Connect with us

‘കിടന്നു കൊടുത്തിട്ടാണോ അവസരം കിട്ടിയത്’ എന്ന് അവതാരക; അഭിമുഖത്തില്‍ നിന്നും ഇറങ്ങിപ്പോയി നടി; അത് സ്‌ക്രിപ്റ്റഡോ പ്രാങ്കോ അല്ലായിരുന്നുവെന്ന് ഹന്ന റെജി കോശി

Actress

‘കിടന്നു കൊടുത്തിട്ടാണോ അവസരം കിട്ടിയത്’ എന്ന് അവതാരക; അഭിമുഖത്തില്‍ നിന്നും ഇറങ്ങിപ്പോയി നടി; അത് സ്‌ക്രിപ്റ്റഡോ പ്രാങ്കോ അല്ലായിരുന്നുവെന്ന് ഹന്ന റെജി കോശി

‘കിടന്നു കൊടുത്തിട്ടാണോ അവസരം കിട്ടിയത്’ എന്ന് അവതാരക; അഭിമുഖത്തില്‍ നിന്നും ഇറങ്ങിപ്പോയി നടി; അത് സ്‌ക്രിപ്റ്റഡോ പ്രാങ്കോ അല്ലായിരുന്നുവെന്ന് ഹന്ന റെജി കോശി

പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായ നടിയാണ് ഹന്ന റെജി കോശി. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ താരത്തിന്റെ ഒരു അഭിമുഖമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. കാസ്റ്റിങ് കൗച്ചുമായി ബന്ധപ്പെട്ട് നിലവാരമില്ലാത്ത രീതിയിലുള്ള ചോദ്യം ചോദിച്ച അവതാരകയ്‌ക്കെതിരെയാണ് നടി സംസാരിക്കുന്നത്.

ചാനലിന് റീച്ച് കിട്ടാന്‍ എന്തും ചോദിക്കാമെന്നു കരുതുന്നത് ശരിയല്ലെന്നും അവതാരകയുടെ ഇടപെടല്‍ വേദനിപ്പിച്ചെന്നും ഹന്ന വ്യക്തമാക്കി. നടിയുടെ പുതയി ചിത്രമായ ഡിഎന്‍എ എന്ന പുതിയ സിനിമയുടെ പ്രാമോഷനിടെയായിരുന്നു സംഭവം.

‘കിടന്നു കൊടുത്തിട്ടാണോ അവസരം കിട്ടിയത്’ എന്നായിരുന്നു ഹന്നയോടുള്ള അവതാരകയുടെ ചോദ്യം. ഇതോടെ ഹന്ന മൈക്ക് ഊരിവെച്ച് അഭിമുഖത്തിനിടെ ഇറങ്ങിപ്പോയി. നടന്‍ അഷ്‌കര്‍ സൗദാനും ഉണ്ടായിരുന്നു പരിപാടില്‍. അദ്ദേഹവും ഹന്നയ്‌ക്കൊപ്പം ഇറങ്ങിപ്പോയി.

അഭിമുഖം സ്‌ക്രിപ്റ്റഡ് ആയിരുന്നില്ലെന്നും നടന്നത് പ്രാങ്ക് അല്ലായിരുന്നുവെന്നും ഹന്ന വ്യക്തമാക്കിയിരുന്നു. എന്തു ചോദിച്ചാലും മറുപടി പറയാമോ എന്ന് അഭിമുഖത്തിനു മുന്‍പേ അവതാരക ചോദിച്ചിരുന്നു. പക്ഷേ, ഇത്തരമൊരു ചോദ്യം പ്രതീക്ഷിച്ചില്ല. ആ ചോദ്യം ഉചിതമായിരുന്നില്ല.

റീച്ച് കിട്ടാന്‍ വേണ്ടിയായിരിക്കും അവര്‍ അങ്ങനെ ഒരു ചോദ്യം ചോദിച്ചത്. ചോദ്യം ചോദിച്ച രീതി വേദനിപ്പിച്ചു. ആദ്യം പ്രതികരിക്കുന്നില്ലെന്നു കരുതി.

പക്ഷേ, എന്റെ നിലപാട് എനിക്ക് വ്യക്തമാക്കണമായിരുന്നു. ആരെങ്കിലും അപര്യാദയായി പെരുമാറുകയാണെങ്കില്‍ അതിനോടുള്ള എന്റെ പ്രതികരണം എനിക്ക് പറയണമല്ലോ.

എന്തിനാണ് അങ്ങനെ ഒരു ചോദ്യം ചോദിക്കുന്നത്? അതൊരു തെറ്റായ ചോദ്യമല്ലേ? അങ്ങനെയൊരു വ്യക്തിയല്ല ഞാന്‍ എന്നൊരു കാര്യം എനിക്ക് അവിടെ പറയണമായിരുന്നു. കൂടുതല്‍ പറഞ്ഞു കുളമാക്കുന്നതിനെക്കാള്‍ ഇറങ്ങിപ്പോകുന്നതായിരിക്കും ഉചിതമെന്ന് കരുതി എന്നും ഹന്ന പറയുന്നു.

More in Actress

Trending

Recent

To Top