Malayalam
രാജാവിനെ പുകഴ്ത്താന്‍ പെടാപാടുപെടുന്ന രാജസദസ്സിലെ രണ്ട് മണ്ടന്‍മാര്‍ക്കിടയില്‍ ആരാണ് വലിയ മണ്ടന്‍ എന്ന് മാത്രമേ ഇനി അറിയേണ്ടൂ!
രാജാവിനെ പുകഴ്ത്താന്‍ പെടാപാടുപെടുന്ന രാജസദസ്സിലെ രണ്ട് മണ്ടന്‍മാര്‍ക്കിടയില്‍ ആരാണ് വലിയ മണ്ടന്‍ എന്ന് മാത്രമേ ഇനി അറിയേണ്ടൂ!
കഴിഞ്ഞ ദിവസമായിരുന്നു കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് നടന്‍ ഭീമന്‍ രഘുവിനെ വിമര്‍ശിച്ച് രംഗത്തെത്തിയത്. ഇപ്പോഴിതാ ഈ സംഭവത്തില്‍ പരിഹാസവുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി. രാജാവിനെ പുകഴ്ത്താന്‍ പെടാപാടുപെടുന്ന സദസ്സിലെ രണ്ട് മണ്ടന്‍മാര്‍ക്കിടയില്‍ ആരാണ് വലിയമണ്ടന്‍ എന്ന് മാത്രമേ ഇനി അറിയേണ്ടതുള്ളുവെന്ന് പേരടി പറഞ്ഞു. ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലായിരുന്നു പേരടിയുടെ വിമര്‍ശനം.
പേരടിയുടെ കുറിപ്പ്
രാജാവിനെ പുകഴ്ത്താന്‍ പെടാപാടുപെടുന്ന രാജസദസ്സിലെ രണ്ട് മണ്ടന്‍മാര്‍ക്കിടയില്‍ ആരാണ് വലിയ മണ്ടന്‍ എന്ന് മാത്രമേ ഇനി അറിയേണ്ടൂ,,,ഒരു മണ്ടന് മറ്റൊരു മണ്ടനെ ഇഷ്ടമല്ലാ എന്ന് പറഞ്ഞവന്‍ ഏതായാലും മണ്ടനല്ല എന്ന് ഉറപ്പായി സ്വന്തം മണ്ട, എങ്ങിനെ നിങ്ങളെ സഹിക്കുന്നു, മണ്ട സലാം..??
‘എനിക്ക് മുഖ്യമന്ത്രിയോടുള്ള ബഹുമാനം അദ്ദേഹം ആ ഭാഗത്തേക്കേ നോക്കിയില്ല എന്നതാണ്. കാരണം മിസ്റ്റര്‍ രഘൂ നിങ്ങള്‍ അവിടെ ഇരിക്കൂ എന്നു പറഞ്ഞാല്‍ ഇയാള്‍ ആളായി. അങ്ങനെ പുള്ളി ആരെയും ആളാക്കില്ല. സിനിമയില്‍ ഇയാള്‍ ഒരു കോമാളിയാണ്. മസില്‍ ഉണ്ടെന്നേയുള്ളൂ. ഞങ്ങളൊക്കെ എത്ര കാലമായി കളിയാക്കി കൊന്നുകൊണ്ടിരിക്കുന്ന ഒരുത്തനാ.
മണ്ടനാണ്. നമ്മുടെ ഒരു സുഹൃത്ത് പറഞ്ഞത്, രഘൂ നിങ്ങളെ ശക്തി കൊണ്ടും ബുദ്ധി കൊണ്ടും എനിക്ക് കീഴ്‌പ്പെടുത്താന്‍ ആവില്ല. ശക്തി കൊണ്ട് മനസിലായി, ബുദ്ധികൊണ്ട്? എന്ന് രഘു തന്നെ ചോദിച്ചു. ബുദ്ധികൊണ്ട് ഞാന്‍ നിങ്ങളെക്കുറിച്ച് തമാശ പറഞ്ഞാല്‍ നിങ്ങള്‍ക്ക് മനസിലാവണ്ടേ എന്നായിരുന്നു’ രഞ്ജിത്ത് പറഞ്ഞത്.
