Malayalam
ഇനിയെങ്കിലും ആ ആളുടെ പേര് പറയ്! വൈറലായി അനുശ്രീയുടെ വീഡിയോ
ഇനിയെങ്കിലും ആ ആളുടെ പേര് പറയ്! വൈറലായി അനുശ്രീയുടെ വീഡിയോ
ഒട്ടനവധി മികച്ച ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടിമാരുടെ പട്ടികയിലേയ്ക്ക് എത്തിപ്പെട്ട താരമാണ് അനുശ്രീ. നിരവധി ചിത്രങ്ങളിലൂടെ മലയാളി സിനിമ പ്രേമികളുടെ മനസില്‍ ഇടം നേടാന്‍ താരത്തിനായി. റിയാലിറ്റി ഷോയിലൂടെ ക്യാമറക്ക് മുന്നിലെത്തിയ അനുശ്രീ വളരെ പെട്ടെന്നാണ് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ അനുശ്രീ തന്റെ വിശേഷങ്ങളും ഫോട്ടോഷൂട്ട് ചിത്രങ്ങളും ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.
സിനിമക്ക് ഉപരിയായി രാഷ്ട്രീയ നിലപാടുകള്‍ തുറന്ന് പറഞ്ഞും അനുശ്രീ ശ്രദ്ധേയായിരുന്നു. തന്റെ സംഘപരിവാര്‍ അനുകൂല നിലപാട് അനുശ്രീ പലപ്പോഴായി വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം സോഷ്യല്‍ മീഡിയയിലൂടെ പലപ്പോഴും അനുശ്രീയുടെ വിവാഹം സംബന്ധിച്ച് പല ഗോസിപ്പുകളും ഉയര്‍ന്ന് വന്നിട്ടുണ്ട്. ഇപ്പോഴിതാ താരം പങ്കിട്ട വീഡിയോ ആണ് വൈറല്‍ ആവുന്നത്. അതും പ്രണയത്തെ കുറിച്ച് തന്നെ.
ഒരിക്കല്‍ ഞാന്‍ അവനോട് ചോദിച്ചു, എന്നെങ്കിലും നീ എന്നെ വിട്ടുപോകുമോയെന്ന്, അന്ന് അവന്‍ എന്നോട് പറഞ്ഞു എന്ന ബാക്ഗ്രൗണ്ട് മ്യൂസിക്കില്‍ അനുശ്രീയുടെ വീഡിയോ തന്നെയാണ് താരം പങ്കിട്ടത്. ഒട്ടനവധി കമന്റുകള്‍ ആണ് വീഡിയോയില്‍ ലഭിക്കുന്നതും. ഉണ്ണിമുകുന്ദന്‍ ആണോ ആളെന്നും, ആ ആളെ അനു വിട്ടിട്ടു പോകുമോ എന്നുള്ള ചോദ്യങ്ങളും ആരാധകര്‍ പങ്കിടുമ്പോള്‍ മറ്റുചിലര്‍ അനുവിനെ വിമര്ശിച്ചുകൊണ്ടും എത്തുന്നുണ്ട്. അറ്റെന്‍ഷന്‍ സീക്കര്‍ ആണ് താരം അതുകൊണ്ടാണ് ഇത്തരം പോസ്റ്റുകള്‍ പങ്കിടുന്നത് എന്നാണ് ചിലരുടെ കണ്ടെത്തല്‍. അടുത്തിടെയും പ്രണയം നിറച്ച ഒരു പോസ്റ്റ് താരം പങ്കിട്ടിരുന്നു.
എല്ലാ കാര്യങ്ങളും തുറന്ന് സംസാരിക്കുന്ന നടി തന്റെ വിവാഹത്തെ കുറിച്ചുള്ള ചോദ്യത്തോടും അടുത്തിടെ പ്രതികരിച്ചിരുന്നു. മുന്‍പ് പലപ്പോഴും അനുശ്രീ വിവാഹിതയായേക്കുമെന്ന ഗോസിപ്പുകള്‍ വന്നിരുന്നു. ഉണ്ണി മുകുന്ദനടക്കമുള്ള നടന്മാരുടെ പേരിനൊപ്പം അനുവിന്റെ പേരും ചേര്‍ത്ത് പ്രചരണം ഉണ്ടായി. എന്നാല്‍ വിവാഹത്തിലേക്ക് ഒത്തിരി ദൂരം പോകാനുണ്ടെന്നും അതിന് പ്രാപ്തമായി എന്ന് തോന്നുമ്പോള്‍ കല്യാണം ഉണ്ടാകുമെന്നാണ് അനുശ്രീ ഇപ്പോള്‍ പറയുന്നത്. മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുമ്പോഴായിരുന്നു നടിയുടെ തുറന്നു പറച്ചില്‍.
‘വിവാഹം കഴിക്കാനുള്ള പ്ലാനിങ്ങിലേക്ക് എത്തിയിട്ടില്ല. അതിലേക്ക് ഇനിയും ഒത്തിരി ദൂരം പോകാനുണ്ട്. വിവാഹം ചെറിയൊരു കാര്യമല്ലെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. വലിയൊരു ഉത്തരവാദിത്വമാണത്. ഒന്ന് അതിലേക്ക് പോയി കഴിഞ്ഞാല്‍ ആ ഒരു ഉത്തരവാദിത്തം എടുക്കണം. അല്ലാതെ ഫ്രീയായ മൈന്‍ഡില്‍ അതിനെ കാണാന്‍ താല്‍പര്യമില്ല. എപ്പോഴാണോ വിവാഹത്തെ സീരിയസ് ആയി കാണാന്‍ പ്രാപ്തമാകുന്നത് അപ്പോള്‍ ഉണ്ടാകുമായിരിക്കും. ഇപ്പോള്‍ അങ്ങനത്തെ ചിന്തകളും കാര്യങ്ങളും ഒന്നുമില്ല’, എന്നാണ് അനുശ്രീ പറഞ്ഞത്.
തന്റെ വിവാഹം പെട്ടെന്ന് നടത്താതെ ഇരിക്കാനാണ് സഹോദരനെ കൊണ്ട് വേഗം വിവാഹം കഴിപ്പിച്ചതെന്ന് മുന്‍പൊരു അഭിമുഖത്തില്‍ അനുശ്രീ പറഞ്ഞിരുന്നു. അങ്ങനെ മാതാപിതാക്കളെക്കാളും ഉത്തരവാദിത്തത്തോട് കൂടി അണ്ണനെ വിവാഹം കഴിപ്പിച്ച് വിട്ടുവെന്നും അതില്‍ സന്തോഷമാണെന്നും നടി മുന്‍പൊരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. അതേ സമയം അനുശ്രീ ഒരാളുമായി പ്രണയത്തിലാണെന്ന തരത്തിലൊരു പ്രചരണമാണ് സോഷ്യല്‍ മീഡിയിയൂലടെ കഴിഞ്ഞ ദിവസം പ്രചരിച്ചത്.
പ്രണയതുരയായി പുറകിലേക്ക് തിരിഞ്ഞു നോക്കുന്ന തന്റെ ഫോട്ടോയാണ് അനുശ്രീ ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കുവെച്ചിരിക്കുന്നത്. ‘ഈ നോട്ടം അനൂ എന്ന് സ്‌നേഹത്തോടെ വിളിക്കുന്ന പ്രിയപ്പെട്ട ആള്‍ക്ക് വേണ്ടിയാണ്’ എന്നാണ് ഫോട്ടോയുടെ ക്യാപ്ഷനായി അനുശ്രീ കൊടുത്തിരിക്കുന്നത്.
പ്രിയപ്പെട്ട ഫോട്ടോ, ഫോക്കോസ് ഔട്ട്, പ്രണയം, ജീവിതം എന്നീ വാക്കുകള്‍ ഹാഷ് ടാഗായിട്ടും നടി കൊടുത്തിരിക്കുകയാണ്. ഇതോടെയാണ് അനുശ്രീ പ്രണയത്തിലാണെന്ന തരത്തില്‍ കമന്റുകള്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങിയത്. അനു ഉദ്ദേശിച്ചത് എന്താണെന്നും ആരാണ് ഈ പറഞ്ഞ സ്‌നേഹിക്കുന്ന ആളെന്നും തുടങ്ങി നിരവധി പേരാണ് നടിയോട് ചോദ്യങ്ങളുമായി എത്തിയിരിക്കുന്നത്. പലരുടെയും ചോദ്യങ്ങള്‍ക്ക് നടി ഇമോജികളിലൂടെ മറുപടി കൊടുക്കുകയും ചെയ്യുന്നുണ്ടെങ്കിലും സത്യാവസ്ഥ വ്യക്തമാക്കിയില്ല.
പ്രണയത്തിന്റെ പേരില്‍ ഗോസിപ്പുകളൊന്നും അധികം വരാത്ത ആളാണ് അനുശ്രീ. എന്നാല്‍ മുന്‍പ് നടന്‍ ഉണ്ണി മുകുന്ദന്റെ പേരിനൊപ്പമാണ് അനുശ്രീ ഊഹാപോഹങ്ങളില്‍ നിറഞ്ഞത്. അനുശ്രീയും ഉണ്ണി മുകുന്ദനും വിവാഹിതരാവാന്‍ പോവുകയാണെന്ന തരത്തിലായിരുന്നു പ്രചരണം. എന്നാല്‍ അത് വെറും അഭ്യൂഹങ്ങള്‍ മാത്രമാണെന്ന് താരങ്ങള്‍ വ്യക്തമാക്കിയിരുന്നു.