മുട്ടപഫ്സ് , ചിക്കൻ നൂഡിൽസ് , ചിക്കൻ ഫ്രൈഡ് റൈസ് ഉപയോഗിക്കുന്നത് ” ക്രാക്ക്ഡ്’ മുട്ടകൾ ” !ദിവസേനെ ലക്ഷകണക്കിന് മുട്ടകൾ കേരളത്തിലെ ഹോട്ടലുകളിലേക്കും തട്ടുകടകളിലും എത്തുന്നു !!
തമിഴ്നാട്ടിൽ നിന്നും ഒഴിവാക്കുന്ന പാതി വിരിഞ്ഞ മുട്ടകൾ കേരളത്തിലെ ഹോട്ടലുകളിലും തട്ടുകടകളിലും സജീവമാകുന്നു. തമിഴ്നാട്ടിലെ ഹാച്ചറികളിൽ നിന്നും ഒഴിവാക്കുന്ന രക്തം പോലും കലർന്ന മുട്ടകളാണ് കേരളത്തിൽ മുട്ട പഫ്സ് , നൂഡിൽസ് , തുടങ്ങിയവ പാകം ചെയ്യാൻ ഉപയോഗിക്കുന്നത്.
ബേക്കറി ആവശ്യത്തിനായി മുട്ട ചോദിച്ചാൽ ക്രക്കഡ് മുട്ട കൊണ്ട് പോകാനാണ് വ്യാപാരികൾ പറയുക. 21 ദിവസം ഹാച്ചറിയില്‍ വച്ചിട്ടും വിരിയാത്ത മുട്ടകളാണ് ക്രാക്ക്ഡ് മുട്ടയെന്ന പേരില്‍ വില്ക്കാന് വച്ചിരിക്കുന്നതെന്നും ഏഷ്യാനെറ്റ് ന്യൂസിന്റെ സംഘം കണ്ടെത്തി . തോടിനു ചെറിയ പൊട്ടൽ ഉള്ള മുട്ടയും ഇതിൽ പെടും.
വിലയാണ് ഇത്തരം മുട്ടയുടെ ആകർഷണം. നല്ല മുട്ടയ്ക്ക് അഞ്ചു രൂപയാണ് വിലയെങ്കില്‍ ക്രാക്ക്ഡ് മുട്ടയുടെ വില ഒന്നര രൂപ മാത്രം. പ്രതിദിനം ആയിരം മുട്ടയെങ്കിലും ഉപയോഗിക്കേണ്ടി വരുന്ന ബേക്കറികള്‍ക്ക് ക്രാക്ക്ഡ് മുട്ട ഉപയോഗിക്കുമ്പോള്‍ കിട്ടുന്ന ലാഭം അയ്യായിരത്തിനും പതിനായിരത്തിനുമിടയില്‍.ലക്ഷക്കണക്കിന് മുട്ടകളാണ് ദിവസേന കേരളത്തിൽ ഇത്തരത്തിൽ എത്തുന്നത് .
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...