നേരത്തെ സമൂഹ മാധ്യമങ്ങളിലെല്ലാം വൈറലായതെ ബേസിലിന്റെ കൈകൊടുക്കൽ. ഇത് വലിയ ട്രോളുകൾ ഉണ്ടാക്കിയിരുന്നു. ഇപ്പോഴിതാ സമാനമായ ഒരു സംഭവം ഉണ്ടായിരിക്കുകയാണ്.
കഴിഞ്ഞ ദിവസം ഒരു പരിപാടിക്കിടെ സുരാജ് വെഞ്ഞാറമൂടിന് കൈകൊടുക്കാതെ പോയ ഗ്രേസ് ആന്റണിയുടെ വിഡിയോ ചർച്ചയായിരുന്നു. ഇവരുടെ തന്നെ ഇഡി എന്ന സിനിമയിലെ ഓഡിയോ ലോഞ്ചിന് ആണ് സംഭവം.
വേദിയിൽ ഇരിക്കുകവനായി എത്തിയ ഗ്രേസ് പലർക്കും കൈകൊടുക്കുമ്പോൾ സുരാജ് കൈനീട്ടിയെങ്കിലും ഗ്രേസ് ശ്രദ്ധിച്ചില്ല.
സുരാജിന് സമീപത്ത് ടൊവിനോ തോമസും ഉണ്ടായിരുന്നു. ഇതോടെ ഈ വീഡിയോ വൈറലായി. ‘സുരാജിന് കൈ കൊടുക്കാതെ ഗ്രേസ് ആന്റണി.. പിന്നീട് സംഭവിച്ചത് കണ്ടോ?’ എന്ന തലക്കെട്ടിലാണ് ഈ വിഡിയോ പോസ്റ്റ് വന്നത്.
അതേസമയം ഈ വീഡിയോ വൈറലായതോടെ കമന്റുമായി താരങ്ങൾ തന്നെ എത്തി. ‘ഇത് അങ്ങനെ ഒന്നുമല്ലടാ…അല്ലെ സുരാജേട്ടാ’ എന്നായിരുന്നു ഗ്രേസിന്റെ രസകരമായ കമന്റ്. ഇതിനു മറുപടിയായി ‘‘ഞാന്‍ മാത്രമല്ല ടൊവിയുമുണ്ട്’’ എന്നായിരുന്നു ടൊവിനോ തോമസിനെ ടാഗ് ചെയ്ത് സുരാജിന്റെ കമന്റ്. ഇതോടെ മറുപടിയുമായി ടൊവിനോയും എത്തി. ‘ബേസിൽ സംഭവത്തിനു ശേഷം ഞാൻ ആർക്കും കൈ കൊടുക്കാറേ ഇല്ല!’ എന്നായിരുന്നു ടൊവിനോയുടെ മാസ് മറുപടി. ഇതോടെ ആരാധകരും രസകരമായ കമന്റുമായി എത്തുകയായിരുന്നു.
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് അജിത്ത്, ആരാധകരുടെ സ്വന്തം തല. നിരവധി ചിത്രങ്ങളിൽ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ എത്തി പ്രേക്ഷകമനസ് സ്വാധീനിക്കാൻ കഴിഞ്ഞ...