Hollywood
ഹാരിപോര്‍ട്ടര്‍ താരം ഡാനിയേല്‍ ജേക്കബ് റാഡ്ക്ലിഫ് അച്ഛനാകാന്‍ പോകുന്നു
ഹാരിപോര്‍ട്ടര്‍ താരം ഡാനിയേല്‍ ജേക്കബ് റാഡ്ക്ലിഫ് അച്ഛനാകാന്‍ പോകുന്നു
ഹാരിപോര്‍ട്ടര്‍ ചലച്ചിത്ര പരമ്പരയിലെ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ചതിന് പിന്നാലെ ലോകശ്രദ്ധയാകര്‍ഷിച്ച ഡാനിയേല്‍ ജേക്കബ് റാഡ്ക്ലിഫ് (33) അച്ഛനാകാന്‍ പോകുന്നുവെന്ന് വിവരം.
കാമുകി എറിന് ഡാര്‍ക്ക് (38) ഗര്‍ഭിണിയാണെന്നും ഇരുവരുടെയും ആദ്യ കുഞ്ഞാണ് പിറക്കാന്‍ പോകുന്നതെന്നും അമേരിക്കന്‍ മാദ്ധ്യമമായ യുഎസ് വീക്കിലി റിപ്പോര്‍ട്ട് ചെയ്തു.
ഗര്‍ഭിണിയായ എറിനൊപ്പം നില്ക്കുന്ന ചിത്രം ഡാനിയേല്‍ തന്നെയാലണ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. കഴിഞ്ഞ പത്ത് വര്‍ഷത്തിലധികമായി ഡാനിയേലും അമേരിക്കന്‍ നടിയായ എറിനും തമ്മില്‍ പ്രണയത്തിലാണ്.
2012ല്‍ പുറത്തിറങ്ങിയ കില്‍ യുവര്‍ ഡാര്ലിംഗ്സ് എന്ന ചലച്ചിത്രത്തിന്റെ സെറ്റിലാണ് ഡാനിയേലും എറിനും കണ്ടുമുട്ടുന്നത്. കവിയായ അലെന്‍ ഗിന്സ്ബെര്ഗിനെയായിരുന്നു ഡാനിയേല്‍ ചിത്രത്തില്‍ അവതരിപ്പിച്ചത്. സിനിമയിലെ നായികയായിരുന്നു എറിന്.
