Malayalam
മോഹൻലാലിനെ പരിഹസിച്ചവർക്കുള്ള മറുപടി ഇതാണ് ;ഹരീഷ് പേരടി!
മോഹൻലാലിനെ പരിഹസിച്ചവർക്കുള്ള മറുപടി ഇതാണ് ;ഹരീഷ് പേരടി!
By
കഴിഞ്ഞ കുറേ ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ നിറയുന്നത് താരരാജാവായ മോഹൻലാലിൻറെ വാർത്തകളാണ്.മോഹൻലാലിൻറെ തടിയെക്കുറിച്ചും, മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലെ ലൂക്കിനെക്കുറിച്ചുമൊക്കെയാണ് എപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച.എന്നാൽ കഴിഞ്ഞ ദിവസം താരം ജിമ്മിൽ വർക്ഔട് ചെയ്യുന്ന ചിത്രങ്ങളും ചർച്ചയായിരുന്നു.ഇപ്പോളിതാ താരത്തിനെതിരെ ബോഡി ഷെയിമിംഗ് നടത്തിയവരോട് പ്രതികരിക്കുകയാണ് ഹരീഷ് പിഷാരടി.ഒരു ലൊക്കേഷന്‍ ചിത്രത്തിന്റെ പേരില്‍ മോഹന്‍ലാല്‍ എന്ന അഭിനേതാവിനെ പരിഹസിച്ചവര്‍ക്കുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് ഹരീഷ് പേരടി. മരയ്ക്കാരില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട് അദ്ദേഹം. ‘മരയ്ക്കാരില്‍ അടുത്ത് നിന്ന് അനുഭവിച്ച മോഹന്‍ലാലിന്റെ പെര്‍ഫോമന്‍സിനെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് ഹരീഷ് പേരടിയുടെ പ്രതികരണം.
ഹരീഷ് പേരടി എഴുതുന്നു..
‘ഈ മനുഷ്യനെ ബോഡി ഷെയിമിംഗ് നടത്തിയവരോടാണ് ഞാന്‍ സംസാരിക്കുന്നത്. ഞാന്‍ കുഞ്ഞാലി മരക്കാറുടെ മലയാളവും തമിഴും ഡബ്ബിംഗ് പൂര്‍ത്തിയാക്കി. ഞാനും ഈ മഹാനടനും തമ്മില്‍ അതിവൈകാരികമായ ഒരു സീനുണ്ട്. അതില്‍ തന്റെ മുഖത്തിന്റെ ഒരു ഭാഗം മാത്രം തന്ന് ഈ മനുഷ്യന്റെ ഒരു അഭിനയ മുഹുര്‍ത്തമുണ്ട്. അതില്‍ കുഞ്ഞാലിയുടെ ഹൃദയമായിരുന്നു അവിടെ മുഴുവന്‍ പ്രകാശിച്ചത്. നിരവധി തവണ ആവര്‍ത്തിച്ച് കണ്ടിട്ടും കുഞ്ഞാലിയുടെ മനസ്സ് കവരാനുള്ള ഈ അഭിനയ തസ്‌ക്കരന്റെ വിദ്യ എന്താണെന്ന് ഒരു അഭിനയ വിദ്യാര്‍ത്ഥി എന്ന നിലക്ക് ഞാനിപ്പോഴും അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. ആയോധനകലയിലെ പുലികളായ ഒരുപാട് ശരീരഭാരമുള്ള കളരിഗുരക്കന്‍മാരെ കണ്ട വടക്കന്‍കളരിയുടെ നാട്ടില്‍ നിന്ന് വരുന്ന എനിക്ക് ഈ ബോഡി ഷെയിമിംങ്ങിനെ അറിവില്ലായ്മയായി മാത്രമെ കാണാന്‍ പറ്റുകയുള്ളു. ലാലേട്ടാ വിണ്ടും ഒരു ലാല്‍ സലാം’.
hareesh perady talks about mohanlal