Connect with us

ജയിലര്‍ സിനിമയിലേക്ക് എന്നെ വിളിച്ച ദിവസം ഞാന്‍ മലൈകോട്ടൈ വാലിബനില്‍ കാളവണ്ടി ഓടിച്ച് പഠിക്കാന്‍ പോവുകയായിരുന്നു; ഹരീഷ് പേരടി

Movies

ജയിലര്‍ സിനിമയിലേക്ക് എന്നെ വിളിച്ച ദിവസം ഞാന്‍ മലൈകോട്ടൈ വാലിബനില്‍ കാളവണ്ടി ഓടിച്ച് പഠിക്കാന്‍ പോവുകയായിരുന്നു; ഹരീഷ് പേരടി

ജയിലര്‍ സിനിമയിലേക്ക് എന്നെ വിളിച്ച ദിവസം ഞാന്‍ മലൈകോട്ടൈ വാലിബനില്‍ കാളവണ്ടി ഓടിച്ച് പഠിക്കാന്‍ പോവുകയായിരുന്നു; ഹരീഷ് പേരടി

സിനിമയുടെ പ്രഖ്യാപനം മുതൽ പ്രേക്ഷകർ ആവേശത്തോടെ ഓരോ അപ്ഡേറ്റും ആഘോഷമാക്കുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ.. തിയേറ്ററിൽ പ്രകമ്പനം സൃഷ്ടിക്കുമെന്നുറപ്പുള്ള തീപ്പൊരി ലുക്കിൽ മോഹൻലാൽ പ്രത്യക്ഷപ്പെടുന്ന ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രേക്ഷകരിൽ കൂടുതൽ ആവേശമാണ് സമ്മാനിക്കുന്നത്. മോഹൻലാലിലന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രം തന്നെയാകും എന്ന പ്രതീക്ഷ നിലനിർത്തി തന്നെയാണ് കരുത്തനായ കഥാനായകന്റെ രൂപം മലയാളികൾ ഏറ്റെടുക്കുന്നത്.

സിനിമയിലെ പ്രധാന താരങ്ങളില്‍ ഒരാളാണ് ഹരീഷ് പേരടി.വാലിബനില്‍ അഭിനയിച്ചു കൊണ്ടിരിക്കെ തനിക്ക് നഷ്ടമായ സിനിമകളെ കുറിച്ച് പറഞ്ഞിരിക്കുകയാണ് നടന്‍ ഇപ്പോള്‍. രജനികാന്ത് ചിത്രം ‘ജയിലര്‍’ തനിക്ക് നഷ്ടമായി എന്നാണ് ഹരീഷ് പേരടി കാന്‍ മീഡിയ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്.

രജനി സാറിന്റെ ജയിലര്‍ സിനിമയിലേക്ക് എന്നെ വിളിച്ചിരുന്നു. ലാലേട്ടന്‍ ആണ് അതിലുള്ള ഒരാള്. രജനി സാറിന്റെ സിനിമയില്‍ അഭിനയിക്കുക എന്നത് എന്റെ എത്രയോ കാലത്തെ സ്വപ്‌നമാണ്. സംവിധായകന്‍ നെല്‍സണ്‍ ആണ്. നെല്‍സണ്‍ കോലമാവ് കോകില ചെയ്തപ്പോള്‍ ഞാനാണ് അതില്‍ പ്രധാന വില്ലന്‍ വേഷം ചെയ്തത്.”

”ഇതിലൊരു കഥാപാത്രത്തിന് വിളിച്ച ദിവസം ഞാന്‍ മലൈകോട്ടൈ വാലിബനില്‍ കാളവണ്ടി ഓടിച്ച് പഠിക്കാന്‍ പോവുകയായിരുന്നു. കാളവണ്ടി എന്ന് പറഞ്ഞാല്‍ അവിടെ കൂറ്റന്‍ കാളകളാണ് ഉള്ളത്. അത് ഓടിച്ച് പഠിക്കാന്‍ വരണമെന്ന് ലിജോ പ്രത്യേകം പറഞ്ഞതാണ്. ലിജോയെ പോലുള്ള ആള് എന്നെ അങ്ങനെ വിളിക്കുമ്പോള്‍ എന്ത് ചെയ്യും.””ഞാന്‍ അവരോട് പറഞ്ഞു, ഇങ്ങനെയൊരു സിനിമയാണ്, വലിയൊരു ആഗ്രഹം തന്നെയാണ് എന്ന് പറഞ്ഞു. ഇങ്ങനെയുള്ള സിനിമകള്‍ കാരണം പലപ്പോഴും പല നല്ല സിനിമകളും നഷ്ടപ്പെട്ടിട്ടുണ്ട്. അത് പിന്നെ സിനിമയുടെ ഭാഗമാണല്ലോ” എന്നാണ് ഹരീഷ് പേരടി പറഞ്ഞത്.

More in Movies

Trending