Malayalam
ജനപ്രിയ നായകന് ജന്മദിനം;ആശംസകൾ അറിയിച്ച് ആരധകർ!
ജനപ്രിയ നായകന് ജന്മദിനം;ആശംസകൾ അറിയിച്ച് ആരധകർ!
By
മലയാള സിനിമയുടെ ഒരേ ഒരു ജനപ്രിയ നടൻ അതെന്നും ദിലീപ് ആണ് മലയാള സിനിമയ്ക്കു പകരം വെക്കാൻ കഴിയാത്ത വലിയൊരു താരമാണ് ദിലീപ്.താരത്തിന്റെ ചിത്രങ്ങൾക്കെല്ലാം തന്നെ വളരെ ഏറെ പ്രേക്ഷക പിന്തുണയാണ് നേടിയിയിട്ടുള്ളത്.മലയാള സിനിമ ലോകത്ത് ഒരുമിച്ച് ചിരിക്കാനും,ചിന്തിക്കാനും,ഒക്കെയായി താരം എത്തുമ്പോൾ എന്നും മലയാളയ്കൾ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചിട്ടുള്ളത്.താരത്തിന്റെ പിറന്നാൾ അടുത്തുകൊണ്ടിരിക്കുകയാണ് ഇപ്പോഴിതാ താരത്തിന്റെ ആരാധകർ ഒന്നടങ്കം ആശംസകളുമായി എത്തിയിരിക്കുകയാണ്.
ദിലീപ് ഇപ്പോൾ കുടുംബത്തോടെപ്പം സന്തോഷത്തോട്ട് കഴിയുകയാണ്.ഈ ഇടെ ആയിരുന്നു മകൾ മഹാലക്ഷ്മിയുടെ പിറന്നാൾ അതിമനോഹരമായി ആഘോഷിച്ചത്.സിനിമ ലോകത്തിലെ നിരവധി താരങ്ങളും ആഘോഷത്തിൽ പങ്കെടുക്കാൻ എത്തിയത് വളരെ വലിയ വാർത്തയായിരുന്നു.പ്പോഴിതാ ദിലീപും പിറന്നാള്‍ നിറവിലാണ്. 1967 ല്‍ ജനിച്ച ദിലീപിന്ന് അമ്പത്തിരണ്ടാം ജന്മദിനമാണ് ആഘോഷിക്കുന്നത്. ദിലീപ് ഫാന്‍സ് ക്ലബ്ബുകളുടെ നേതൃത്വത്തില്‍ വിപുലമായ ആഘോഷങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ട്രീബൂട്ട് വീഡിയോസും പോസ്റ്ററുകളുമടക്കം സോഷ്യല്‍ മീഡിയ നിറയെ ദിലീപിനുള്ള ആശംസാ പ്രവഹാമാണ്. സിനിമാ ലോകത്ത് നിന്നും ദിലീപിന്റെ സഹപ്രവര്‍ത്തകരും ആശംസകള്‍ അറിയിച്ച് കൊണ്ട് എത്തിയിരുന്നു.
വാക്കുകള്‍ക്കപ്പുറമാണ് ചില ബന്ധങ്ങള്‍… പ്രിയപ്പെട്ട ദിലീപേട്ടാ ഒരായിരം ജന്മദിനാശംസകള്. എന്നുമാണ് രാമലീലയുടെ സംവിധായകന് അരുണ്‍ ഗോപി ഫേസ്ബുക്കിലൂടെ എഴുതിയ കുറിപ്പില്‍ പറഞ്ഞിരിക്കുന്നത്. പിറന്നാളിനോട് അനുബന്ധിച്ച് ഫാന്‍സ് ഗ്രൂപ്പുകളിലൂടെ വന്ന ദിലീപിന്റെ കിടിലന്‍ ചിത്രവും അരുണ്‍ ഗോപി പങ്കുവെച്ചിരുന്നു. നമിത പ്രമോദ്, അടക്കമുള്ള നടിമാരും ദിലീപിന് ആശംസ അറിയിച്ചിരിക്കുകയാണ്. ജാക്ക് ആന്‍ഡ് ഡാനിയേല്‍ ആണ് ഉടന്‍ റിലീസിനൊരുങ്ങുന്ന ദിലീപ് ചിത്രം. എസ് എല്‍ പുരം ജയസൂര്യ സംവിധാനം ചെയ്യുന്ന സിനിമയില്‍ ദിലീപ് ഒരു കള്ളനായിട്ടാണ ്അഭിനയിക്കുന്നത്. തമിഴ് നടന് അര്ജുന് സര്‍ജയാണ് ചിത്രത്തിലെ പ്രധാനപ്പെട്ടൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
happy birthday dileep
