Life Style
സ്ഥിരമായി ചായ കുടിക്കുന്നവര്‍ക്ക് ആ ശീലം പെട്ടന്ന് നിര്‍ത്താൻ പറ്റാത്തതെന്തുകൊണ്ട്?
സ്ഥിരമായി ചായ കുടിക്കുന്നവര്‍ക്ക് ആ ശീലം പെട്ടന്ന് നിര്‍ത്താൻ പറ്റാത്തതെന്തുകൊണ്ട്?
സ്ഥിരമായി ചായ കുടിക്കുന്നവര്‍ക്ക് ആ ശീലം പെട്ടന്ന് നിര്‍ത്താൻ പറ്റാത്തതെന്തുകൊണ്ട്?
ചായയിൽ തുടങ്ങിയാണ് മിക്കവരുടെയും ഒരു ദിവസം ആരംഭിക്കുന്നത്. എന്നും ചായ ശീലമാക്കിയവർക്ക് ഒരു ദിവസം പോലും ചായ കുടിക്കാതിരിക്കാൻ പറ്റില്ല. ചായകുടിശീലം ശീലം മാറ്റണമെന്ന് ആഗ്രഹിച്ചാലും അത് നടക്കില്ല. കാരണവും ഈ ചായ തന്നെയാണ്. ചായപ്പൊടിയിൽ ഉള്ള രാസ വസ്തുക്കളാണ്. 40 ഗ്രാം കഫീനാണ് ഒരു കപ്പ് ചായയില്‍ അടങ്ങിയിരിക്കുന്നത്. അമിതമായി ഉപയോഗിച്ചാല്‍ ഇത് ശരീരത്തിന് ദോഷം ചെയ്യും. സ്ഥിരമായി ചായ കുടിക്കുന്നവര്‍ക്ക് ആ ശീലം പെട്ടന്ന് നിര്‍ത്തിയാല്‍ തലവേദനയും അസ്വസ്ഥതകളും തോന്നുന്നത് കഫീന്‍ ഡിപ്പെന്‍ഡന്‍സി മൂലമാണ്.
ആരോഗ്യപരമായി ചായ കുടിക്കുന്നത് കൊണ്ട് യാതൊരുവിധ പ്രശ്നങ്ങളുമില്ല. ചായയില്‍ അടങ്ങിയിരിക്കുന്ന കഫീന്‍, ഫ്ലേവനോയിഡ് പോലുള്ള ആന്റി ഓക്സിഡന്റുകൾ ശരീരത്തിന് ഗുണകരമാണ്. അതുപോലെ ചായയിൽ അടങ്ങിയിട്ടുള്ള ടി.എഫ്-2 എന്ന സംയുക്തം അർബുദകോശങ്ങളെ നശിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ദിവസം രണ്ടോ മൂന്നോ ഗ്ലാസ് ചായ കുടിക്കുന്നത് ഹൃദ്രോഗസാധ്യത കുറയ്ക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ അമിതമായാല്‍ അമൃതും വിഷം എന്ന് പറഞ്ഞ പോലെയാണ് ചായയുടെ കാര്യവും.
ടാനിന്‍ എന്നൊരു കെമിക്കല്‍ ചായയില്‍ അടങ്ങിയിട്ടുണ്ട്. ഇത് അധികമായാല്‍ ശരീരത്തിലേക്ക് ഇരുമ്പ് അംശം വലിച്ചെടുക്കുന്നത് തടയും. ശരീരത്തിന് ആവശ്യമായ ഇരുമ്പ് ലഭിക്കാതെ വരുന്നത് പോഷകാഹാരകുറവിന് കാരണമാകും.
മാംസാഹാരം കഴിക്കുന്നവരെ അപേക്ഷിച്ചു സസ്യാഹാരം കഴിക്കുന്നവര്‍ അതിനാല്‍ അമിതമായി ചായ കുടിക്കാതെ ശ്രദ്ധിക്കണം. അതുപോലെ ചില മരുന്നുകള്‍ കഴിക്കുന്നവര്‍ അമിതമായി ചായ കുടിക്കുന്നത് ദോഷകരമാണ്. ധാരാളം ചായ കുടിക്കുന്ന ശീലമുണ്ടെങ്കില്‍ മരുന്നുകള്‍ കഴിക്കുന്നതിനു മുമ്പായി ഡോക്ടറോട് നിര്‍ദ്ദേശം ചോദിച്ച ശേഷം കഴിക്കുക.
how tea affect human being
