News
പത്താന് റിലീസിന് പൊലീസ് സംരക്ഷണം നല്‍കും; തിയേറ്റര്‍ ഉടമകള്‍ക്ക് ഉറപ്പ് നല്കി ഗുജറാത്ത് സര്‍ക്കാര്‍
പത്താന് റിലീസിന് പൊലീസ് സംരക്ഷണം നല്‍കും; തിയേറ്റര്‍ ഉടമകള്‍ക്ക് ഉറപ്പ് നല്കി ഗുജറാത്ത് സര്‍ക്കാര്‍
ഷാരൂഖ് ഖാന് നായകനാകുന്ന ചിത്രമാണ് പത്താന്. ചിത്രം ആ 25ന് റിലീസ് ചെയ്യുകയാണ്. നാല് വര്‍ഷത്തിന് ശേഷം ഷാരൂഖിനെ ബിഗ് സ്ക്രീനില്‍ കാണുവാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. എന്നാല്‍ ചിത്രത്തിലെ ഗാനരംഗം പുറത്ത് വന്നതോടെ വിവാദങ്ങള്‍ക്കും കുറവ് സംഭവിച്ചിരുന്നില്ല. ഇതിന് പിന്നാലെ ഗുജറാത്തില്‍ സിനിമയുടെ പ്രദര്‍ശനം തടയുമെന്ന് വിഎച്ച്പി, ബജ്റംഗ് ദള്‍ ഉള്‍പ്പടെയുള്ള ചില ഹിന്ദു സംഘടനകള്‍ പ്രസ്താവന നടത്തിയിരുന്നു.
ചിത്രത്തിന്റെ റിലീസിന് മുമ്പ് സിനിമാ ഹാളുകളിലെ സുരക്ഷാ ക്രമീകരണം സംബന്ധിച്ച് ഗുജറാത്തിലെ മള്‍ട്ടിപ്ലക്സ് അസോസിയേഷന് മുഖ്യമന്ത്രി ഭൂപേന്ദ്ര ഭായ് പട്ടേലിനും ആഭ്യന്തര മന്ത്രി ഹര്‍ഷ് സാംഘ്വിക്കും കത്തയച്ചിട്ടുണ്ട്. ഇപ്പോഴിതാ സിനിമ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകള്‍ക്ക് പൊലീസ് സംരക്ഷണം വാഗ്ദാനം ചെയ്തിരിക്കുകയാണ് ഗുജറാത്ത് സര്‍ക്കാര്‍.
‘ഗുജറാത്തിലെ തിയേറ്ററുടമകളുടെ സംഘടനയുടെ സെക്രട്ടറി വന്ദന്‍ ഷായാണ് ഇക്കാര്യം അറിയിച്ചത്. ‘ഉദ്യോഗസ്ഥരുമായുള്ള മികച്ച കൂടിക്കാഴ്ചയായിരുന്നു അത്. ജനുവരി 25ന് പത്താന് റിലീസ് സുഗമമാക്കാന്‍ ആവശ്യമെങ്കില്‍ സിനിമാ ഹാളുകളില്‍ പൊലീസ് സംരക്ഷണം വാഗ്ദാനം ചെയ്തിട്ടുണ്ട്.
പത്താന് റിലീസ് ചെയ്യുന്ന വാരത്തില്‍ സിനിമാ ഹാളുകള്‍ക്ക് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഗുജറാത്തിലെ ബഹുമാനപ്പെട്ട ആഭ്യന്തര മന്ത്രി എല്ലാ പൊലീസ് സ്റ്റേഷനുകള്‍ക്കും സംസ്ഥാന കമ്മീഷണര്‍ക്കും കത്തയച്ചു’, എന്നും വന്ദന്‍ ഷാ പറഞ്ഞു.
ചിത്രത്തിന്റെ ആദ്യ ഗാനം പുറത്തുവന്നതിന് പിന്നാലെ പത്താന് ബഹിഷ്കരിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വ സംഘടനകള്‍ രംഗത്ത് എത്തിയത്. പാട്ടിലൂടെ കാവി നിറത്തെ അപമാനിച്ചുവെന്നായിരുന്നു ഇവരുടെ വാദം. പത്താനിലെ ‘ബേഷരം രംഗ് എന്ന ഗാനത്തില്‍ ദീപിക കാവി നിറത്തിലുള്ള ബിക്കിനി ധരിച്ചെത്തുന്നതും ഇവരെ ചൊടിപ്പിച്ചിരുന്നു. ചിത്രം ഗുജറാത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ല എന്നാണ് ഇവര്‍ പറയുന്നത്.
