Connect with us

ഗര്‍ഭിണിയായ ഭാര്യയെ ചതിച്ചവനാണ്; ഒരുമിച്ചുള്ള ചിത്രങ്ങളെല്ലാം ഒഴിവാക്കി? ബിഗ്‌ബോസിന് പിന്നാലെ അന്‍ഷിതയ്ക്ക് സംഭവിച്ചത്!!

Malayalam

ഗര്‍ഭിണിയായ ഭാര്യയെ ചതിച്ചവനാണ്; ഒരുമിച്ചുള്ള ചിത്രങ്ങളെല്ലാം ഒഴിവാക്കി? ബിഗ്‌ബോസിന് പിന്നാലെ അന്‍ഷിതയ്ക്ക് സംഭവിച്ചത്!!

ഗര്‍ഭിണിയായ ഭാര്യയെ ചതിച്ചവനാണ്; ഒരുമിച്ചുള്ള ചിത്രങ്ങളെല്ലാം ഒഴിവാക്കി? ബിഗ്‌ബോസിന് പിന്നാലെ അന്‍ഷിതയ്ക്ക് സംഭവിച്ചത്!!

മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് അന്‍ഷിത അക്ബർഷാ. വളരെച്ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളികളുടെ പ്രിയപ്പെട്ട നായികയായി മാറാൻ അൻഷിതയ്ക്ക് സാധിച്ചു. കബനി എന്ന സീ കേരളം സീരിയലിലെ രംഭ എന്ന വില്ലത്തിയായി എത്തിയ അൻഷിത ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന കൂടെവിടെ എന്ന മലയാളം സീരിയലിലൂടെ നായികയായി മാറുകയായിരുന്നു. കൂടെവിടെയിലെ സൂര്യ കൈമൾ എന്ന മിടുക്കി കഥാപാത്രത്തെ അവതരിപ്പിച്ച് അൻഷിത മലയാളികളുടെ പ്രിയപ്പെട്ടവളായി മാറി.

വലിയ ജനപ്രീതിയുള്ള പരമ്പരയായിരുന്നു അൻഷിത നായികയായ കൂടെവിടെ. ഈ പരമ്പരയിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കാൻ അൻഷിതയ്ക്ക് കഴിഞ്ഞു. കൂടെവിടെയിലെ അഭിനയത്തിനുശേഷം നിരവധി അവസരങ്ങൾ അൻഷിതയെ തേടിയെത്തി. അധികം വൈകാതെ അഭിനയമികവുകൊണ്ട് അൻഷിതയ്ക്ക് തമിഴ് സീരിയലിലും ലീഡ് റോൾ ചെയ്യാൻ അവസരം ലഭിച്ചു.

ചെല്ലമ്മ എന്ന സീരിയലിൽ ടൈറ്റിൽ റോളിൽ തന്നെയാണ് അൻഷിത എത്തിയത്. ചെല്ലമ്മ എന്ന സീരിയലില്‍ അഭിനയിക്കുന്നതിനിടെ സഹതാരമായ അര്‍ണവുമായി പ്രണയത്തിലാണെന്ന് ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. ഇരുവര്‍ക്കും എതിരെ ഗുരുതര ആരോപണവുമായി അര്‍ണവിന്റെ ഭാര്യയും നടിയുമായ ദിവ്യ ശ്രീധറും രംഗത്ത് എത്തിയിരുന്നു.

ഗര്‍ഭിണിയായ തന്റെ ജീവിതം തകര്‍ത്തെന്നും തുടങ്ങി താരങ്ങള്‍ക്കെതിരെ ഗുരുതരമായ ആരോപണമാണ് ദിവ്യ ഉന്നയിച്ചത്. പിന്നീട് അര്‍ണവും ദിവ്യയും വേര്‍പിരിയുകയും അന്‍ഷിതയുമായി നല്ല സൗഹൃദത്തില്‍ പോവുകയും ചെയ്തു. ഇക്കഴിഞ്ഞ ബിഗ് ബോസ് തമിഴ് സീസണ്‍ 8 ല്‍ അന്‍ഷിതയും അര്‍ണവും മത്സരിക്കുകയും ചെയ്തിരുന്നു.

ഷോയിലേയ്ക്ക് പോകുന്നതിന് മുന്‍പ് താരങ്ങൾ യഥാര്‍ഥ ജീവിതത്തിലും പ്രണയത്തിലായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. പിന്നീട് അതെല്ലാം അവസാനിച്ച് ഇരുവരും വേര്‍പിരിഞ്ഞെന്നാണ് സോഷ്യൽമീഡിയയുടെ അഭിപ്രായം. ബിഗ് ബോസിൽ ഏറ്റവുമധികം ശ്രദ്ധിക്കപ്പെടുകയും വിമര്‍ശിക്കപ്പെടുകയും ചെയ്ത മത്സരാര്‍ത്ഥികൾ കൂടിയായിരുന്നു ഇരുവരും.

ബിഗ് ബോസ് സീസണിന്റെ തുടക്കത്തില്‍ പ്രണയത്തിലായിരുന്ന ഇരുവരും പിന്നീട് പിണക്കത്തിലേക്ക് നീങ്ങി. അര്‍ണവ് മൂന്നാമത്തെ ആഴ്ച ബിഗ് ബോസില്‍ നിന്നും പുറത്താവുകയും അന്‍ഷിത അവസാനഘട്ടത്തിലേക്ക് പോവുകയും ചെയ്തു. മത്സരത്തിന് ശേഷം ഇരുവർക്കുമിടയില്‍ പ്രശ്‌നമുണ്ടെന്നും കാര്യങ്ങള്‍ നല്ല രീതിയിലല്ലെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

പിന്നാലെ അര്‍ണവിനൊപ്പം എടുത്ത ഫോട്ടോകള്‍ അന്‍ഷിത തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ നിന്ന് ഡിലീറ്റ് ചെയ്തുവെന്നാണ് പുതിയ വാര്‍ത്തകള്‍. എന്നാല്‍ ഇതില്‍ താരങ്ങള്‍ വ്യക്തത വരുത്തിയിട്ടില്ല. ഇതിനിടെ ബിഗ് ബോസില്‍ നിന്നും പുറത്തിറങ്ങിയപ്പോള്‍ തന്റെ പ്രണയം അവസാനിച്ചതിനെ കുറിച്ച് അന്‍ഷിത സംസാരിച്ചിരുന്നു.

‘ഞാന്‍ ഈ സീസണിലേക്ക് വരുന്നത് വളരെ പ്രതീക്ഷയോടെയാണ്. എന്നാല്‍ ഈ സീസണിന്റെ മൂന്നാം ആഴ്ച മുതല്‍ എന്റെ ജീവിതം ചെറുതായി മാറാന്‍ തുടങ്ങി. അത് എനിക്ക് മനസ്സിലായി. ബിഗ് ബോസ് ഹൗസില്‍ കയറുന്നതിന് മുമ്പ്, ഞാന്‍ എപ്പോഴും ആരോടാണോ യാചിക്കുകയും കരയുകയും ചെയ്തത്, അവന്‍ ഇപ്പോള്‍ തന്റെ പുതിയ കാമുകിയുമായി ഉല്ലസിക്കുകയാണ്,’ എന്നാണ് നടി പറഞ്ഞത്. നടി ഉദ്ദേശിച്ചത് അര്‍ണവിനെയാണെന്ന് ആരാധകര്‍ പറഞ്ഞെങ്കിലും അത് വ്യക്തമാക്കാന്‍ നടി ശ്രമിച്ചില്ല.

അന്‍ഷിത സൂചിപ്പിച്ചത് പ്രകാരം ബിഗ് ബോസിന്റെ മൂന്നാം ആഴ്ചയില്‍ നിന്നും അര്‍ണവാണ് മത്സരത്തില്‍ നിന്നും പുറത്തായത്. അത് മുതല്‍ അദ്ദേഹം മറ്റൊരാളുമായി പ്രണയത്തിലായെന്നാണോ നടി പറയാതെ പറഞ്ഞതെന്നാണ് ആരാധകരുടെ സംശയം. എന്തായാലും അര്‍ണവിനൊപ്പം എടുത്ത ഫോട്ടോകള്‍ അന്‍ഷിത തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ നിന്നും നീക്കം ചെയ്തിരിക്കുകയാണ്.

എന്നാല്‍ മറ്റ് സുഹൃത്തുക്കള്‍ക്കൊപ്പം എടുത്ത ഫോട്ടോകളിലും വീഡിയോകളിലും അര്‍ണവ് ഉണ്ട്. ഈ വാര്‍ത്ത വ്യാപകമായതോടെ നടിയെ വിമര്‍ശിച്ചും ചിലരെത്തി. സ്വന്തം ഭാര്യ ഗര്‍ഭിണിയായിരിക്കുമ്പോള്‍ അവളെ ചതിച്ചവനാണ്. അങ്ങനൊരാള്‍ നിന്നെയും ചതിക്കുമെന്ന് ചിന്തിക്കണമായിരുന്നു എന്നാണ് വിമര്‍ശനത്തോടെ ചിലര്‍ നടിയോട് പറയുന്നത്.

സീരിയലില്‍ അഭിനയിച്ച് പ്രേക്ഷക പ്രശംസ നേടി നില്‍ക്കുന്ന സമയത്തായിരുന്നു അന്‍ഷിതയ്ക്കും അര്‍ണവിനുമെതിരെ നടന്റെ ഭാര്യയും നടിയുമായ ദിവ്യ രംഗത്ത് വരുന്നത്. ഗര്‍ഭിണിയായ തന്നെ ചതിച്ച് അര്‍ണവ് മറ്റൊരു പ്രണയത്തിലേക്ക് പോയെന്നും തന്റെ ജീവിതം തകര്‍ത്തത് അന്‍ഷിതയുമായിട്ടുള്ള ബന്ധമാണെന്നുമൊക്കെ നടി വെളിപ്പെടുത്തി.

ഇതോടെ താരങ്ങള്‍ക്ക് വലിയ തോതില്‍ വിമര്‍ശനം നേരിടേണ്ടതായിട്ടും വന്നു. ഭാര്യയുമായിട്ടുള്ള ബന്ധം പൂര്‍ണമായും അവസാനിപ്പിച്ച അര്‍ണവ് പിന്നീട് അന്‍ഷിതയുടെ കൂടെയാണെന്ന അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. ഇതിനിടയിലാണ് ഇരുവരും ബിഗ് ബോസിലേക്ക് പോകുന്നത്.

More in Malayalam

Trending

Recent

To Top