തള്ളി യൂവിന്റെ അഭിഭാഷകൻ രംഗത്തെത്തിയിട്ടുണ്ട്.
ഇക്കഴിഞ്ഞ 14ന് ദക്ഷിണ കൊറിയയിലെ സിയോലിലാണ്ആയിരുന്നു സംഭവം. യോങ്സാൻ ഗുവിലെ ഒരു കെട്ടിടത്തിൽ ഉറങ്ങവെയായിരുന്നു യൂ ആ ഇൻ തന്നെ ലൈം ഗികമായി ആക്രമിക്കാൻ ശ്രമിച്ചതെന്നാണ് യുവാവ് പരാതിയിൽ പറയുന്നത്. സംഭവം നടക്കുമ്പോൾ യൂ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നെന്ന് റിപ്പോർട്ടുണ്ട്.
അതേസമയം യൂവിനെതിരെ ഉയർന്ന ആരോപണങ്ങൾ നിഷേധിച്ചുകൊണ്ട് അദ്ദേഹത്തിന്റെ അഭിഭാഷകൻ രംഗത്തെത്തി. മാധ്യമങ്ങളും പൊതുജനങ്ങളും അനാവശ്യ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുത്. യൂ നിരപരാധിയാണ് എന്നുമാണ് വെള്ളിയാഴ്ച പുറത്ത് വിട്ട പ്രസ്താവനയിൽ പറയുന്നത്.
അതേസമയം, പ്രാദേശിക പോലീസ് വിഷയം അന്വേഷിച്ചുവരികയാണ്. അതേസമയം നിയമവിരുദ്ധമായ മയക്കുമരുന്നുപയോഗത്തിന് വിചാരണ നേരിട്ടുകൊണ്ടിരിക്കുകയാണ് യൂ. ഉം ഹോങ് സിക് എന്നാണ് യൂ ആ ഇന്നിന്റെ യഥാർഥ പേര്.
പഞ്ച്, സീക്രട്ട് അഫയർ, ബേണിങ്, ഹെൽബൗണ്ട് ഉൾപ്പെടെ നിരവധി ചിത്രങ്ങളിലൂടെയും വെബ് സീരീസുകളിലൂടെയും ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ച നടനാണ് യൂ. 2016-ൽ ഫോർബ്സ് കൊറിയ പവർ സെലിബ്രിറ്റി പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തിയിരുന്നു.