Connect with us

ജനാധിപത്യം നിലനിര്‍ത്താന്‍ വേണ്ടി വായു ഗുളിക വാങ്ങാന്‍ വേണ്ടി പോകുന്ന നമ്മള്‍ തിരഞ്ഞെടുത്ത പ്രമുഖന് വഴിമാറി കൊടുക്കാം; ശാസ്ത്രം തോല്‍ക്കും..പ്രമുഖര്‍ ജയിക്കും; ഹരീഷ് പേരടി

Malayalam

ട്രാഫിക് നിയമം ലംഘിക്കുന്നവരെ പിടികൂടാന്‍ എഐ കാമറകള്‍ സ്ഥാപിച്ചു കഴിഞ്ഞു. എന്നാല്‍ സാധാരണക്കാര്‍ക്ക് ഒരു നിയമവും വിഐപികള്‍ക്ക് മറ്റൊരു നിയമവുമാണ് നമ്മുടെ നാട്ടില്‍ നടക്കുന്നതെന്നാണ് പൊതുവെ ഉയരുന്ന ആക്ഷേപം. ഇപ്പോഴിതാ നിയമം തെറ്റിക്കുന്ന പ്രമുഖരെ ഒഴിവാക്കും എന്ന സര്‍ക്കാര്‍ നിലപാടിനെ പരിഹസിച്ചിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി.

AI ക്യാമറകള്‍ ശാസ്ത്രമാണ്..അതില്‍ നിയമം തെറ്റിക്കുന്ന എല്ലാവരും പെടും..പക്ഷെ ഈ ക്യാമറകളെ വിലയിരുത്തുന്ന മുനുഷ്യന്റെ അടിമ ബുദ്ധി നിയമം തെറ്റിക്കുന്ന പ്രമുഖരെ ഒഴിവാക്കും..ശാസ്ത്രം തോല്‍ക്കും..പ്രമുഖര്‍ ജയിക്കും..പഠിക്കുന്ന കാലത്ത് ക്ലാസ്സ് കട്ട് ചെയ്യത് കോണോത്തിലെ രാഷ്ട്രിയം ചിലച്ച് കത്തിക്കും കഠാരകള്‍ക്കും ഇടയിലൂടെ നടന്ന് പ്രമുഖനായി പോവാത്തതില്‍ നിങ്ങള്‍ക്ക് ഇപ്പോള്‍ ദുഖിക്കാം..

ജനാധിപത്യം നിലനിര്‍ത്താന്‍ വേണ്ടി വായു ഗുളിക വാങ്ങാന്‍ വേണ്ടി പോകുന്ന നമ്മള്‍ തിരഞ്ഞെടുത്ത പ്രമുഖന് വഴിമാറി കൊടുക്കാം..വേഗതയുള്ള ഒരു ലോകത്തെ സ്വപ്നം കണ്ട് നമ്മുടെ വേഗത മാത്രമാണ് തെറ്റെന്ന് സ്വയം ഉറപ്പിച്ച് പിഴയടക്കാം..നമുക്ക് ഇഴഞ്ഞ് നിങ്ങാം..

തിരക്കുകളില്‍ സ്വയം പഴിച്ച് ഞെരിഞ്ഞ് അമരാം..എന്നിട്ട് ലോകത്തോട് ഉറക്കെ പറയാം ഞങ്ങള്‍ മലയാളികളെ ആര്‍ക്കും തോല്‍പ്പിക്കാന്‍ പറ്റില്ല..കാരണം ലോകത്തിലെ ഏറ്റവും ബുദ്ധിയുള്ള മനുഷ്യര്‍ ഞങ്ങളാണ്..പ്രമുഖരെ തിരിച്ചറിയാന്‍ കഴിവുള്ള ഞങ്ങള്‍ വേറെ ലെവലാണ്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top