Connect with us

നീണ്ട നാലു വര്‍ഷത്തെ വിലക്കിന് ശേഷം ചൈനയിലെ തിയേറ്ററുകളിലേക്ക് തിരിച്ചെത്തി മാര്‍വല്‍ സിനിമകള്‍

News

നീണ്ട നാലു വര്‍ഷത്തെ വിലക്കിന് ശേഷം ചൈനയിലെ തിയേറ്ററുകളിലേക്ക് തിരിച്ചെത്തി മാര്‍വല്‍ സിനിമകള്‍

നീണ്ട നാലു വര്‍ഷത്തെ വിലക്കിന് ശേഷം ചൈനയിലെ തിയേറ്ററുകളിലേക്ക് തിരിച്ചെത്തി മാര്‍വല്‍ സിനിമകള്‍

ചൈനയിലെ തിയേറ്ററുകളിലേക്ക് തിരിച്ചെത്തി മാര്‍വല്‍ സിനിമകള്‍. നീണ്ട നാലു വര്‍ഷത്തെ വിലക്കിന് ശേഷമാണ് ഇത്. ‘ബ്‌ളാക്ക് പാന്തര്‍ വാക്കണ്ട ഫോറെവര്‍’ അടുത്തമാസം ഏഴിന് എത്തുമെന്നാണ് പുറത്ത് വന്നിരിക്കുന്ന വിവരം.

അതിനുശേഷം ആന്റ്മാന്‍, ദി വാസ്പ്: ക്വാണ്ടുമാനിയ പ്രദര്‍ശിപ്പിക്കുമെന്നും ചൈനീസ് സാമൂഹികമാധ്യമമായ വെയ്‌ബോ അറിയിച്ചിട്ടുണ്ട്.

രാജ്യത്ത് മാര്‍വല്‍ വീണ്ടുമെത്തുന്ന സന്തോഷത്തിലാണ് സിനിമാപ്രേമികള്‍. 2019 ജൂലായില്‍ സ്‌പൈഡര്‍മാന്‍: ‘ഫാര്‍ ഫ്രം ഹോമി’നുശേഷം ചൈനയില്‍ പ്രദര്‍ശിപ്പിക്കുന്ന മാര്‍വല്‍ ചിത്രങ്ങളായിരിക്കും ഇവ.

അതേസമയം, എന്തുകൊണ്ടാണ് രാജ്യത്ത് മാര്‍വല്‍ സിനിമകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതെന്ന് ചൈന ഇതുവരെ വ്യക്തമാക്കിയിട്ടില്ല. യു.എസ്.ചൈന സംഘര്‍ഷം ഉയര്‍ന്നുവന്ന സമയത്താണ് നിരോധനമാരംഭിച്ചത്.

More in News

Trending

Recent

To Top