ഭാഷാഭേദമന്യേ ലോകമെമ്പാടും ആരാധകരുള്ള ഹോളിവുഡ് സിനിമ സീരീസ് ആണ് ‘ഹാരി പോട്ടര്‍’. ജെ കെ റൗളിങ്സിന്റെ ‘ഹാരി പോട്ടര്‍ ആന്‍ഡ് ദി ഫിലോസഫേഴ്സ് സ്റ്റോണ്‍’ എന്ന ആദ്യ സീരീസ് റിലീസ് ചെയ്തതിന്റെ 25ാം വാര്‍ഷികത്തില്‍ ആരാധകര്‍ക്ക് സര്‍െ്രെപസ് ഒരുക്കുകയാണ് റോയല്‍ മിന്റ്. യു കെയിലെ എല്ലാ നാണയങ്ങളും നിര്‍മ്മിക്കുന്ന റോയല്‍ മിന്റ് ഹാരി പോട്ടറിന് ട്രിബ്യൂട്ടായി 50 പൈസ നാണയങ്ങള്‍ പുറത്തിറക്കുകയാണ്.
‘ഹാരി പോട്ടര്‍ ആന്‍ഡ് ദി ഫിലോസഫേഴ്സ് സ്റ്റോണ്‍’ സീരീസിന്റെ 25ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ജിം കേയും ഫിയോണ് ഗ്വില്ലിമും ചേര്‍ന്ന് സൃഷ്ടിച്ച ഹാരി പോട്ടറിന്റെ ഛായാചിത്രം ഉള്‍ക്കൊള്ളുന്ന സ്പെല്‍ ബൈന്‍ഡിംഗ് നാണയങ്ങള്‍ ഞങ്ങള്‍ അച്ചടിച്ചു’ എന്നാണ് റോയല്‍ മിന്റ് അവരുടെ വെബ് സൈറ്റില്‍ കുറിച്ചത്.
ഹാരി പോട്ടര്‍ തീമിലുള്ള പ്രത്യേക നാണയങ്ങളില്‍ ഹാരിയുടെ മുഖം മാത്രമല്ല, എലിസബത്ത് രാജ്ഞിയുടെയും അടുത്തിടെ പ്രഖ്യാപിച്ച ചാള്‍സ് മൂന്നാമന്റെയും ഛായാചിത്രങ്ങളും ഉണ്ടായിരിക്കും. ആല്‍ബസ് ഡംബിള്‍ഡോര്‍, ഹൊഗ്വാര്‍ട്ട്സ് സ്കൂള്‍, ഹോഗ്വാര്‍ട്സ് എക്സ്പ്രസ് എന്നിവ ഉള്‍ക്കൊള്ളുന്ന ചില നാണയങ്ങളും വരാനിരിക്കുന്നവയാണ്.
ഡിസൈന്‍ കഴിയുന്നത്ര കൃത്യതയോടെ നിലനിര്‍ത്താന്‍ പ്രത്യേക ലേസര്‍ ഉപയോഗിച്ചാണ് റോയല്‍ മിന്റ് നാണയങ്ങളില്‍ ഡിസൈനുകള്‍ സൃഷ്ടിച്ചിരിക്കുന്നത്. പരമ്പരയിലെ ആദ്യത്തെ രണ്ട് 50പൈസ നാണയങ്ങള്‍ ഈ വര്‍ഷം പുറത്തിറക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. അടുത്ത വര്‍ഷം പുറത്തിറക്കുന്ന അവസാന രണ്ട് നാണയങ്ങളില്‍ ചാള്‍സ് മൂന്നാമന്റെ ഛായാചിത്രമുണ്ടാകും.
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
കലാഭവനിൽ നിന്ന് തുടങ്ങിയ സൗഹൃദമാണ് ദിലീപും നാദിർഷയും തമ്മിൽ. ലീപിനെ പരിചയപ്പെട്ട കഥകളും സൗഹൃദം വളർന്നതിനെ കുറിച്ചും നാദിർഷ വാചാലനായിട്ടുണ്ട്. ഇരുവരും...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...