Connect with us

ഹൻസികയെ തേടി ആ രോഗം; അസുഖം തിരിച്ചറിഞ്ഞു, ചികിത്സയിൽ ; ചങ്കുതകർന്ന് സിന്ധുവും കൃഷ്ണകുമാറും പറഞ്ഞത്; ഒന്നര വയസ്സുള്ളപ്പോൾ തുടങ്ങിയ അസുഖം…

Uncategorized

ഹൻസികയെ തേടി ആ രോഗം; അസുഖം തിരിച്ചറിഞ്ഞു, ചികിത്സയിൽ ; ചങ്കുതകർന്ന് സിന്ധുവും കൃഷ്ണകുമാറും പറഞ്ഞത്; ഒന്നര വയസ്സുള്ളപ്പോൾ തുടങ്ങിയ അസുഖം…

ഹൻസികയെ തേടി ആ രോഗം; അസുഖം തിരിച്ചറിഞ്ഞു, ചികിത്സയിൽ ; ചങ്കുതകർന്ന് സിന്ധുവും കൃഷ്ണകുമാറും പറഞ്ഞത്; ഒന്നര വയസ്സുള്ളപ്പോൾ തുടങ്ങിയ അസുഖം…

മലയാളികൾക്ക് ഇഷ്ട്ടപ്പെട്ട താരകുടുംബമാണ് കൃഷ്ണകുമാറിന്റേത്. വീട്ടിലെ എല്ലാവരും മലയാളികൾക്ക് പ്രിയപ്പെട്ടവരാണ്. ഇവരിൽ ഹന്‍സികയാണ് ഏറ്റവും ഇളയവൾ.

യൂട്യൂബ് തന്റെ വരുമാന മാര്‍ഗമായിട്ടാണ് ഹൻസികയും കാണുന്നത്. ഇപ്പോഴിതാ അച്ഛനും അമ്മയ്ക്കുമൊപ്പം നടത്തിയ ‘ഹു നോസ് മി ബെറ്റര്‍’ എന്ന ഗെയിമിൽ സിന്ധുവും കൃഷ്ണകുമാറും ഹൻസികയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്.

എത്രാമത്തെ വയസ്സിലാണ് തനിക്ക് ആരോഗ്യ പ്രശ്‌നം ഉണ്ടായത് എന്നതായിരുന്നു ഹൻസികയുടെ ചോദ്യം. കൃഷ്ണ കുമാറിനും സിന്ധുവിനും ആ ദിവസങ്ങള്‍ ഇപ്പോഴും ഓർമയുണ്ടെന്നാണ് പറയുന്നത്. ഒന്നര വയസ്സുള്ളപ്പോഴാണ് നെഫ്രോട്ടിക് സിന്‍ഡ്രോം എന്ന അസുഖം ഹന്സികയ്ക്ക് വന്നത്.

വൃക്ക തകരാറിലാകുന്ന അവസ്ഥയാണിതെന്നും ഒരു വയസ്സും അഞ്ച് മാസവും ഉള്ള സമയത്ത് ഹന്‍സികയ്ക്ക് ഉള്ളതായി തിരിച്ചറിഞ്ഞതെന്നും സിന്ധു പറഞ്ഞു. മാത്രമല്ല പ്രോട്ടീനുകള്‍ അമിതമായി മൂത്രത്തിലൂടെ പുറത്തേക്ക് പോകുന്ന അവസ്ഥയാണിതെന്നും വളരെ സങ്കീര്‍ണമായ അവസ്ഥയാണിതെന്നും കുടുംബം പറഞ്ഞു.

അതേസമയം ഏത് പ്രായത്തിലുള്ളവര്‍ക്കും വരാവുന്ന അസുഖമാണ്. ഒരു വയസ്സ് മുതല്‍ ആറ് വയസ്സുവരെയുള്ള കുഞ്ഞുങ്ങളിലാണ് കൂടുതലും കണ്ടുവരുന്നത്. ഈ അസുഖം ഉണ്ടായ സമയത്ത് തന്റെ മുഖം വീര്‍ത്ത്, തടിച്ച് ഒരു ചൈനീസ് ലുക്ക് ആയിരുന്നെന്നും അന്ന് തനിക്ക് പേഴ്‌സണലി ഏറ്റവും ഇഷ്ടപ്പെട്ട ലുക്കായിരുന്നു അത് എന്ന് ഹന്‍സിക പറയുന്നു.

അന്ന് ഹന്‍സികയെ ചികിത്സിച്ച ഡോക്ടര്‍മാർ അത്രയും കെയര്‍ എടുത്ത് ചികിത്സിച്ചതിനാലാണ് ഹന്‍സു ഓകെയായതെന്നും സ്‌കൂളില്‍ പോയി തുടങ്ങിയപ്പോഴാണ് എല്ലാം ശെരിയായി വന്നതെന്നും സിന്ധു വ്യക്തമാക്കി.

എന്നാൽ മൂന്ന് മൂന്നര വര്‍ഷം എടുത്തു ട്രീറ്റ്മെന്റന്നും വളരെ കഷ്ടപ്പെട്ട ഒരു നീണ്ട യാത്രയായിരുന്നു അതെന്നും സിന്ധു പറഞ്ഞുവെക്കുന്നു. എങ്കിലും മെഡിസിന്‍സ് തുടര്‍ന്ന് നാല് വര്‍ഷത്തോളം എടുത്തിരുന്നുവെന്നും ഇപ്പോള്‍ ഹന്‍സു പെര്‍ഫക്ട്‌ലി ഓകെയാണെന്നും സിന്ധു കൂട്ടിച്ചേർത്തു.

Continue Reading
You may also like...

More in Uncategorized

Trending

Recent

To Top