Malayalam
ആരാകും നമ്പ്യാർ ?- പഴശ്ശിരാജക്കു ശേഷം കുഞ്ചൻ നമ്പ്യാരുടെ കഥ പറയുന്ന ഹരിഹരന്റെ ചിത്രം
ആരാകും നമ്പ്യാർ ?- പഴശ്ശിരാജക്കു ശേഷം കുഞ്ചൻ നമ്പ്യാരുടെ കഥ പറയുന്ന ഹരിഹരന്റെ ചിത്രം
പഴശ്ശിരാജാ എന്ന ബോക്സ് ഓഫീസിൽ ഇളക്കി മറിച്ച ചിത്രത്തിന് ശേഷം വീണ്ടും ഒരു ബിഗ് ബജറ്റ് ക്ലാസ്സിക് ചിത്രത്തിന് തയ്യാറെടുക്കുകയാണ് മലയാള സിനിമയുടെ ഹിറ്റ് ക്ലാസിക് സംവിധായകന്‍ ഹരിഹരന്‍ .കേരള ചരിത്രത്തില്‍ തന്നെ ഏറ്റവും പ്രതിഭാസമ്ബന്നനായ കവി എന്നതിനു പുറമേ തുള്ളല്‍ എന്ന നൃത്തകലാരൂപത്തിന്റെ ഉപജ്ഞാതാവെന്ന നിലയിലും പ്രസിദ്ധനായ കുഞ്ചന്‍ നമ്ബ്യാരുടെ ജീവിതം വെള്ളിത്തിരയിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം.ഒരു അഭിമുഖത്തിലാണ് ഹരിഹരൻ തന്റെ പുതിയ പ്രോജെക്ടിനെ പറ്റി വ്യക്തമാക്കിയത് .
ന്യൂജന്‍ സിനിമകളുടെ കാലത്ത് ചരിത്ര സിനിമകള്‍ എത്രത്തോളം പ്രാധാന്യം ലഭിക്കുമെന്ന് ചോദിച്ചാല്‍ എന്തുകൊണ്ട് കുഞ്ചന്‍ നമ്ബ്യാരുടെ കഥ ജീവിത കഥ സിനിമയായിക്കൂടാ? അങ്ങനെ വിസ്മരിക്കപ്പെടേണ്ട ആളാണോ നമ്ബ്യാര്‍? നമ്മളല്ലെങ്കില്‍ ആരാണ് അദ്ദേഹത്തിന്റെ കഥകളെൊക്ക പറയുക എന്നാണ് ഹരിഹരന്റെ മറുചോദ്യം.
കേരളം കണ്ട ഏറ്റവും ആദ്യത്തെ നവേത്ഥാന നായകനാണ് കുഞ്ചന്‍ നമ്ബ്യാര്‍. അല്ലെങ്കില്‍ യഠാര്‍ത്ഥ നവോത്ഥാന നായകനാണ് അദ്ദേഹം. കൃതികള്‍ വായിച്ചപ്പോള്‍ സിനിമയാക്കണമെന്ന തോന്നല്‍ ഉടലെടുത്തു. ഇതിനായി കഴിഞ്ഞ ഒരുവര്‍ഷമായി കൃത്യമായ പഠനത്തിലാണ്. എം.ടി വാസുദേവന്‍ നായരുമായുള്ള ചര്‍ച്ചകളിലാണ് സിനിമ ചെയ്യണമെന്ന തോന്നല്‍ ഉണ്ടാക്കിയത്.
കഥയെ കുറിച്ച് ചിന്തിച്ചു തുടങ്ങിയപ്പോള്‍ തന്നെ കുഞ്ചന്‍ നമ്ബ്യാരായി ആരാണ് തിരശീലയിലെത്തുക എന്ന കാര്യത്തെ കുറിച്ച് ആലോചിച്ചിരുന്നു. അഭിനയവും അഭ്യാസവും തുള്ളലുമൊക്കെയായി മികച്ച അഭിനയ സാദ്ധ്യതയുള്ള വേഷമാണ് നമ്ബ്യാരുടേത്. മുപ്പത് മുതല്‍ അറുപത്തിയഞ്ച് വയസുവരെയുള്ള കുഞ്ചന്‍ നമ്ബ്യാരുടെ ജീവിതമാണ് സിനിമയാക്കാന്‍ ഉദ്ദേശിക്കുന്നത്.
ഒരു നടന്‍ തന്നെ പൂര്‍ണമായും ഈ വേഷം കൈകാര്യം ചെയ്യണമെന്നാണ് ആഗ്രഹം. പല പേരുകളും മനസിലുണ്ട് പക്ഷേ വെള്ളിത്തിരയില്‍ കുഞ്ചന്‍ നമ്ബ്യാരായി ആരാണ് എത്തുക എന്ന കാര്യം ഇതുവരെ തീരുമാനിച്ചിട്ടില്ല. അതൊരു സസ്പെന്‍സായി നില്‍ക്കട്ടെ. ഒരു സര്‍പ്രൈസ് കാസ്റ്റിംഗായിരിക്കും ചിത്രത്തിലേത്.സിനിമയ്ക്ക് ഇതുവരെ പേര് തീരുമാനിച്ചിട്ടില്ല ആ പ്രൊജക്റ്റ് എന്നാൽ ഉടൻ തന്നെ തുടങ്ങാനാണ് പ്ലാൻ എന്നുമാണ് ഹരിഹരൻ പറഞ്ഞത് .
hariharan about his new project kunjan nambiar