Connect with us

ഗുരുവായൂരില്‍ വിവാഹം നടന്ന 10 വധുവരന്മാര്‍ക്കും ആശംസ അറിയിച്ച് പ്രധാനമന്ത്രി

Malayalam

ഗുരുവായൂരില്‍ വിവാഹം നടന്ന 10 വധുവരന്മാര്‍ക്കും ആശംസ അറിയിച്ച് പ്രധാനമന്ത്രി

ഗുരുവായൂരില്‍ വിവാഹം നടന്ന 10 വധുവരന്മാര്‍ക്കും ആശംസ അറിയിച്ച് പ്രധാനമന്ത്രി

വമ്പന്‍ ആഘോഷങ്ങളോടെയാണ് സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷിന്റെ വിവാഹം നടന്നത്. ഗുരുവായൂരപ്പനെ സാക്ഷിയാക്കി പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്ന വിവാഹം ഭാഗ്യ സുരേഷിന്റെയും ശ്രേയസ് മോഹന്റെയും ജീവിതത്തിലെ അവിസ്മരണീയമായ നിമിഷമായിരിക്കും.

ഗുരുവായൂര്‍ ക്ഷേത്രത്തിലെ നടപ്പന്തലിലെ കല്യാണ മണ്ഡപത്തിലായിരുന്നു ഭാഗ്യ സുരേഷിന്റെ വിവാഹ ചടങ്ങ്. ഭാഗ്യയുടെ താലികെട്ട് ചടങ്ങില്‍ പങ്കെടുത്തതിന് ശേഷം തൊട്ടടുത്ത് വിവാഹം നടന്ന 10 വധുവരന്മാര്‍ക്കും പ്രധാനമന്ത്രി ആശംസ അറിയിച്ചു. വധുവരന്മാര്‍ക്ക് അക്ഷതം നല്‍കി അനുഗ്രഹം നല്‍കി. കേരളീയ വേഷത്തിലായിരുന്നു പ്രധാനമന്ത്രി ഗുരുവായൂരിലെത്തിയത്.

സുരേഷ്‌ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ നിരവധി പ്രമുഖരും ഗുരുവായൂരിലെത്തിയിരുന്നു. മമ്മൂട്ടി,മോഹന്‍ലാല്‍ തുടങ്ങിയവരും കുടുംബ സമേതം എത്തിയിരുന്നു. ജയറാം,ഖുശ്ബു,ദുലീപ്,ഷാജി കൈലാസ്,രചന നാരായണന്‍കുട്ടി തുടങ്ങിയ സിനിമാ താരങ്ങളും വിവാഹത്തില്‍ പങ്കെടുത്തു.

Continue Reading
You may also like...

More in Malayalam

Trending