Connect with us

പൊരിവെയിലത്ത് അമല പോള്‍ വാനിറ്റി വാനിൽ നിന്നും ഇറക്കിവിട്ടു, ഞങ്ങള്‍ക്കായി ഒരു മുഴുവൻ വാനും ബുക്ക് ചെയ്യുന്ന തബുവിനെപ്പോലുള്ള താരങ്ങൾക്കൊപ്പം പ്രവര്‍ത്തിച്ചയാളാണ് ഞാന്‍, ഹെയർസ്‌റ്റൈലിസ്റ്റ് ഹേമ

Actress

നിരവധി ആരാധകരുള്ള നടിയാണ് അമല പോള്‍. ഇപ്പോഴിതാ അമലാ പോളിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് സെലിബ്രിറ്റി ഹെയർസ്‌റ്റൈലിസ്റ്റ് ഹേമ. കടുത്ത ചൂടിൽ നടി തങ്ങളെ വാനിറ്റി വാനിൽ നിന്നും ഇറക്കിവിട്ടെന്നാണ് ഹേമ പറയുന്നത്.

ഒരിക്കൽ ഞാൻ അമല പോളിനൊപ്പം ചെന്നൈയിൽ ഷൂട്ടിംഗിന് പോയിരുന്നു. എനിക്ക് അവരെ നേരിട്ട് അറിയില്ലായിരുന്നു, ഒരു സുഹൃത്ത് വഴിയാണ് പോയത്. ഏപ്രിൽ മെയ് മാസത്തെ ഷൂട്ടിംഗ് സമയത്ത് നല്ല ചൂടായിരുന്നു. തണലിനായി ലൊക്കേഷനിൽ ഒരു മരം പോലും ഇല്ലായിരുന്നു.

അതിനാൽ ഞങ്ങൾ വാനിറ്റി വാനിലേയ്ക്ക് കയറി. വാനിൽ രണ്ട് ഭാഗങ്ങളുണ്ട്, ഒന്ന് കലാകാരന്മാർ ഇരിക്കുന്നതും മറ്റൊന്ന് സാങ്കേതിക വിദഗ്ധർക്ക് ഉള്ളതും. അങ്ങനെ ഞങ്ങൾ കയറി അകത്ത് ഇരുന്നപ്പോൾ അമല മാനേജരോട് പറഞ്ഞു ഞങ്ങളോട് പോകാൻ പറയ് എന്ന് ആവശ്യപ്പെട്ടു. ‘അവർക്ക് വാനിറ്റി വാനിൽ ഇരിക്കാൻ അനുവാദമില്ലെന്ന് പറയൂ.’ എന്നാണ് അമല പറഞ്ഞത്.

അങ്ങനെ മാനേജർ ഞങ്ങളോട് വന്ന് ഇറങ്ങിപ്പോകാന്‍ പറഞ്ഞപ്പോള്‍ ഞാനും മേക്കപ്പ് മാനും പരസ്പരം നോക്കി. ‘ഇത്രയും ചൂടുള്ള കാലാവസ്ഥയിൽ ഞങ്ങൾ എവിടെ പോകും?’ എന്ന മട്ടിലായിരുന്നു ഞങ്ങൾ. എന്നിട്ടും ഞങ്ങൾക്ക് വാനിൽ നിന്ന് ഇറങ്ങേണ്ടി വന്നു.

ദക്ഷിണേന്ത്യയിൽ ഇത് എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് എനിക്കറിയില്ല. ഹെയർ സ്റ്റൈലിസ്റ്റിനെയും മേക്കപ്പ് ആർട്ടിസ്റ്റിനെയും വാനിറ്റി വാനിനുള്ളിൽ അനുവദിക്കാത്ത നിയമങ്ങൾ അവർക്ക് ഉണ്ടായിരിക്കാം. അവർ ഹെയർ സ്റ്റൈലിസ്റ്റുകള്‍ക്കും മേക്കപ്പ് ആർട്ടിസ്റ്റുകള്‍ക്കും യാതെരു വിലയും നല്‍കുന്നില്ല.

നമ്മൾ എങ്ങനെയാണ് അവർക്ക് നമ്മളെ പരിചയപ്പെടുത്തുക? ഞങ്ങളോട് നന്നായി പെരുമാറുന്ന, ഹെയർ സ്റ്റൈലിസ്റ്റിനും മേക്കപ്പ് ആർട്ടിസ്റ്റിനുമായി വേണ്ടി ഒരു മുഴുവൻ വാനും ബുക്ക് ചെയ്യുന്ന തബുവിനെപ്പോലുള്ള താരങ്ങൾക്കൊപ്പം ഞാൻ പ്രവർത്തിച്ചിട്ടുണ്ടെന്ന് അവരോട് ഞാൻ എങ്ങനെ പറയും. ഞാൻ ഒന്നും മിണ്ടിയില്ല. ഇത് ദക്ഷിണേന്ത്യയിൽ ധാരാളം സംഭവിക്കുന്നുണ്ട് എന്നാണ് ഹേമ പറയുന്നത്.

More in Actress

Trending

Recent

To Top